2012, ഓഗസ്റ്റ് 21, ചൊവ്വാഴ്ച

GREEN POLITCS

ഹരിത രാഷ്ട്രീയം ; വസ്തുത എന്ത് ?


==================================

നെല്ലിയാമ്പതിയുമായി ബന്ധപ്പെട്ടു ബഹു : ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് നടത്തിയ ശ്രമങ്ങള്‍ മാന്യമായിരുന്നു എന്ന് കാണാം .അദ്ദേഹത്തിന്റെ ആവശ്യത്തില്‍ വനം വകുപ്പിന്‍ എതിരുന്ടോ എന്നത് വേറെ കാര്യം .പക്ഷെ അദ്ദേഹം സ്വീകരിച്ച മാര്‍ഗ്ഗം നിയമ പരവും അഭിലഷണീയവുമായിരുന്നു എന്ന്‍ കാണാം .അത് ഇങ്ങ്ങ്ങനെ , കര്‍ഷകരെ ബാധിക്കുന്ന വിഷയം എന്ന നിലക്ക് ഈ വിഷയം മുഖ്യമന്ത്രി , വനം മന്ത്രി , മുന്നണി നേത്രത്വം എന്നിവര്‍ക്ക് നിവേദനം വഴി കര്യങ്ങ്ങ്ങള്‍ ബോധ്യപ്പെടുത്തി ,അങ്ങങ്ങനെ മുന്നണി ഒരു സമിതിയെ നിശ്ചയിച്ചു . ഇങ്ങനെ അറിയിക്കേണ്ടവരെ അറിയിച്ചത് കൊണ്ടാണ് അഭിലഷണീയം എന്ന് ഞാന്‍ പറയാന്‍ കാരണം.



ഇനി പ്രശ്നത്തിന്റെ തുടക്കം; പ്രസ്തുത സമിതിയെ നിശ്ചയിച്ചത് അറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന രൂപത്തില്‍ നിയമ സഭയില്‍ ഒരു പ്രതിപക്ഷ എം.എല്‍.എ യുടെ ചോദ്യത്തിനുത്തരമായി വനം മന്ത്രി ശ്രീ ഗണേഷ് കുമാര്‍ മറുപടി പറഞ്ഞു . ഇത് ജോര്‍ജ്ജിനെ ചൊടിപ്പിച്ചു ,അങ്ങനെ വാര്‍ത്താ സമ്മേളനം നടത്തി . പിന്നീട്

വനം മന്ത്രി മുന്നണി സമിതിയെ വിലവെക്കാതെ ജോര്‍ജ്ജ് സാറിനെ ഭൂമാഫിയയുടെ ആളായി ചിത്രീകരിക്കുവാന്‍ ശ്രമിച്ചു .മന്ത്രി മുന്നണിയുടെ ഭാഗം ആണെങ്കില്‍ അദ്ദേഹത്തെ വരുതിയില്‍ നിര്‍ത്തും എന്ന് ജോര്‍ജ്ജു തിരിച്ചടിക്കുകയും ചെയ്തു .



പ്രശനം ഈ അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് നമ്മള്‍ ഏറെ സ്നേഹിക്കുന്ന മുന്നണിയുടെ ചില യുവ എം.എല്‍.എ മാര്‍ സ്വന്തം നിലക്ക് ഒരു സമിതിയെന്നോണം മുന്നണി സമിതിയെ അപമാനിച്ചു നെല്ലിയാമ്പതി സന്ദര്‍ശിച്ചത് . ഇതിനു കാരണം പറയുന്നത് നെല്ലിയാമ്പതി സന്ദര്‍ശിച്ചപ്പോള്‍ അതിന്റെ കണ്വീനര്‍ എം.എം.ഹസ്സന്‍ പത്ര സമ്മേളനം നടത്തിയതിനു പുറമേ ജോര്‍ജ്ജു മുന്‍ വിധിയോടെ പത്രക്കാരോട് സംസാരിച്ചു എന്നാണു പറയുന്നത് . വലിയ ന്യായം തന്നെ. സത്യത്തില്‍ മുന്നണിയുടെ സമിതിയെ അപമാനിക്കുകയാണ് എം.എല്‍.എ മാര്‍ ചെയ്തത് .അവര്‍ക്ക് എന്ത് വിയോജിപ്പ് ഉണ്ട് എങ്കിലും അത് രേഖപ്പെടുത്താന്‍ ജനാധിപത്യമായ മറ്റു മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നു .അത് അവര്‍ എന്ത് കൊണ്ടു പ്രയോഗിച്ച്ചില്ല . അതിന്റെ പിന്നിലെ രഹസ്യം ഇതാണ് ,മുന്നണി സമിതിയെ മറികടന്നു ദ്രശ്യ മാധ്യമങ്ങളെ

ഒപ്പം കൂട്ടി അത് ലൈവ് ആക്കി നിര്‍ത്തുന്നതിലുള്ള സുഖമൊന്നും മുന്നണി മര്യാദ പാലിക്കുമ്പോള്‍ ലഭിക്കില്ലല്ലോ . കഷ്ടം തോന്നി ഇവരുടെ കാര്യം .. ഇവര്‍ക്ക് ടിവിയില്‍ നിറഞ്ഞു നില്‍ക്കണം .അതിന്റെ പേരാണ് (കപട) ഹരിത രാഷ്ട്രീയം .



ഹരിത രാഷ്ട്രീയം എന്ത് കൊണ്ടു ഇവര്‍ക്ക് ഈ ഘട്ടത്തില്‍ പ്രിയങ്കരമായി ? . കേരളത്തില്‍ എത്ര ഭൂപ്രശ്നങ്ങള്‍ ഉണ്ടായി ,മെര്‍ക്കിസ്ട്ടന്‍ ഭൂമി പ്രശനം ഉദാഹരണം ,അന്ന് ടിവിയില്‍ പ്രസ്താവന നടത്തിയതല്ലാതെ ഇത് പോലെ അഞ്ചാറു എം.എല്‍.എ മാരെ കൂട്ട് പിടിച്ചു അവിടം സന്ദര്‍ശിച്ചു ബ്ലോഗ്‌ എഴുതി ക്കൂടായിരുന്നോ ?

അപ്പോള്‍ ഹരിത രാഷ്ട്രീയമല്ല ഇവരുടെ വിഷയം . ഗ്രീടി പൊളിറ്റിക്സ് ആണ് .അത് രാഷ്ട്രീയ വിദ്യാര്‍ത്ഥി കള്‍ക്ക് അറിയാം .എല്ലാവരും മണ്ടന്മാരാണെന്ന് ധരിക്കരുത് . എം.എം.ഹസ്സനെ പോലും വലിച്ചു കീരാനാണ് ഇപ്പോള്‍ ശ്രമം . അത് മോശമാണ് എന്ന് സ്വയം മനസ്സിലാകിയാല്‍ നന്ന് .കേരളീയ സമൂഹത്തില്‍ വി .ഡി

സതീശനും ടിഎന്‍ പ്രതാപനും ഉള്ള വില നിങ്ങള്‍ തകര്‍ക്കരുത് .നിങ്ങളെ ഞങ്ങള്‍ക്ക് ഇഷ്ടമാണ് .പക്ഷെ

ചീപ്പ് പോളിടിക്സ് ആര് കളിച്ചാലും അത് ഉള്‍കൊള്ളാന്‍ സാധ്യമല്ല .



അവസാനമായി പറയട്ടെ , ഹരിത രാഷ്ട്രീയത്തോടൊപ്പം ഞങ്ങള്‍ ഉണ്ട് .പക്ഷെ ഈ വ്ര്‍ത്തികെട്ട പോളിട്ടിക്സിന്റെ കൂടെ നമ്മള്‍ ഇല്ലാ .ഹസ്സനെ ഇകഴ്താന്‍ ശ്രമിക്കുന്നത് മലര്‍ന്നു കിടന്നു തുപ്പുന്നതിനു സമാനമായിരിക്കും എന്നോര്‍ക്കുക .ഹസ്സനെ ദേശാടന പക്ഷി എന്ന് വിളിച്ചപ്പോള്‍ നിങ്ങടെ മനസ്സിരിപ്പ് എന്താണെന്നു മനസ്സിലാകാത്തവര്‍ ആരുണ്ട് കേരളത്തില്‍ ?. നല്ല നാളേക്ക് വേണ്ടി ഒന്ന് കൂടി ചിന്തിക്കുന്നതായിരിക്കും നല്ലത് എന്ന് മാത്രം സൂചിപ്പിക്കുന്നു . ജോര്‍ജ്ജോന്റെ വാദം തീര്‍ത്തും തെറ്റാണ്

എങ്കില്‍ തന്നെയും എം.എല്‍.എ മാരായ നിങ്ങള്‍ സ്വീകരിച്ച മാര്‍ഗ്ഗം വളരെ മോശമായിപ്പോയി .മണ്ണിനും

വനത്തിനും നീരുരവക്കും പരിസ്ഥിതിക്കും മനുഷ്യന്റെ നിലനില്‍പ്പിനും ജോര്‍ജ്ജും എം.എം ഹസ്സനും

നിങ്ങളുടെ എത്രയോ മുമ്പ് തന്നെ നിങ്ങളെക്കാള്‍ ശബ്ദ മുയര്ത്തീട്ടുന്ടു എന്ന് ആരെങ്കിലും മറന്നാല്‍ അവര്‍ വിഡ്ഢികളുടെ സ്വര്ഗ്ഗത്തിലയിരിക്കും . സയ്യിദ് മുഹമ്മദ്‌ മുസ്ത്വഫ ,സൌദി അറേബ്യ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ