ചരിത്രം വിസ്മരിക്കുന്ന ജമാഅത്തെ ഇസ്ലാമി
ഈയടുത്ത് സോളിഡാരിറ്റിക്കാര്‍ എഴുതിയ ചില വരികള്‍ കണ്ടപ്പോള്‍ ജമാഅത്ത് സഹോദരങ്ങളോട് വല്ലാത്ത പുച്ഛമാണ് തോന്നിയത് . അത് മറ്റൊന്നുമല്ല . ഐ .എസ്.എം ക്കാര്‍ മരം നടല്‍ കണ്ട് പഠിച്ചത് സോളിഡാ രിറ്റിയില്‍നിന്നത്രെ.ഹോ , എന്തൊരു കട്ടിയുള്ള ചര്‍മ്മ സൗഭാഗ്യം!!. സത്യത്തില്‍ ഐ .എസ്.എം മരം നടല്‍ കാമ്പയിന്‍ നടത്തി , കേരളത്തിനകത്തും പുറത്തും ചെടി നടുക മാത്രമല്ല നാട്ടു വളര്‍ത്തുക കൂടി ചെയ്തു . ശേഷം എത്രയോ കഴിഞ്ഞാണ് സോളിഡാരിറ്റി ജന്മം കൊള്ള്ന്നത് തന്നെ . എന്നിട്ട് ഒരു ലജ്ജയും ഇല്ലാതെ എഴുതി വിടുന്നതോ ഞങ്ങളില്‍ നിന്നാണു ഐ .എസ്.എം മരം നടല്‍ ശീലിച്ചതെന്നും. ഈയടുത്താണല്ലോ സോളിഡാരിറ്റി പിറവിയെടുക്കുന്നത്. മുജാഹിദ് പ്രസ്ഥാനം പിളര്ന്നിട്ട് തന്നെ പത്ത് വര്‍ഷത്തിലധികമായി . ചരിത്രം വിസ്മരിക്കുകയോ അതിന്‍ നേരെ കണ്ണടുക്കുകയോ ചെയ്യുന്നതില്‍ സോളിഡാ രിറ്റിക്കാരും ജമാഅത്ത്കാരും മിടുക്ക് നന്നായി കാണിക്കാരുണ്ട്.
ജമാഅത്തെ ഇസ്ലാമിയുടെ ലക്‌ഷ്യം എന്ത് ? :
പൊതു സമൂഹവും ജമാഅത്തെ ഇസ്ലാമിക്കാരും ഒരിക്കല്‍ കൂടി അവരുടെ ലക്‌ഷ്യം ഓര്‍ത്താല്‍ നന്നാകും .ചരിത്രം വിസ്മരിക്കാതിരിക്കുവാന്‍ അത് ഉചിതമാകും .
"സുഹൃത്തുക്കളേ, വളരെ സംക്ഷിപ്‌തമായി വിവരിച്ച ഈ മൂന്നു തത്വങ്ങളും അഭിനവ സംസ്‌കാരത്തിന്റേതായ ദേശീയ മതേതര ജനാധിപത്യ വ്യവസ്ഥിതിക്കെതിരില്‍ഒരു ദൈവിക മാനുഷിക ജനപ്രാതിനിധ്യ വ്യവസ്ഥിതിയുടെ സംസ്ഥാപനത്തെയാണ്‌ആവശ്യപ്പെടുന്നതെന്ന് സ്‌പഷ്‌ടം. അതത്രെ ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം.'' (മൗദൂദി, മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്വിക വിശകലനം, പേജ്34,35)
മറ്റൊരു ഭാഗം കൂടി ശ്രദ്ധിക്കൂ.'' ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരംഗവും ഒരു എം പിയോ, എം എല്‍എയോ എന്നുവേണ്ട പഞ്ചായത്ത് മെമ്പര്‍പോലും ആയിട്ടില്ല ആകാന്‍ശ്രമിച്ചിട്ടുമില്ല. രാഷ്‌ട്രീയ ലക്ഷ്യമായിരുന്നുവെങ്കില്‍ഇഖാമത്തുദ്ദീനിന്‌ശ്രമിക്കുന്നതിനു പകരം നിലവിലുള്ള ഏതെങ്കിലുമൊരു പാര്‍ട്ടിയുടെ മുദ്രാവാക്യമംഗീകരിച്ച്‌അവരോടൊപ്പം ചേരുകയാണ് വേണ്ടിയിരുന്നത്. എന്നാല്‍നിലവിലുള്ള ഭരണവ്യവസ്ഥിതി നടത്തിക്കൊണ്ടുപോകാന്‍ നിര്‍ബന്ധിച്ച്‌ഏല്‌പിച്ചാല്‍പോലും ജമാഅത്തതിന്‌തയ്യാറാവുകയില്ല. അധികാരം നല്‍കാമെന്ന്‌പറഞ്ഞ ഖുറൈശീ പ്രമുഖരോട്‌നബി(സ) പറഞ്ഞ മറുപടി ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്യും. കാരണം ജമാഅത്തെ ഇസ്‌ലാമി ആഗ്രഹിക്കുന്നത്‌നിലവിലുള്ള വ്യവസ്ഥകള്‍ക്ക്‌പകരം ഇസ്‌ലാമിന്റെ സംസ്ഥാപനമാണ്.'' (ശൈഖ്‌മുഹമ്മദ് കാരക്കുന്ന്, തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി, പേജ്44, 1998ലെ ഐ പി എച്ച്‌എഡിഷന്‍)
മേല്‍ കൊടുത്ത രണ്ടു ഉദ്ധരണികളും ജമാഅത്തെ ഇസ്ലാമിയുടെ ഉദ്ദേശ ലക്ഷ്യം എന്താണെന്ന് എന്ന് വളരെ വ്യക്തമാക്കുന്നതാണ് . അത് മറ്റൊന്നുമല്ല , നിലവിലുള്ള മതേതര ജനാധിപത്യം ഇസ്ലാമിനും ഈമാനിനും കടക വിരുദ്ധമാണെന്നും അതിനാല്‍ അതിനെതിരെ നിലകൊണ്ടു ഒരു ദൈവിക രാജ്യം സ്ഥാപിക്കുവാനായി പോരാടുകയും ചെയ്യുക എന്നതത്രെ . നിലവിലുള്ള മതേതര ജനാധിപത്യ ഘടന തീര്‍ത്തും ഇസ്ലാമിക വിരുദ്ധമായതിനാല്‍ നിയമനിര്‍മ്മാണ സഭകളിലെ അംഗത്വം നിര്‍ബന്ധമായി ഏല്‍പ്പിച്ചാല്‍ പോലും ജമാഅത്തെ ഇസ്ലാമി അതിനു ഒരുക്കമല്ല എന്ന് സിദ്ധാന്തിക്കുന്നു .
ജമാഅത്തെ ഇസ്ലാമിയും ജനാധിപത്യവും:
ഈയടുത്ത് ജമാഅത്ത് ഇസ്ലാമിക്കാര്‍ എഴുതുന്നത് ജനാധിപത്യത്തിന് വേണ്ടി സമരം നടത്തുകയും ത്യാഗം ചെയ്യുകയും ചെയ്തവരാണ് എന്ന് തങ്ങള്‍ എന്ന് അവകാശപ്പെടുന്നു .ഒരു ഉദ്ധരിണി വായിച്ചുനോക്കൂ .
``ഇന്ത്യയില്‍ ജനാധിപത്യം പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ ജനാധിപത്യ പുനസ്ഥാപനത്തിനു വേണ്ടിയുള്ള സമരങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി'' (മാധ്യമം -2010 മെയ് 22). ``നവ സാമൂഹിക പ്രസ്ഥാനങ്ങളും പരിസ്ഥിതി ദലിത് ഗ്രൂപ്പുകളും പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ സന്നദ്ധരായി രംഗത്തുണ്ട്. ഇത്തരം ശ്രമങ്ങളെ പിന്തുണയ്‌ക്കുകയും ആശീര്‍വദിക്കുകയുമാണ് സംഘടന ചെയ്യുന്നത്. അതോടൊപ്പം ഈ സംരംഭങ്ങളില്‍ ഭാഗഭാക്കാകുവാനും പങ്കാളിത്തം വഹിക്കാനും പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശവും നല്‌കിയിട്ടുണ്ട്.'' (ജമാഅത്തെ ഇസ്‌ലാമി അമീര്‍, മാധ്യമം -2010 മെയ് 22)
ജമാഅത്തെ ഇസ്ലാമിക്കാര്‍ ഇന്ത്യന്‍ മതേതര ജനാധിപത്യത്തെ പുഷ്ടിപ്പെടുത്തുവാന്‍ എത്ര ത്യാഗം സഹിച്ചുവല്ലേ ?എത്രയെത്ര സമരം നടത്തിയല്ലേ ? ഹോ ,ചരിത്രം വിസ്മരിക്കാന്‍ ശ്രമിക്കുന്ന ഈ സുഹുര്ത്തുക്കളോട് ഒരു തരിഞ്ഞു നോട്ടം നടത്തണം എന്ന് അഭ്യര്‍ത്ഥിക്കുകയാണ് . ഒരിക്കല്‍ക്കൂടി ജമാഅത്തെ ഇസ്ലാമിയുടെ സാഹിത്യങ്ങള്‍ വായിക്കണം എന്ന് മാത്രം . നോക്കൂ ഇവര്‍ ജനാധിപത്യത്തെ പുഷ്ടിപ്പെടുത്തുകയാണോ ചെയ്തത് അതോ അതിനെതിരെയുള്ള പോരാട്ടമാണോ ഇവര്‍ നിര്‍വ്വഹിച്ചത് ? ജനാധിപത്യത്തെ പ്രതിരോധിക്കുക , മതരാഷ്ട്രത്തിനായി സമരം നടത്തുക എന്നായിരുന്നുവല്ലോ അവരുടെ ആചാര്യന്റെ ആഹ്വാനം . ഇന്ത്യാമാഹാരാജ്യത്തെ ജനാധിപത്യത്തെ എതിര്‍ക്കുകയും അതോടൊപ്പം ദൈവിക പ്രോക്ത്മായ ഭരണത്തിനു സമര രംഗത്ത് ഇറങ്ങുകയും ചെയ്യല്‍ അനിവാര്യമാണെന്ന് ജമാഅത്തെ ഇസ്ലാമി സിദ്ധാന്തിക്കുന്നു .'മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്വിക വിശകലനം' എന്ന പുസ്തകത്തില്‍ പ്രസ്താവിക്കുന്നത് എത്ര ആപല്‍ക്കര്മാണ് ?. തീര്‍ത്തും തീവ്രവാദം !!!.
``നിങ്ങള്‍പരിശുദ്ധ ഖുര്‍ആനും തിരുദൂതനും ആവിഷ്‌കരിച്ച ഇസ്‌ലാമിലാണ്‌യഥാര്‍ഥത്തില്‍വിശ്വസിക്കുന്നതെങ്കില്‍, നിങ്ങള്‍എവിടെയിരുന്നാലും ശരി,മതേതര ഭൗതിക സിദ്ധാന്തത്തിലധിഷ്‌ഠിതമായ ഈ ദേശീയ ജനാധിപത്യത്തെ പ്രതിരോധിക്കുകയും പകരം ദൈവവിശ്വാസത്തിലധിഷ്‌ഠിതമായ ആ മാനുഷിക പ്രാതിനിധ്യത്തിന്റെ സ്ഥാപനാര്‍ഥം സമരം നടത്തുകയും ചെയ്യേണ്ടത്‌നിങ്ങളുടെ ഒഴിച്ചുകൂടാത്ത മതകര്‍ത്തവ്യം മാത്രമാകുന്നു.'' (മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്വിക വിശകലനം)
ജമാഅത്തെ ഇസ്ലാമിയുടെ ഇബാദത്ത് സങ്കല്പം :
ജമാഅത്തെ ഇസ്ലാമിയുടെ ഇബാദത്തുമായി ബന്ധപെട്ട കഴിഞ്ഞ കാലത്ത് അവര്‍ പ്രഖ്യാപിച്ച വീക്ഷണം മതേതര ജനാധിപത്യത്തിന് എതിരെയുള്ള പോരാട്ടമായിരുന്നു എങ്കില്‍ അവരുടെ നവ വീക്ഷണമായി എഴുതുന്നത് കാണുക .പക്ഷെ പഴയ പ്രഖ്യാപനം തെറ്റാണെന്ന് പറയുകയോ തിരുത്തുകയോ പിന് വലിക്കുകയോ ചെയ്യാതെ തന്നെയാണ് ഇത് അവര്‍ പറയുന്നത് കൂടി ഓര്‍ക്കുക .
``സകല ജീവല്‍ പ്രശ്‌നത്തിലും ഇടപെട്ട് നന്മയുടെ പക്ഷത്തിന് ശക്തിപകരാനും തിന്മയുടെ പക്ഷത്തെ പരമാവധി തളര്‍ത്താനും തന്നെയാണ് തീരുമാനം. അതിന്റെ ഭാഗമായി പള്ളികളില്‍ പ്രസംഗിക്കും. പഞ്ചായത്തില്‍ മത്സരിക്കുകയും ചെയ്യും. ഇതൊന്നും മതേതര പ്രവൃത്തികളല്ല. ഇസ്‌ലാമിന്റെ ചൈതന്യം ഉള്‍ക്കൊണ്ട് പ്രവാചക മാതൃകയില്‍ ചെയ്യുന്ന ഇബാദത്ത് -പുണ്യകര്‍മം- തന്നെയാണ്.'' (എ ആര്‍, പ്രബോധനം -2010 ജൂണ്‍)
സകല പ്രശ്നങ്ങള്‍ക്കും കാരണം ഭരണകൂടദൂഷ്യമാണെന്നും അതിനാല്‍ അത് അവസാനിപ്പിക്കുവാന്‍ വേണ്ടി ശ്രമിക്കുക എന്നതാണ് മുഖ്യമെന്നും പഠിപ്പിച്ച വിഭാഗമാണ് ഇവര്‍ എന്ന് വിസ്മരിക്കാതിരിക്കുക . സയ്യിദ് മൌദൂദി എഴുതിയത് കാണുക . ."അല്ലാഹുവിന്‍റെ സൃഷ്ടികളെ പരിഷ്കരിക്കുവാനും മനുഷ്യലോകത്തെ നാശഗര്ത്തത്തില്‍ നിന്ന് വീണ്ടെടുത്ത് വിജയമാര്‍ഗത്തിലേക്ക് നയിക്കുവാനുമുള്ള ഏകപോംവഴി ഭരണ ദൂഷ്യത്തെ അവസാനിപ്പിക്കുകയാണെന്നു സ്വയം ഗ്രഹിക്കാവുന്നതാണ്'' . (ഖുതുബാത്ത് (പഴയ പതിപ്പ് ) ജിഹാദ് പേ .380 (
ജനാധിപത്യത്തോട് മൌദൂദിയന്‍ കാഴ്ചപ്പാട് :
മതേതര ജനാധിപത്യത്തോട് സയ്യിദ് മൌദൂദി കടുത്ത എതിര്‍പ്പാണ് നടത്തിയത് .ഒരു ബിംമ്പം പോയി മറ്റൊന്ന് വന്നു എന്നാണു ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന ഘട്ടത്തില്‍ ജമാഅത്ത് വിളിച്ചു പറഞ്ഞത് .ജനാധിപത്യത്തെ ജാഹിലിയ്യത്ത് എന്നും ഇസ്ലാമിക വിരുദ്ധമെന്നും വിശേഷിപ്പിചില്ലേ ?.
``നമ്മുടെ നാട്‌അംഗീകരിച്ച രാഷ്‌ട്രീയ വ്യവസ്ഥയില്‍നിയമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണ്. അഥവാ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്കാണ്. അതിനാലിവിടെ നിലനില്‌ക്കുന്ന വ്യവസ്ഥ അനിസ്‌ലാമികമാണ്. അഥവാ ജാഹിലിയ്യാത്താണ്.'' (പ്രബോധനം) ജനാധിപത്യത്തോട് വളരെ അവജ്ഞ പുലര്‍ത്തുന്നവരാണ് തങ്ങളെന്ന് ജമാഅത്തെ സാഹിത്യങ്ങള്‍ തന്നെ വ്യക്തമാക്കുന്നു .
``അല്ലാഹുവിന്റെ പരമാധികാരം നിരാകരിക്കുന്ന ഭരണകൂടങ്ങള്‍സ്ഥാപിക്കാനും നിലനിര്‍ത്താനും ഉദ്ദേശിച്ച്‌ഇലക്‌ഷനില്‍പങ്കെടുക്കുന്നതും സ്ഥാനാര്‍ഥിയാവുന്നതും അനനുവദനീയവും തൗഹീദിന്റെ താല്‍പര്യങ്ങള്‍ക്ക്‌വിരുദ്ധവുമാണെന്ന്‌ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നു. ഈ വീക്ഷണത്തിലൊരിക്കലും മാറ്റംവന്നിട്ടില്ല. വരുന്ന പ്രശ്‌നവുമില്ല.'' (ശൈഖ്‌മുഹമ്മദ് കാരക്കുന്ന്, തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി) ചില ഉദ്ധരണികള്‍ കൂടി ശ്രദ്ധിക്കൂ .
"ദൈവാധിപത്യത്തില്‍വിശ്വസിക്കുന്നവര്‍ക്ക്‌മനുഷ്യാധിപത്യത്തെ ന്യായീകരിക്കാന്‍തരമില്ല.'' (പ്രബോധനം ജനുവരി1,1952)
ഇസ്ലാമിക ഭരണം അഥവാ ഹുകൂമത്തെ ഇലാഹി കൂടാതെ സത്യദീനിന്റെ വിജയം സാധ്യമല്ല'' (ഹുകൂമത്തെ ഇലാഹിയ്യയും ഇസ്ലാമും, പ്രബോധനം, 1955 ജൂലായ് പു 8, ലക്കം 11, പേ 266)
സ്വതന്ത്ര ഭാരതത്തിലെ പ്രഥമ പൊതു തെരഞ്ഞെടുപ്പ് മുതല്‍ ഇന്നുവരെ മുസ്ലിം പുരുഷന്മാര്‍ മാത്രമല്ല മുസ്ലിം സ്ത്രീകള്‍ അടക്കം മത്സരിക്കുകയും വിജയിക്കുകയുമൊക്കെ ചെയ്യുന്നു . എന്നാല്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി സിദ്ധാന്തിക്കുന്നത് അത് അനുവദനീയമല്ല ,നിഷിദ്ധമാണ് എന്നതാകുന്നു .
``അല്ലാഹുവിന്റെ പരമാധികാരം നിരാകരിക്കുന്ന ഭരണകൂടങ്ങള്‍സ്ഥാപിക്കാനും നിലനിര്‍ത്താനും ഉദ്ദേശിച്ച്‌ഇലക്‌ഷനില്‍പങ്കെടുക്കുന്നതും സ്ഥാനാര്‍ഥിയാവുന്നതും അനനുവദനീയവും തൗഹീദിന്റെ താല്‍പര്യങ്ങള്‍ക്ക്‌വിരുദ്ധവുമാണെന്ന്‌ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നു. ഈ വീക്ഷണത്തിലൊരിക്കലും മാറ്റംവന്നിട്ടില്ല. വരുന്ന പ്രശ്‌നവുമില്ല.'' (ശൈഖ്‌മുഹമ്മദ് കാരക്കുന്ന്, തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി) ചില ഉദ്ധരണികള്‍ കൂടി ശ്രദ്ധിക്കൂ . "ദൈവാധിപത്യത്തില്‍വിശ്വസിക്കുന്നവര്‍ക്ക്‌മനുഷ്യാധിപത്യത്തെ ന്യായീകരിക്കാന്‍തരമില്ല.'' (പ്രബോധനം ജനുവരി1,1952)
ജനാധിപത്യത്തിനെതിരെ വാളോങ്ങുകയും യുദ്ധം പ്രഖ്യാപിക്കുകയും അത് തീര്‍ത്തും ഇസ്ലാമിക വിരുദ്ധമാണെന്നു പറയുകയും ചെയ്യുന്ന മൌദൂദിയാന്‍ കാഴ്ചപ്പാട് വ്യാപിച്ചു കിടക്കുന്ന പുസ്തകങ്ങള്‍ വേദഗ്രന്ഥം പോലെ സൂക്ഷിക്കുന്ന ജമാഅത്തെ ഇസ്ലാമിക്കാര്‍ , അത്തരം കൃതികള്‍ വില്പ്പന നടത്തുകയും ചെയ്യുന്നവര്‍ . യാതൊരു ഭാവ വ്യത്യാസവുമില്ലാതെ രാഷ്ട്രീയ ലാഭങ്ങള്‍ക്കായി അവിശുദ്ധ കൂട്ടുകെട്ടിന് ശ്രമിക്കുകയും അതിനായി മുറവിളി കൂട്ടുകയും ചെയ്യുന്ന കാഴ്ച കേരളം കണ്ടതാണ് . മാറ്റത്തിനൊരു വോട്ട് എന്നതായിരുന്നുവല്ലോ അവരുടെ അഭ്യര്‍ത്ഥന !!!.
ഗവണ്മെന്റിന്റെ കീഴിലുള്ള ഹജ്ജ് കമ്മറ്റി , വഖഫ് ബോഡ് മറ്റു കുന്ചിക സ്ഥാനങ്ങള്‍ എന്നിവക്ക് മാത്രമല്ല പല സ്വപ്നങ്ങളും ജമാഅത്തെ ഇസ്ലാമിക്ക് ഉള്ളതിനാലാണ് അവര്‍ മാറ്റത്തിന് ഒര് വോട്ട് ചോദിച്ചതും അവിശുദ്ധ രാഷ്ട്രീയ കൂറ് മുന്നണി പടച്ചുണ്ടാക്കിയതും . കുഞ്ചിക സ്ഥാനങ്ങള്‍ക്ക് വേണ്ടി അവിശുദ്ധ മുന്നണി ഉണ്ടാക്കുക എന്ന ഇബാദത്ത് ചെയ്യുമ്പോള്‍ പ്രബോധന വരികള്‍ വായിക്കുവാന്‍ മറന്നുകളയരുത്. ``ഈ നാട്ടിലെ ഭരണകൂടം ഇസ്‌ലാമികമായിരിക്കുമെന്ന്‌ഗവണ്‍മെന്റ്‌പ്രഖ്യാപിക്കുകയോ അഥവാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുക വഴി ഭരണം ഇസ്‌ലാമികമായി മാറ്റാന്‍സാധിക്കുമെന്ന്‌ജമാഅത്തിന് തോന്നുകയോ ചെയ്യാത്ത കാലത്തോളം ഞങ്ങള്‍തെരഞ്ഞെടുപ്പില്‍പങ്കെടുക്കുകയില്ല.'' (പ്രബോധനം -1952 ജനുവരി 1)
ഇന്ത്യന്‍ ജനാധിപത്യം തൌഹീദിന് കടക വിരുദ്ധം :
ഇസ്ലാമിന്റെ അടിത്തറയാണല്ലോ ഏകദൈവ വിശ്വാസം ! ആ വിശ്വാസത്തിന് എതിരായി ഒന്നും തന്നെ ഒരുമുസല്മാന് സ്വീകരിക്കാന്‍ പാടില്ല .ലോകത്ത് കഴിഞ് പോയ മഹാരഥന്മാരായ പണ്ഡിതര്‍ പറയാത്ത എന്തെല്ലാം കാര്യങ്ങളാണ് തൌഹീദിന്റെ പട്ടികയില്‍ ഇവര്‍ എഴുതി ചേര്‍ത്തത് .
ഒരാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അസംബ്ലിയില്‍ പോവുകയും ചെയ്യുന്നത് തൌഹീദിന് എതിരാവുന്നു . ( ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ ഇരുപത്തിയേഴു വര്ഷം )
" നമ്മുടെ അഭിപ്രായത്തില്‍ ഇന്ന് മുസ്ലിംകള്‍ ചെയ്യേണ്ട ശരിയായ പ്രവര്‍ത്തി തെരഞ്ഞെടുപ്പില്‍ നിന്ന് അവര്‍ തികച്ചും വിട്ടു നില്‍ക്കുക എന്ന നിഷേധാത്മകതയില്‍ നിന്നാണാരംഭിക്കുന്നത് .അവര്‍ സ്വയം സ്ഥാനാര്‍ഥികള്‍ ആയി നില്‍ക്കുകയോ ഇതര സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു നല്‍കുകയോ അരുത് . (പ്രബോധനം .1956) ഇസ്ലാമിന്റെ യഥാര്‍ത്ഥ വഴിയില്‍ അഥവാ തൌഹീദില്‍ അടിയുറച്ചു നില്‍ക്കാനായാണ് ഈ ഉപദേശങ്ങള്‍ . ഈ വരികള്‍ മുന്നില്‍ വെച്ച് സോളിഡാരിറ്റി ക്കാര്‍ എന്ത് പറയും എന്ന് അറിയുവാന്‍ താല്‍പ്പര്യം ഉണ്ട്
ജനാധിപത്യത്തിന്റെ അപ്പകഷണം ദോഷം ചെയ്യും !!!
ഇന്ത്യയിലെ ഇസ്ലാമികേതര വ്യവസ്ഥ അമ്ഗീകരിക്കെരുതെന്നുമാത്രമല്ല അതിനെതിരെ സമരം നടത്തണം എന്നും പ്രസ്തുത വ്യവസ്ഥ ദുര്മൂര്ത്തിയാണെന്നും അതിനാല്‍ അതിന്റെ കീഴിലെ യാതൊരു അധികാര സ്ഥാനവും സ്വീകരിക്കാന്‍ ഒരു മുസല്‍മാനും പാടില്ല എന്നു മാത്രമല്ല അത് ദോഷം ചെയ്യുമെന്നും അത് നീചമാണെന്നും നിഷിദ്ധമാണ് എന്നും പ്രസ്താവിച്ചത് ഓര്‍ക്കുക .
"അതിനാല്‍ ജമാഅത്തിന്റെ ഒന്നാം തിയ്യതി മുതല്‍തന്നെയുള്ള നയം ഇതായിരുന്നു , ഈ വ്യവസ്ഥയുമായി സഹകരിക്കല്‍ തെറ്റാണ് ,അതിന്റെ നീതിന്യായ വ്യവസ്ഥയോട് സഹായമര്‍ഥിക്കല്‍ താഗൂത്തിനോട് സഹായമര്‍ത്തിക്കലാണ് .അതിന്റെ വിദ്യാഭ്യാസ വ്യവസ്ഥ ഉപയോഗപ്പെടുത്തലും ദൂശ്യത്ത്തില്‍ നിന്ന് വിമുകതമല്ല ,അതിനും പുറമേ , ഈ വ്യവസ്ഥക്ക് കീഴില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ സ്ഥാപനങ്ങളോട് സഹകരിക്കലും അവയുടെ തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കലും നിഷിദ്ധമാണ് ''.( ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ ഇരുപത്തിയേഴു വര്ഷം , പേജ് : 56)
``ഇസ്‌ലാമിക വിരുദ്ധമായ ഒരു ഭരണവ്യവസ്ഥയ്‌ക്ക് കീഴില്‍ ഉദ്യോഗങ്ങള്‍ക്കും സീറ്റുകള്‍ക്കും വേണ്ടി മുറവിളി കൂട്ടുക എന്നതാകട്ടെ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ചിന്തിക്കാന്‍ പോലും കഴിയാത്തത്ര മാത്രം നീചമായൊരവസ്ഥയാണ്.'' (പ്രബോധനം -1953 ഡിസംബര്‍ 15)
``മുസ്‌ലിംകള്‍ അവരുടെ പ്രവര്‍ത്തനരീതി അടിമുടി അഴിച്ചുപണിയേണ്ടിയിരിക്കുന്നു. നിയമസഭകളിലെ പ്രാതിനിധ്യപ്രശ്‌നം, തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള നെട്ടോട്ടം, ഉദ്യോഗങ്ങള്‍ക്ക് വേണ്ടിയുള്ള വടംവലി, സാമുദായികാവകാശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും വേണ്ട മുറവിളി- എല്ലാം വരുംകാലത്ത് നിഷ്‌ഫലവും ദോഷകരവുമായി ഭവിക്കും.'' (ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് നാലിന പരിപാടി- മൗദൂദിയുടെ മദ്രാസ് പ്രഭാഷണത്തിന്റെ അവസാനഭാഗം, പ്രബോധനം 30-1-2010)
``നിലവിലുള്ള ഭരണവ്യവസ്ഥിതി നടത്തിക്കൊണ്ടുപോകാന്‍ നിര്‍ബന്ധിച്ച് ഏല്‌പിച്ചാല്‍ പോലും ജമാഅത്തതിന് തയ്യാറാവുകയില്ല.'' (ശൈഖ് മുഹമ്മദ് കാരക്കുന്ന്, തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി, പേജ് 44, 1998 ലെ എഡിഷന്‍)
മൌദൂദിയന്‍ ആശയങ്ങളെ കൈവെടിയില്ല :
തങ്ങളുടെ ആചാര്യന് പറ്റിയത് എല്ലാ അര്‍ത്ഥത്തിലും വ്യതിയാനമാണ് എന്ന് മനസ്സിലാകുവാന്‍ മേല്‍ ഉദ്ധരണികള്‍ വേണ്ടുന്നത്രയാണ് , പക്ഷെ മുജഹിദുകളെ എന്നും കൊച്ചാക്കാനും പരിഹസിക്കാനും അനുസരണ ശിര്‍ക്കിന്റെ വക്താക്കള്‍ എന്നും ആക്ഷേപിച്ചു കൊണ്ടിരിക്കുന്ന ഇവര്‍ തങ്ങളുടെ സാഹിത്യങ്ങളില്‍ നിറഞ്ഞു പരന്നു കിടക്കുന്ന തീവ്ര ആശയങ്ങള്‍ ഇന്നേവരെ തിരുത്താനോ തെറ്റാണ് എന്ന് തുറന്നു സമ്മതിക്കാനോ തയ്യാറല്ല . മറിച്ചു സയ്യിദ് മൌദൂദിയെ വാനോളം പുകഴ്ത്താനും അത്തരം കൃതികള്‍ വിറ്റ് സമ്പൂര്‍ണ ഇബാദത്ത് ചെയ്യാനുമാണ് ഇവര്‍ ശ്രമിക്കുന്നത് . ``മൗദൂദിയേ മരിച്ചിട്ടുള്ളൂ. അദ്ദേഹത്തിന്റെ ആദര്‍ശം അമരമാണ്. അതിന്‌നിത്യസത്യത്തിന്റെ ചൈതന്യമുണ്ട്.''(പ്രബോധനം -2005, സപ്‌തംബര്‍24) അതായത് ജനാധിപത്യത്തിനെതിരെ ഉള്ള പോരാട്ടവും അനിസ്ലാമിക ഗവന്‍മെന്റിനെതിരെയുള്ള സമരവും തുടങ്ങി സകല തീവ്ര ആശയങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നു , അത് നശിച്ചിട്ടില്ല , അതിന്‌നിത്യസത്യത്തിന്റെ ചൈതന്യമുണ്ട് പോല്‍ !!!. സോളിഡാരിറ്റിക്കാര്‍ തുറന്നു പറഞ്ഞു . ``മതേതര, ദേശീയ, ജനാധിപത്യം നിരൂപണ വിധേയമാക്കി എന്നതിന്റെ പേരില്‍മൗദൂദിയെ തള്ളിപ്പറയാന്‍ ഏതായാലും സോളിഡാരിറ്റി സന്നദ്ധമല്ല.'' (ടി മുഹമ്മദ്‌വേളം മാതൃഭൂമി ആഴ്‌ചപ്പതിപ്പ് -2009 നവംബര്‍22,) അതായത് തങ്ങളുടെ ലക്‌ഷ്യം മൌദൂദിയന്‍ സിദ്ധാന്ത സാക്ഷാല്‍ക്കാരം തന്നെ .അതിനായുള്ള സമരങ്ങളില്‍ (ജാഡകളില്‍ ) മുജാഹിദുകളെ ആക്ഷേപിക്കുകയും ചെയ്യുന്ന ഇവരുടെ പ്രത്യേകതയാണ് . ഈ സന്ദര്‍ഭത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ അനുയായി ആയിരുന്ന ഹാഷിം ഹാജി യുടെ വരികള്‍ ശ്രദ്ധേയമാണ് . ``മൗദൂദിയെക്കുറിച്ച് ഞാന്‍ മനസ്സിലാക്കുന്നത് അദ്ദേഹത്തിന്റെ അനുയായികളിലൂടെയാണ്. അവരിത്തരക്കാരാണ്. യഥാ ശൈഖ് തഥാ മുരീദ് എന്ന തത്വത്തില്‍ പിശക് പറ്റുമോ? മൗദൂദി മഹാനോ മുജാഹിദോ മുജ്‌തഹിദോ ഖുതുബോ എന്നൊന്നും എനിക്കറിയില്ല. ജനങ്ങളുടെ കാര്യം അവര്‍ തന്നെ പറയട്ടെ. നന്നെ ചുരുങ്ങിയത് ഹാശിം ഹാജിയുടെ അനുഭവം ഇതാണ്. എനിക്കിത് ഒട്ടും ഉള്‍ക്കൊള്ളാനാവുന്നില്ല. ഞാന്‍ ഇവരില്‍, ഇവിടെയുള്ള അദ്ദേഹത്തിന്റെ അനുയായികളില്‍ ഉടനീളം കാണുന്നത് കളവും വഞ്ചനയുമാണ്.''(`ജമാഅത്തെ ഇസ്‌ലാമി ആരുടെ സൃഷ്‌ടി',പേജ് 258)
സമാപനം :
സോഷ്യല്‍ മീഡിയകളിലും മറ്റും ചില സോളിഡാരിറ്റി ക്കാര്‍ അവരുടെ ആചാര്യനും അമീറുമാരും ശൂരയും എല്ലാം എഴുതി വെച്ചിട്ടുള്ള തീവ്ര ആശയങ്ങള്‍ക്ക് നേരെ കണ്ണടച്ച് ഇസ്ലാഹീ പ്രസ്ഥാനത്തെ എതിര്‍ക്കുകയാണ് ചെയ്യുന്നത് . ഒരു പക്ഷെ അവര്‍ ഈ കുറിപ്പില്‍ ചൂണ്ടി ക്കാണിച്ച ഉദ്ധരണികള്‍ കണ്ടുകാണില്ല .അവര്‍ക്ക് ഇത് ഓര്‍മ്മയാവട്ടെ എന്ന് ആശിക്കുന്നു .
സയ്യിദ് മുഹമ്മദ് മുസ്തഫ
തുരൈഫു , സൌദിഅറേബ്യ

==========================
സയ്യിദ് മുഹമ്മദ് മുസ്തഫ
തുരൈഫു , സൌദിഅറേബ്യ
"അതിനാല്‍ ജമാഅത്തിന്റെ ഒന്നാം തിയ്യതി മുതല്‍തന്നെയുള്ള നയം ഇതായിരുന്നു , ഈ വ്യവസ്ഥയുമായി സഹകരിക്കല്‍ തെറ്റാണ് ,അതിന്റെ നീതിന്യായ വ്യവസ്ഥയോട് സഹായമര്‍ഥിക്കല്‍ താഗൂത്തിനോട് സഹായമര്‍ത്തിക്കലാണ് .അതിന്റെ വിദ്യാഭ്യാസ വ്യവസ്ഥ ഉപയോഗപ്പെടുത്തലും ദൂശ്യത്ത്തില്‍ നിന്ന് വിമുകതമല്ല ,അതിനും പുറമേ , ഈ വ്യവസ്ഥക്ക് കീഴില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ സ്ഥാപനങ്ങളോട് സഹകരിക്കലും അവയുടെ തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കലും നിഷിദ്ധമാണ് ''.( ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ ഇരുപത്തിയേഴു വര്ഷം , പേജ് : 56)<<<
മറുപടിഇല്ലാതാക്കൂവെറുതെയല്ല ഇവർ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്വന്തം വീട്ടുകാരുടെപോലും വൊട്ടുകൾ നേടാൻ കഴിയാതെ ഒന്നും രണ്ടും വോട്ടുകൾ മാത്രം നേടി എട്ടുനിലയിൽ പൊട്ടിയത്, ആത്മീയ നേതാവിൻറെ ഗുരുത്തക്കേട് തന്നെ!
പറഞ്ഞു കൂട്ടിയതിനും എഴുതിക്കൂട്ടിയതിനും നേരെ എതിര് പ്രവർത്തിക്കൽ, അതെല്ലാം മറച്ചു പിടിക്കൽ, ആരെങ്കിലും അതൊക്കെ എടുത്തുദ്ധരിച്ചാൽ സർക്കസ്സ് കളിക്കൽ, അങ്ങനെ ജനങ്ങളെ വിഡ്ഢിയാക്കൽ ഈ കാര്യത്തിൽ ജമാഅത്തെ ഇസ്‌ലാമിക്കാരോളം തൊലിക്കട്ടിയുള്ളവർ വേറെയില്ല.
മറുപടിഇല്ലാതാക്കൂഎന്നിട്ടും ഇസ്ലാമിന്റെ സമഗ്രരൂപം ഞങ്ങളിൽ മാത്രം ഞങ്ങളിൽ മാത്രം... എന്ന ഭാവേനയുള്ള അവരുടെ കാട്ടിക്കൂട്ടൽ കണ്ടാൽ അത്ഭുതം തോന്നിപ്പോകുന്നു.
പ്രിയ സയ്യിദ് സുല്ലമി..താങ്കളുടെ ബ്ലൊഗ് വയിച്ചു.പഠനാർഹം..!!ചിന്തോദീപകം..!!ഇനിയും താങ്കളുടെ ഇലക്റ്റ്രിക് തൂലികയിൽനിന്നും നല്ല അക്ഷര കൂട്ടങ്ങളെ പ്രതീക്ഷിക്കുന്നു..
മറുപടിഇല്ലാതാക്കൂഇതില് അധികവും പഴകിപ്പുളിച്ചത്
മറുപടിഇല്ലാതാക്കൂഅഥവാ
പഴകിയാല്‍ പുളിക്കുന്ന ആദര്‍ശം !!!
https://m.facebook.com/groups/235409929839037?refid=18&ref=m_notif¬if_t=group_comment_reply
മറുപടിഇല്ലാതാക്കൂ