തുരൈഫിലേക്ക് കാല്‍ കുത്തിയപ്പോള്‍ !!!!.
തുരൈഫിലേക്ക് കാല്‍ കുത്തിയപ്പോള്‍ എന്‍റെ ഇവിടുത്തെ ദൌത്യവും
തുരൈഫിലേക്ക് കാല്‍ കുത്തിയപ്പോള്‍ എന്‍റെ ഇവിടുത്തെ ദൌത്യവും
ആരംഭിക്കുകയായിരുന്നു .അന്ന് റമദാന്‍ പതിനൊന്നു ആയിരുന്നു. ജാ
ലിയാത്തിന്റെ കീഴില്‍ ദിവസം തോറും ഇഫ്ത്വാരും ക്ലാസ്സും നടക്കുന്നു.
ഞാന്‍ വരുന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് തന്നെ കേരള
ഷെയ്ഖ് വരുന്നുണ്ട് എന്ന് പ്രചരിച്ചിരുന്നു .അങ്ങനെ . ജുമുഅക്ക് അല്പം
മുമ്പാണ് ഞാന്‍ ജാലിയാത്തില്‍ എത്തിയത് . ജാലിയാത്തില്‍ സൌദി
ആണെന്ന് തെറ്റിദ്ധരിച്ച ആള്‍ അല്‍പ സമയത്തിനകം തന്നെ എന്നെ
ഇന്റര്‍വ്യൂ ചെയ്ത സൌദിക്ക് വിളിച്ചു .അദ്ദേഹം വന്നു. സംസാരിച്ചു. ബാഗ്
എനിക്ക് കാണിച്ചു തന്ന റൂമില്‍ വെച്ച് താക്കോലും പോക്കറ്റിലിട്ടു .പിന്നെ
ഉപ്പാക്ക് അങ്ങനെപള്ളിയിലേക്ക് ജുമുഅക്ക് .ജുമുആക്ക് ശേഷം റൂമില്‍
വന്നു ഉറങ്ങി അസര്‍വരെ. അസരിനു ശേഷം ഇഫ്ത്വാര്‍ നടക്കുന്ന സ്ഥല
ത്തേക്ക് പോയി .വിശാലമായ ഒരു കല്യാണ ഹാള്‍ !. അവിടെ നാനൂറോളം
വരുന്ന ആളുകള്‍ക്ക് ഒരുക്കിയ ഇഫ്താര്‍ !. ചെറിയ തോതില്‍ ഇഫ്ത്വര്‍
കഴിഞ്ഞു നമസ്കാരം. ശേഷം ഏകദേശം അരമണിക്കൂര്‍ നീണ്ടു നില്‍കുന്ന
ക്ലാസ്.പിന്നീട് ഭക്ഷണം!. ക്ലാസ്സിനായി ഒരോ ഭാഗത്തായി ഓരോ ഭാഷക്കാര്‍!.
തുരൈഫ് എന്ന ഈ സ്ഥലത്ത് മലയാളികള്‍ക്ക് പ്രബോധനം ചെയ്യാന്‍ ഒരാള്‍
മുമ്പ് ഉണ്ടായിട്ടില്ല .മുമ്പ് എപ്പഴോ ഹനീഫ പുല്ലിപ്പരമ്പ് എന്നയാള്‍ രണ്ടു ദിവസത്തെ
സന്ദര്‍ശനത്തിനു വന്നതൊഴിച്ചാല്‍ സ്ഥിരമായി പ്രബോധനം നടത്തുവാന്‍ ആരും
ഉണ്ടായിട്ടില്ല.അതിനാല്‍ ആദ്യദിവസം ഒരു പത്താളുകള്‍ .ക്ലാസ്സ് ഒക്കെ കഴിഞ്ഞു
ഭക്ഷണം. പിന്നീട് റൂമില്‍ പോയി.അങ്ങനെ ഇഷയും നമസ്കരിച്ചു ഓഫീസില്‍ വന്നു.
അവിടെ തന്നെയാണല്ലോ ഉറക്കം. രാത്രി ഭക്ഷണത്തിന് ബ്രോസ്റ്റും മറ്റും ഒക്കെ കിട്ടും.
പക്ഷെ അതൊന്നും വലിയ ഇഷ്ടമായി തോന്നിയില്ല.ആദ്യായതിനാലാവാം. രാത്രി
പന്ത്രണ്ടു മണിവരെ യാണ് ഓഫിസ്.അത് കഴിഞ്ഞപ്പോള്‍ എല്ലാവരും പോയി.വലിയ
ഈ മൂന്ന്‍ നില കെട്ടിടത്തില്‍ ഞാന്‍ ഒറ്റയ്ക്ക് .ഉറങ്ങാന്‍ സുഖം!!!. ഗള്‍ഫില്‍ വന്ന
ഉന്‍മേഷത്തിലായിരുന്നു.അതിനാല്‍ റൂമിലെ മറ്റു സൌകര്യക്കുരവ് അറിയിക്കുവാന്‍
മറന്നുപോയി.അതിനാല്‍ കൊടും തണുപ്പത്ത് തണുത്ത ഐസ് പോലെയുള്ള വെള്ള
ത്തില്‍ കുളിക്കേണ്ടി വന്നു .ഒരു മാസക്കാലം .വെയില്‍;ചൂടില്ലാത്ത ഒന്ന് മാത്രമാണ്
ഇവിടെ തണുപ്പ് കാലത്ത്. അതിനാല്‍ അല്പമെങ്കിലും ചൂട് കൂടുന്ന ഉച്ചക്ക് കുളിക്കും.
എന്നാല്‍ തന്നെ വല്ലാത്ത തണുപ്പ്. ഒരു കട്ടന്‍ ചായ പോലും ഉണ്ടാക്കുവാന്‍ സൌക
ര്യമില്ല.അതിനേക്കാള്‍ വലിയ പ്രശ്നം ഉണ്ടായത് ഡ്രസ്സിന്റെ കാര്യത്തില്‍ ആയിരുന്നു.
ഞാന്‍ നമ്മുടെ നാട്ടില്‍ മൌലവിമാര്‍ ചെയ്യുന്നപോലെ പേന്റും ഷര്‍ട്ടും ധരിച്ചാണ്
വന്നത്.നാട്ടില്‍ അത് നടക്കും.പക്ഷെ ഇവിടെ ഒരു മുത്വവ്വഹ് എങ്ങനെ പേന്റും ഷര്‍ട്ടും
ധരിക്കുന്നത് അംഗീകരിക്കും?. പലരും പാകിസ്ഥാനി,ഫിലിപിനോ,അങ്ങനെ മറ്റു
പലരും എന്നോട് ചോദിച്ചു .എന്താണ് തോപ്പ് ഇടാത്തത് .തൊപ്പിയും കൂടി ഇല്ലല്ലേ??
ചോദ്യവും ചിരിയും ഒക്കെ .ഞാന്‍ ഓഫീസില്‍ വന്ന രാത്രി ഒരു നാഇബ് മുദീര്‍
എന്‍റെ പിന്നാലെ കൂടി. അദ്ദേഹം കുറെ കാര്യങ്ങള്‍ സംസാരിച്ചു. വല്ല ആവശ്യവും
ഉണ്ടെങ്കില്‍ പറയണം എന്ന് പറഞ്ഞിരുന്നു.പിറ്റേ ദിവസം ആദ്യദിവസത്തെപ്പോലെ
തന്നെ വസ്ത്രത്തെപ്പറ്റി പലരും ചോദിച്ചതിനാല്‍ പ്രസ്തുത മുദീറിനോട് കാര്യം
പറയുകയും അദ്ദേഹം സാമ്പത്തിക വകുപ്പിനോട് അക്കാര്യം ഉണര്‍ത്തുകയും ചെയ്തു.
അങ്ങനെ പുതുതായി വന്ന ഞങ്ങള്‍ മൂന്നു പേര്‍ക്കും നേപ്പാളി.ഫിലിപിനോ .പിന്നെ
എനിക്കും ആയിരം റിയാല്‍ വീതം തന്നു.അങ്ങനെ അന്ന് രാത്രി തന്നെ ജാലിയാത്തിലെ
സീനിയര്‍ ദാഇയായ ഉര്‍ദുക്കാരന്‍ വസിയുല്ലയും ഫലസ്തീന്‍ കാരനായ ഷെയ്ഖ്
അബ്ദുള്ള യാസീന്റെ കൂടെ കടയില്‍ പോയി തോപ്പും തൊപ്പിയും ഒക്കെ വാങ്ങി.
അല്ഹംദുലില്ല !!!!. ആദ്യമായി തോപ്പും തൊപ്പിയും ഒക്കെ ധരിച്ച സമയം വലിയ
ആശ്വാസമായി.അങ്ങനെ മുന്നോട്ടു.ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉമ്രക്കു പോകുവാന്‍
അവസരം.പരിശുദ്ധ കഅബ കാണുവാന്‍ അവിടെ ത്വവാഫ് നിര്‍വ്വഹിക്കുവാന്‍
പ്രാര്‍ഥിക്കുവാന്‍ എല്ലാം റബ് തന്ന അവസരം!!!.മന്സ്സില്‍ മായാതെ കിടക്കുന്നു!!.
ആ സമയത്ത് മനസ്സിലുണ്ടായ വികാരം മനസ്സില്‍ അലയടിക്കുന്നു.എല്ലാം ഇപ്പോള്‍
കഴിഞ്ഞപോലെ!!!!.
പരിശുദ്ധ കഅബ കാണുവാന്‍ അവിടെ ത്വവാഫ് നിര്‍വ്വഹിക്കുവാന്‍
മറുപടിഇല്ലാതാക്കൂപ്രാര്ഥിക്കുവാന് എല്ലാം റബ് തന്ന അവസരം!!!.മന്സ്സില്‍ മായാതെ കിടക്കുന്നു!!.
ആ സമയത്ത് മനസ്സിലുണ്ടായ വികാരം മനസ്സില്‍ അലയടിക്കുന്നു.എല്ലാം ഇപ്പോള്‍
കഴിഞ്ഞപോലെ!!!!.
Njaan aadhyam Umrakk poyathu jubailil ninnaanu... sathyam paranjaal Ka'ba kandappol muthal ullil uru vallaatha oru bhayam athu sihttam kondaano kuttabhodham kondaano ennenikkariyillaa... enthayaalum Alhamdulillah.. orikkalum pratheekshichittilla inganoyoke sabhavikkum, Haram Shareef kaanaan kaziyum ennokke Subhaanallaa...
MABROOOK, JAZAKALLAHU KHAIR.
മറുപടിഇല്ലാതാക്കൂഅല്ഹംദു ലില്ലാഹ് പരിശുദ്ധ ഹറം ആദ്യ മായി കണ്ട കാഴ്ച ഒരു വിശ്വാസിക്ക് ഒരിക്കലും മറക്കാന്‍ ആവില്ല ... അലഹംട് ലില്ലാഹ് ...
മറുപടിഇല്ലാതാക്കൂ