2013, മേയ് 30, വ്യാഴാഴ്‌ച

ശ്രീ .രമേശ്‌ ചെന്നിത്തല എന്‍ .എസ്.എസ് ന്റെ ചട്ടുകമോ ?

ശ്രീ .രമേശ്‌ ചെന്നിത്തല
എന്‍ .എസ്.എസ് ന്റെ ചട്ടുകമോ ?
 
ശ്രീ . ആര്‍.ബാലകൃഷണ പിള്ള ക്യാബിനറ്റ് പദവിയില്‍ എത്തുക , മകന്‍ ശ്രീ . ഗണേഷ് കുമാര്‍ മന്ത്രിയാവുക .ശ്രീ . രമേശ്‌ ചെന്നിത്തല ഉപ മുഖ്യമന്ത്രിയാവുക അല്ലെങ്കില്‍ അഭ്യന്തര മന്ത്രിയാവുക . എന്‍ .എസ്.എസ് നേതാവ് ശ്രീ .സുകുമാരന്‍ നായരുടെ ബന്ധുവിനെ പി.വി.സി യാക്കുക . ഇങ്ങനെ പോയാല്‍ എന്‍ .എസ്.എസ് ലെ തീവ്ര , വര്‍ഗീയ ചിന്തയുള്ള വിഭാഗത്തെ എല്ലാം ക്യാബിനറ്റ് പദവി കൊടുത്ത് മറ്റുള്ള ജന വിഭാഗത്തെ അവരുടെ അടിമകളുമാക്കി മാറ്റാനാണ്  നമ്മുടെ രാഷ്ട്രീയ നേതൃത്വം ശ്രമിക്കുന്നത് എങ്കില്‍  അത് നമ്മുടെ പാവനമായ മതേതര ജനാധിപത്യ സംവിധാനത്തെ പാടെ തകര്‍ത്തു കളയും എന്നതില്‍ യാതൊരു സംശയവും അരിയാഹാരം കഴിക്കുന്നവര്‍ക്ക് ഉണ്ടാവുകയില്ല . ഇതൊക്കെയായിട്ടും
നമ്മുടെ ശ്രീ .ആര്‍ .ബാലകൃഷ്ണ പിള്ള പറയുന്നത്  സമുദായ സംഘടനകളോട് യു.ഡി .എഫ്
നന്ദി കേട് ചെയ്യുന്നു എന്നാണു . അദ്ദേഹം കരുതുന്നത് മറ്റെല്ലാ മന്ത്രിമാരെയും പിരിച്ചു വിട്ടു
സകല സ്ഥാനങ്ങളും നായര്‍ സമുദായത്തിന് നല്‍കണം എന്നാണോ ?.
 
 
ആലപ്പുഴ ജില്ല കോണ്ഗ്രസ് അധ്യക്ഷന്‍ ശ്രീ .എ.എ.ശുക്കൂര്‍  ശ്രീ . വെള്ളാപള്ളി നടേശന്റെ
സാമ്പത്തിക സ്രോതസ്സ് എവിടെ നിന്നാണ് എന്നത് അന്യേഷിക്കണം എന്നാ വശ്യപെട്ടിരിക്കയാണ്‌ .  ശ്രീ .ശുക്കൂര്‍ ധീരമായ പ്രസ്താവനയാണ് നടത്തിയത് . ആയിരം ശുക്കൂറുമാര്‍ കോണ്ഗ്രസ് പാര്‍ട്ടിയില്‍ ഉണ്ടാകട്ടെ . കഴിഞ്ഞ ദിവസം ആലപ്പുഴ ഡി സി സി വര്‍ഗീയ വിഷം വമിപ്പിക്കുന്ന പ്രസ്താവനകള്‍ ഇറക്കുന്ന ചില ജാതി സംഘടനകളുടെ നേതാക്ക്ന്മാര്‍ക്കെതിരെ പ്രമേയം പാസാക്കിയിരുന്നു . ആ പ്രമേയം പാസാക്കിയതിന്റെ പേരില്‍ അതിന്റെ അവതാരകന്‍ ശ്രീ . കോശിയുടെ കാര്‍ ഇരുട്ടിന്റെ മറവില്‍ അടിച്ചു തകര്‍ക്കുകയുണ്ടായി . ശ്രീ . മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞാതാണ് വാസ്തവം . രാഷ്ട്രീയ നേതാക്കള്‍  മത സാമുദായിക നേതാക്കളുടെ മുന്നില്‍ മുട്ട് മടക്കരുത് എന്നായിരുന്നു ആ പ്രസ്താവന .അന്തസ്സും ആത്മാഭിമാനവുമുള്ള പ്രസ്താവന .
 
പക്ഷെ മറ്റൊരു കേന്ദ്ര മന്ത്രിയായ  ശ്രീ കൊടിക്കുന്നില്‍ സുരേഷ്  നിരന്തരം പറയുന്നത്  സമുദായ സംഘടനകളോട് ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കരുത് എന്നാണു .അതിനര്ത്ഥം അവരുടെ ഏതു വിഭാഗീയ , വര്‍ഗ്ഗീയ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രിയെ അടക്കം ആക്ഷേപിക്കുന്നതും കേട്ട് ഇരിക്കുക , പ്രതികരിക്കണ്ട എന്നായിരിക്കും . ഇദ്ദേഹത്തെ പോലെയുള്ള നേതാക്കന്മാരാണ് സത്യത്തില്‍ ഈ നാടിന്റെ മതേതര ജനാധിപത്യ സംവിധാനത്തെ തകിടം മറിക്കുന്ന ശക്തികള്‍ക്കു വെള്ളവും വളവും നല്‍കുന്നത് . നാല് വോട്ടിനു വേണ്ടി ഇങ്ങനെ തരാം താഴാന്‍ പാടില്ല .സകല തിന്മകളെയും അനീതിയും എതിര്‍ത്തു തികഞ്ഞ മതേതര കാഴ്ചപ്പാടു പുലര്‍ത്തി ജനങ്ങളുടെ കോടതിയിലൂടെ ജയിച്ചു കയറാനാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ ശ്രമിക്കേണ്ടത് .അല്ലാതെ ജാതി സംഘങ്ങളുടെ വാലാകുകയല്ല വേണ്ടത്  .
 
ഈ കേരളം സുന്ദര കേരളം , ദൈവത്തിന്റെ നാട് ,പ്രബുദ്ധ കേരളം എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടതാണല്ലോ . ഈ കേരളം പല കാര്യങ്ങള്‍ക്കും ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് . ലോകത്ത് തന്നെ കേരളം എന്ന് പറഞ്ഞാല്‍ നിലയും വിലയും മാന്യതയും ഉണ്ട് .പക്ഷെ ഇവടെ ഭരിച്ച ഇടതു വലതു മുന്നണികള്‍ ഈ സംസ്ഥാനത്ത് ഈഴവര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഉള്ള മുസ്ലിം സമുദായത്തിന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയിട്ടുണ്ടോ ?. അക്കാര്യത്തില്‍ ഇരു മുന്നണികളും മുഖ്യ രാഷ്ട്രീയ പാര്‍ട്ടികളും കടുത്ത അനീതിയാണ്  നാളിതുവരെ ചെയ്ത് പോന്നത് . കമ്മ്യുനിസ്റ്റ് പാര്‍ട്ടിയില്‍ നിന്നോ ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രസ്സില്‍ നിന്നോ ഒരു മുഖ്യമന്ത്രി , അഭ്യന്തര മന്ത്രി എന്നി സ്ഥാനങ്ങള്‍
മുസ്ലിം സമുദായത്തില്‍ പെട്ട പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ടോ ? എം.എല്‍.എ , എം പി , കേന്ദ്ര മന്ത്രി തുടങ്ങിയ വല്ല സ്ഥാനവും . അനീതിയുടെ കറുത്ത, ഇരുണ്ട കഥയാണ്‌  ഇവടെയുള്ളത്  . ഇപ്പോഴും ഇവടത്തെ മുസല്‍ന്മാര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കുവാന്‍ വല്ല ചിന്തയോ ആലോചനയോ ഉണ്ടോ ? ഈ ഒരു പശ്ചാത്തലത്തിലാണ്  നമ്മള് ഈ ജാതിക്കോമാരങ്ങളുടെ നിരന്തരം ആക്ഷേപങ്ങള്‍ കേട്ട് കൊണ്ടിരിക്കുന്നത് .
 
 
ഇവിടെയുള്ള  മുസിംകള്‍ക്ക്  അനര്‍ഹമായി ഒന്നും വേണ്ട . ഇവിടെ മുസ്ലിംകള്‍ക്ക് ആയി സംസാരിക്കുകയുമല്ല . മറിച്ച് ഒരു സമുദായവും അനര്‍ഹമായി , ഭീഷണിപ്പെടുത്തി , വിരട്ടി,  സ്ഥാനമാനങ്ങള്‍ നേടുന്ന കാടത്വം നമുക്ക്  സഹിക്കാന്‍ സാധിക്കില്ല   നായര്‍ സമുദായത്തിന്  വേണ്ടി അനര്‍ഹമായ - സമുദായത്തിനല്ല , എന്‍ .എസ് .എസ് ന്റെ നേതാക്കളുടെ ചട്ടുകങ്ങളായ മന്ത്രിയെയും ഉപ മുഖ്യമന്ത്രിയെയും ആണ് അവര്‍ക്ക് ആവശ്യം,അതിനാണ്  രമേശ്‌ ചെന്നിത്തലയെ ഇട്ടു തട്ടുന്നതും അദ്ദേഹം നിന്ന് കൊടുക്കുന്നതും   വാദങ്ങള്‍ക്ക് വേണ്ടി എന്‍ .എസ്. എസ് ന്റെ നേതാവും എസ്.എന്‍ .ഡി .പി .ജനറല്‍ സെക്രട്ടറിയും  മാദ്യമങ്ങളിലൂടെ പടവെട്ടുകയാണ് .
 
രാഷ്ട്രീയ നേതൃത്വം ജാതി സംഘടനകളെ പ്രീണിപ്പിക്കുന്നത് അവസാനിപ്പിക്കണം .അവരുടെ മുമ്പില്‍ നമ്മുടെ മന്ത്രിമാരും മുഖ്യമന്ത്രിയും നേതാക്കളും മുട്ടുമടക്കുവാന്‍ പാടില്ല .കോണ്ഗ്രസ്സില്‍ പുതിയ പ്രഭാതം സൃഷ്ടിക്കുവാന്‍ പ്രയത്നിക്കുന്ന വൈസ് .പ്രസിഡന്റ് ശ്രീ .രാഹുല്‍ ഗാന്ധി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം .പ്രത്യേകിച്ച്  എന്‍ .എസ്.എസ് ഉം എസ്.എന്‍.ഡി .പി യും ഒന്നിച്ചു ഹൈക്കമാന്റിനെ കണ്ട് സ്ഥാനങ്ങള്‍ ചോദിക്കാന്‍ നില്‍കുന്ന
ഈ വേളയില്‍ കോണ്ഗ്രസ്സിലെ അഭിമാന ബോധമുള്ള നേതാക്കള്‍ , കേരളത്തിലെ അനീതിക്ക് വിധേയരായ , മുഖ്യ അധികാര കേന്ദ്രങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട സമുദായങ്ങളുടെ നേതാക്കള്‍ ഹൈക്കമാണ്ടിനെ , ശ്രീ .രാഹുല്‍ ഗാന്ധി യെ ഇക്കാര്യങ്ങള്‍ വസ്തുതാ പരമായി ബോധ്യപ്പെടുത്തണം .
 
 നമ്മുടെ കേരളത്തില്‍ മതേതരത്വത്തിന്റെ, നീതിയുടെ , ധാര്‍മിക ബോധത്തിന്റെ, സാമുദായിക സൌഹാര്‍ദ്ധത്തിന്റെ വസന്തം വിടരുന്ന ഒരു കാലം ഉണ്ടാവട്ടെ എന്ന് പ്രതീക്ഷിക്കുന്നു .
സയ്യിദ് മുഹമ്മദ്‌ മുസ്തഫ .
തുരൈഫ്, സൌദി അറേബ്യ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ