2013, മേയ് 23, വ്യാഴാഴ്‌ച

സോളിഡാരിറ്റിയെ തലോടുന്നതിനുമുമ്പ്


സോളിഡാരിറ്റിയെ തലോടുന്നതിനുമുമ്പ്

ഒരു വട്ടമെങ്കിലും ആലോചിക്കുക -!!

സോളിഡാരിറ്റി ആരുടെ പിതൃത്വം ഉള്ളവരാണ് ? അവരുടെ മാതൃസംഘടന ഏത്  ? ആരാണ് അവര്‍ക്ക് വെള്ളവും വളവും നല്‍കുന്നത് ? അവര്‍ നില്‍ക്കുന്ന ഇടം ഏതാണ് ? അവര്‍ എന്ത് ആശയം പിന്‍പറ്റുന്നു ? അവരുടെ ആചാര്യന്‍ ആരാകുന്നു ? ഈ കൊച്ചു ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയാല്‍ ഈ ലേഖനത്തിന്റെ തലക്കെട്ട്‌ സൂചിപ്പിക്കുന്ന പോലെ അവരെ തലോടുന്നതിനു മുമ്പ് അല്പം ആലോചിക്കുക തന്നെ ചെയ്യും എന്ന് പ്രതീക്ഷിക്കട്ടെ .

സോളിഡാരിറ്റി ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമാണ്‌ എന്നാണു അറിയപ്പെടുന്നത് . ജമാഅത്തെ ഇസ്ലാമി മുന്നോട്ട് വെക്കുന്ന ആശയം എന്തായിരുന്നു ?. അവരുടെ സാഹിത്യങ്ങള്‍ തന്നെ പറയട്ടെ .

ഇസ്ലാമിലെ പരമ പ്രധാനമായ തൌഹീദും ഇബാദത്തും  സ്ത്യസാക്ഷ്യ വചനവും എങ്ങനെയാണ് അവര്‍ വ്യാഖ്യാനിച്ചത് എന്ന് നോക്കൂ . '' അതിനാല്‍ ആരാധനക്കും അടിമവൃത്തിക്കും അനുസരണത്തിനും അവകാശിയും അര്‍ഹാനുമായി ഏക അള്ളാഹു അല്ലാതെ മറ്റാരുമില്ല എന്നാണു ലാ ഇലാഹ ഇല്ലല്ലാഹു എന്ന സാക്ഷ്യ വാക്ക്യത്തിന്റെ പൊരുളെന്നും വിവരിക്കപ്പെട്ടു .( ഇസ്ലാമിലെ ഇബാദത്ത് ,പഴയ പതിപ്പിന്റെ മുഖവുര )

അപ്പോള്‍ അല്ലാഹുവിനെ മാത്രം അനുസരിക്കുക , ജനാധിപത്യ ഗവണ്മെന്റിനെ അനുസരിക്കുന്നത് ലാ ഇലാഹ ഇല്ലല്ലാഹു എന്ന സാക്ഷ്യ വാക്ക്യത്തിന്റെ കടക വിരുദ്ധമായ സംഗതിയായി മാറും എന്ന് വന്നു . ഇന്ത്യയിലാകട്ടെ കോടിക്കണക്കിനു മുസ്ലിംകള്‍ ഉണ്ടുതാനും .അവര്‍ ഇന്ത്യാ ഗവണ്മെന്റിനെ അനുസരിക്കുകയും അങ്ങനെ കോടതി വിദ്യാലയം സിവില്‍ സപ്ലൈസ് എന്നിങ്ങനെയുള്ള സ്ഥാപനങ്ങളുടെ നിയമങ്ങള്‍ അനുസരിക്കുഅക്യും ചെയ്യുന്നു .അങ്ങനെ എല്ലാ അര്‍ത്ഥത്തിലും അവര്‍ അനുസരണ ശിര്‍ക്ക് ചെയ്യുന്നു എന്ന് വ്യക്തമായി തന്നെ മേല്‍ വരികള്‍ സൂചിപ്പിക്കുന്നു . ഈ വാദങ്ങള്‍ പ്രചരിപ്പിക്കുവാനും ഊര്‍ജിതമാക്കുവനുമാണ് സോളിഡാരിറ്റി ഉദയം ചെയ്തിരിക്കുന്നത് . അതിനാലാണ് അവര്‍ ജനാധിപത്യ മതേതരത്വ സംവിധാനത്തെ എതിര്‍ക്കുകയും അതില്‍ നിന്ന് അണികളെയും ജനങ്ങളെയും വിലക്കുകയും ചെയ്തത് . " ഇസ്ലാമിക വിരുദ്ധമായ ഒരു ഭരണ വ്യവസ്ഥക്ക് കീഴില്‍ ഉദ്യോഗങ്ങള്‍ക്കും സീറ്റുകള്‍ക്കും വേണ്ടി മുറവിളി കൂട്ടുക എന്നതാകട്ടെ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ചിന്തിക്കാന്‍ പോലും കഴിയാത്ത അത്രമാത്രം നീചമായോരവസ്ഥയാണ് ." (പ്രബോധനം .1953 ഡിസമ്പര്‍ 15)

പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്ലാം യോജിക്കുന്ന ഒറ്റ പോയിന്റ്ടുമില്ല, ആ വ്യവസ്ഥിതി അധികാരം വാഴുന്നിടത്ത് ഇസ്ലാം വെറും ജലരേഖയായിരിക്കും. (മതേതരത്വം , ദേശീയത്വം ,ജനാധിപത്യം –ഒരു ത്വാതിക വിശകലനം .പേജ് : 22)

ജമാഅത്തെ ഇസ്ലാമിയുടെ പ്രഥമവും

 മുഖ്യവുമായ ലക്‌ഷ്യം എന്ത് ?

ജമാഅത്തെ ഇസ്ലാമിയുടെ  ഉദ്ദേശ ലശ്യങ്ങളും നായ നിലപാടുകളും വ്യക്തമായി അവരുടെ സാഹിത്യങ്ങളില്‍ പറന്നു കിടക്കുന്നു .അതില്‍ അവരുടെ മുഖ്യവും പ്രഥമവുമായ ലക്‌ഷ്യം എന്ത് എന്നും വിവരിക്കപ്പെട്ടിരിക്കുന്നു . ദൈര്‍ഘ്യം ഭയന്ന്‍ അല്പം കൊട്ടിങ്ങുകള്‍ മാത്രമേ നല്‍കുന്നുള്ളൂ .

"ഇന്ത്യന്‍ സാഹചര്യത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ ലക്‌ഷ്യം മതേതരത്വ ദേശീയത്വ ജനാധിപത്യ ഭരണസംവിധാനങ്ങള്‍ക്ക് പകരം ദൈവീക ജനപ്രാതിനിധ്യഭരണം അഥവാ ഹുകൂമത്തെ ഇലാഹീ സ്ഥാപിക്കുക എന്നത് തന്നെയാണ് ".(ജാമാത്തിന്റെ രേഖ 3).

 ''സ്വന്തം ഭരണമില്ലാത്ത ദീനിന്റെ സ്ഥിതി ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത ഒരു സങ്കല്പ വീടുപോലെയാണ്‌ .ഭൂമിയില്‍ സ്ഥാപിതമായ ഒരു വീട്ടില്‍ മാത്രമേ നിങ്ങള്‍ക്ക് താമസിക്കുവാന്‍ സാധിക്കുകയുള്ളൂവെങ്കില്‍ പിന്നെ തലച്ചോറില്‍ മറ്റൊരു വീട്ടിന്റെ പ്ലാന്‍ ഉണ്ടായിരിക്കുന്നതുകൊണ്ട് എന്ത് പ്രയോജനമാണ് ഉള്ളത് " (ഖുതുബാത്ത് : 381)

മുസ്ലിംകള്‍ എന്ന്‍ വാദിച്ചു കൊണ്ടു ഇതര ദീനുകള്‍ക്ക് സേവനം ചെയ്യുകയോ മറ്റുവല്ല ദീനുകളെയും ( ഉദാഹരണമായി പ്രജായത്ത ദീന്‍ ) നടപ്പില്‍ വരുത്താനായി സമരം ചെയ്യുകയോ ചെയ്യുന്ന കപട വിശ്വാസികളെ സംബന്ധിച്ച് ഞാന്‍ എന്ത് പറയട്ടെ ! (സയ്യിദ് മൌദൂദി , ഖുതുബാത് .388)

സയ്യിദ് മൌദൂദിയുടെ ഈ തീവ്രവും ഇസ്ലാമിക വിരുദ്ധ ആശയവും കാരണം അന്യമതസ്ഥര്‍ പ്രതികരിക്കുന്നത് എങ്ങനെയായിരുന്നു എന്ന് നോക്കാം. ``ഇസ്‌ലാമിക ശരീഅത്തിലധിഷ്‌ഠിതമല്ലാത്ത ഭരണക്രമങ്ങള്‍ നിലനില്‌ക്കുന്ന രാജ്യങ്ങളിലെ മുസല്‍മാന്മാരെങ്കിലും ഇസ്‌ലാമിക വ്യവസ്ഥക്കുവേണ്ടി ജിഹാദ്‌ നടത്താന്‍ ബാധ്യസ്ഥരാണ്‌ എന്ന ചിന്തകളും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. ഇത്തരം തീവ്ര ചിന്തകളില്‍ നിന്നാണ്‌ ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ എന്ന മുദ്രാവാക്യമൊക്കെ രൂപപ്പെടുന്നത്‌. അത്‌ ഇതര സമുദായങ്ങളെ പ്രകോപിതരാക്കുന്നു എന്നതും സ്വാഭാവികം. (ഹിംസയുടെ ജനാധിപത്യനാട്യങ്ങളും മതേതര നാട്യങ്ങളും'എന്ന ലേഖനം, 2010 ജനുവരി)

മൌദൂദിയും സോളിഡാരിറ്റിയും !!

സോളിഡാരിറ്റി ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമാണ്‌ എന്ന് നമ്മള്‍ സൂചിപ്പിച്ചുവല്ലോ .ജമാഅത്ത് ആചാര്യന്‍ മൌദൂദിയെ പറ്റി അവര്‍ എന്ത് പറയുന്നു എന്ന് നോക്കാം .

''മൌദൂദിയെ മരിച്ചിട്ടുള്ളൂ .അദ്ദേഹത്തിന്റെ ആദര്‍ശം അമരമാണ് .അതിന് നിത്യ സത്യത്തിന്റെ ചൈതന്യമുണ്ട്" (പ്രബോധനം 2005 സെപ്റ്റംബര്‍ 24)

ഇനി ചിന്തിക്കുക , സയ്യിദ് മൌദൂദിയുടെ തികച്ചും അനിസ്ലാമികവും തീവ്രവാദപരവും ഇന്ത്യന്‍ മുസല്ന്മാരെ സംബന്ധിച്ച് പ്രതിലോമാപരവുമായ ആശയങ്ങള്‍ തന്നെയാണ് സോളിഡാരിറ്റി വെച്ച് പുലര്‍ത്തുന്നത് എന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട .

വിശ്വാസ ആചാര രംഗം

ഞങ്ങളുടെ കൂട്ടത്തില്‍ ദയൂബന്ദ്‌കള്‍,ബരേല്‍വികള്‍ ഉണ്ട് എന്ന് അഭിമാനിക്കുന്ന ആചാര്യനാണ് അവര്‍ക്ക്. അതായത് അല്ലാഹുവിനു പുരമെയുള്ളവരോട് ഇസ്തിഗാസയും മധ്യസ്തരെ ഇടയാളന്മാരാക്കി പ്രാര്‍ഥിക്കുന്നവരും ശവകുടീരങ്ങള്‍ക്ക് സാഷ്ടാംഗം ചെയ്യുന്നവരും ജമാഅത്തെ ഇസ്ലാമിയില്‍ ഉണ്ടത്രേ .അപ്പോള്‍ വിശ്വാസ കാര്യം മഹാ കഷ്ടം

വിശ്വാസകാര്യങ്ങളിലെന്ന പോലെ ആചാരകാര്യങ്ങളിലും അടിസ്ഥാന പ്രമാണങ്ങള്‍ ആധാരമാക്കല്‍ അനിവാര്യമാണ് . ജമാഅത്ത് ഇതില്‍ എന്ത് നിലപാട് സ്വീകരിക്കുന്നു? . ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഓരോ പ്രദേശത്തും ഉള്ള ഭൂരിപക്ഷത്തിന്റെ നിലപാടുകള്‍കൊപ്പം നില്‍ക്കുകയെന്നതത്രേ അവര്‍ സ്വീകരിക്കുന്നത് .സുന്നത്തിനെ മുറുകെ പിടിക്കുകയും അതിനു വിരുദ്ധമായ സംഗതികളെ എതിര്‍ക്കുകയും ചെയ്യേണ്ടത് ഇസ്ലാമിക സംഘങ്ങളുടെ ബാധ്യതയാണ് ,പക്ഷെ ശിര്‍ക്ക് എന്ന കൊടിയ പാപം പോലും വിമര്‍ശിക്കാതെ ശാഖാപരം എന്ന് എഴുതള്ളിയവര്‍ , അല്ലെങ്കില്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പ്രബോധനം നടത്താതിരിക്കുകയും അങ്ങനെ നടത്തുന്നവരെ വിമര്ശിക്കുകയും ചെയ്യുന്ന തലതിരിഞ്ഞ ലൈനാണ് അവര്‍ക്ക് .

സോളിഡാരിറ്റിയും വിശ്വാസതയും

സോളിഡാരിറ്റി കിനാലൂര്‍ സമരം ചെയ്തതും അന്ന് ഇടതുപക്ഷത്തിന്റെ പോലീസ് അവരെ നേരിട്ടതും ചാനലിലൂടെ വന്ന ദ്ര്ശ്യങ്ങള്‍ മലയാളികള്‍ മറക്കില്ലല്ലോ . സ്ത്രീകളും കുട്ടികളും വൃദ്ധമാന്മാരും എല്ലാം പങ്കുകൊണ്ട ആ ദൃശ്യങ്ങള്‍ ഇപ്പോഴും തികട്ടി വരുന്നു . പക്ഷെ ആ സമരം ചെയ്ത് തല്ലും കൊണ്ടു വലിയ വായില്‍ മുദ്രാവാക്ക്യങ്ങള്‍ വിളിച്ച അനുയായികളെ കബളിപ്പിച്ച്‌ തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ തങ്ങളെ തല്ലിയവരും ആര്‍ക്കെതിരെയണോ തങ്ങള്‍  സമരം നടത്തിയത് അവരോടു തന്നെ രഹസ്യമായി രാഷ്ട്രീയ പിന്തുണക്കായി അഥവാ രാഷ്ട്രീയ വിലപേശലിനായി ചര്‍ച്ചക്ക് പോയ കാപട്യത്തിന്റെ മുഖം പ്രബുദ്ധലോകം അന്ന് ചാനലുകളില്ലോടെ നല്ല പോലെ കണ്ടതാണ് .

ഉപരിപ്ലവമായ ചില സമരങ്ങള്‍ ഏറ്റെടുത്ത് തങ്ങളാണ് രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നത് എന്ന് വീമ്പു നടിക്കുന്നവര്‍ വൈക്കം മുഹമ്മദ്ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞിനെ സ്മരിപ്പിക്കുന്നു.

യുവജന സംഘടനകള്‍ക്ക് തങ്ങളുടെ പാര്‍ട്ടികളുടെ മൂക്ക് കയര്‍ ഉള്ളതിനാലും  പൊതുവേ ഒരു അരാഷ്ട്രീയ കാലം ആയതിനാലും കേട്ടാല്‍ നന്നായി തോന്നുന്ന ചില ടൈറ്റിലുകള്‍ സ്വീകരിക്കുന്നതിനാലും മാധ്യമ ശ്രദ്ധയും, അല്പം വായനക്കാരോ അനുയായി വൃന്ദമോ ഇല്ലാത്ത സാംസ്കാരിക നായകര്‍ ഇവര്‍ക്ക് പിന്തുണ നല്കുന്നതിനാലും ജീവിച്ചു പോകുന്ന ഒരു ഒറ്റപെട്ട ടീം മാത്രമാണ് ഇവര്‍ .

ഇവരെ തലോടുന്നവരും ഇവര്‍ക്ക് ഉപ്പും ചോറും നല്‍കുന്നവരും ചരിത്രപരമായ മണ്ടത്തരമാണ് ചെയ്യുന്നത് .
Sayyid Muhammad Musthafa.Turaif.KSA.
 
 

3 അഭിപ്രായങ്ങൾ:

  1. ജമാഅത്തെ ഇസ്ലാമിയെ തലോടുന്നതിനു പതിറ്റാണ്ടുകള്‍ അതിനു മറുപടി പറയേണ്ടി വരും എന്നതില്‍ യാതൊരു സംശയമില്ല.

    മറുപടിഇല്ലാതാക്കൂ
  2. ഇവരെ തലോടുന്നവരും ഇവര്‍ക്ക് ഉപ്പും ചോറും നല്‍കുന്നവരും ചരിത്രപരമായ മണ്ടത്തരമാണ് ചെയ്യുന്നത് .

    മറുപടിഇല്ലാതാക്കൂ