2014, ഒക്‌ടോബർ 30, വ്യാഴാഴ്‌ച

ജമ്മും ഖസ്രും JAMMUM QASRUM .Sayyid Muhammad Musthafa

ജമ്മും ഖസ്രും

ജമ്മും ഖസ്രും യാത്രാ സമയത്ത് സ്വീകരിക്കുക വളരെ നല്ലതാണ് .അത് അല്ലാഹു വിന്റെ ഇളവാണ് ,അത് നമ്മള്സ്വീകരിക്കുക .നബി ( ) യും സ്വഹാബത്തും അങ്ങനെ യായിരുന്നു.

ഒരാള്സ്ഥിരമായി താമസിക്കുന്ന സ്ഥലത്ത് നിന്ന് യാത്ര തുടങ്ങി പ്രദേശത്തിന്റെ അതിര്ത്തി കഴിഞ്ഞാലെ ജമ്മും ഖസ്രും ചെയ്യാന്പാടുള്ളൂ .

ഒരാള്സുബഹി ഒഴികെ ഏതെങ്കിലും നമസ്കാര സമയത്ത് പുറപ്പെടുകയാണെങ്കില് നമസ്കാരം പൂര്ണ്ണമായി നിര്വ്വഹിക്കണം .ഉദാഹരണം : ഉച്ചക്ക് 12.30 ക്ക് ദുഹര്ബാങ്ക് ആണെന്ന് കരുതുക , അയാള്ഉച്ചക്ക് 1 pm നു യാത്രാ ചെയ്യുന്നു . അപ്പോള്അദ്ദേഹം ദുഹ്ര്പൂര്ണ്ണമായും നമസ്കരിക്കണം .ചുരുക്കാന്പാടില്ല .പിന്നെ വഴിയില്നിന്ന് അസറിന്റെ സമയത്തോ അതിനു മുമ്പോ അസര്നമസ്കരിക്കാം .അപ്പോള്അത് ചുരുക്കം .അതായത് അസര്ഖസ്ര്ആക്കി നമസ്കരിക്കാം .

സുബഹി ഏതെങ്കിലും മറ്റു നമസ്കാരവുമായി ജമ്മോ ഖസ്രോ ആക്കി നമസ്കരിക്കാന്പാടുള്ളതല്ല .

ദുഹുരും അസറും ദുഹരിന്റെ സമയത്തോ അസറിന്റെ സമയത്തോ ജമ്മും ഖസ്രും ആക്കാവുന്നതാണ് .അപ്രകാരം മഗ്രിബും ഇഷയും മഗ്രിബിന്റെയോ ഇഷയുടെയോ സമയത്ത് നിര്വ്വഹിക്കാം .

ജമ്മും ഖസ്രും ആക്കുമ്പോള്ആദ്യം ബാങ്കും പിന്നെ ഇഖാമത്തും നല്കണം .ശേഷം ഒരു നമസ്കാരം നിവ്വഹിക്കുക ,പിന്നീട് അടുത്ത നമസ്കാരത്തിനു ഇഖാമത്ത് മാത്രം നല്കുക ,അതായത് ജമ്മും ഖസ്രും ആക്കാന്ഒരു ബാങ്കും രണ്ടു ഇഖാമത്തും നല്കുക. പ്രാഥമികമായി ഇതൊക്കെയാണ് പറയാനുള്ളത്.

==========================

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ