"സ്‌മൃതി പഥത്തിലൂടെ " എന്ന തലക്കെട്ടില്‍ മുന്‍ കാല ഇസ്ലാഹീ നേതാക്കളെ കുറിച്ച് , അവരുടെ ത്യാഗ സമ്പന്നമായ ജീവിതത്തെ പ്പറ്റി ജനാബ് : അബ്ദുറഹ്മാന്‍ അന്‍സാരി രണ്ടത്താണി കേരള
ഇസ്ലാഹീ ക്ലാസ് റൂമില്‍ 2011 മെയ് 31 6: 30 pm നു പ്രഭാഷണം നടത്തുകയാണ് .ഇന്ഷാ അള്ളാ .
ആദ്യകാല ഇസ്ലാഹി നേതാക്കളെ കുറിച്ചു ആധുനിക തലമുറയ്ക്ക് ധാരാളം പടിക്കുവാനുന്ടു എന്നതില്‍
ഭിന്നവീക്ഷണം ഉണ്ടായിരിക്കില്ല .അത്രമാത്രം ത്യാഗ സമ്പൂര്ന്നമായിരുന്നു അവരുടെ ജീവിതം . വിനയം, ലാളിത്യം , പാണ്ട്ടിത്യം ,ത്യാഗ മനസ്ഥിതി ,സാമൂഹ്യബോധം ,വിശാല കാഴ്ച്ചപ്പാട് തുടങ്ങി നിരവധി സവിശേഷതകള്‍ അവര്‍ക്കുണ്ടായിരുന്നു .മനസ്സ് നോമ്പരപ്പെടാതെ കണ്ണുനീര്‍ വീഴാതെ
ആ നേതാക്കളെ കുറിച്ച് ഓര്‍ക്കാന്‍, ഇസ്ലാഹിനെയും ഇസ്ലാഹീ പ്രസ്ഥാനത്തെയും സ്നേഹിക്കുന്നവര്‍ക്ക് അവരെ കുറിച്ചു കേള്‍ക്കാനോ വായിക്കാനോ കഴിയില്ല തീര്ച്ച !!!!.
ആ നേതാക്കളെ കുറിച്ച് ഓര്‍ക്കാന്‍, ഇസ്ലാഹിനെയും ഇസ്ലാഹീ പ്രസ്ഥാനത്തെയും സ്നേഹിക്കുന്നവര്‍ക്ക് അവരെ കുറിച്ചു കേള്‍ക്കാനോ വായിക്കാനോ കഴിയില്ല തീര്ച്ച !!!!.
ഇസ്ലാഹീ നേതാക്കളില്‍ മിക്കവാറും എല്ലാവരും സര്‍വാമ്ഗീകൃതരും സര്‍വ്വസമ്മതരുമായിരുന്നു . ഒരു പക്ഷെ ഗ്ലോബലൈസേഷന്റെ ഇക്കാലത്ത് , മൂല്യങ്ങളെല്ലാം നഷ്ടപ്പെട്ടു ഗൃഹാതുരത്വം അനുഭവിക്കുന്ന വര്‍ത്തമാന കാലഗട്ടത്തില്‍ ആ മഹാരഥന്മാരെ കുറിച്ചു സ്മരിക്കുക എന്നത് തന്നെ വലിയ കാര്യമായിരിക്കും .
ഭൂതകാലത്തെ മഹാന്മാരുടെ സംഭാവനകളെ ഒരു മുതല്‍കൂട്ടായി ക്കരുതി , അതില്‍ നിന്ന് ഗുണപാഠം ഉള്‍കൊണ്ടു നാം മുന്നോട്ടു പോവുക. നമ്മുടെ മദ്രസ്സ പാഠ പുസ്തകത്തില്‍ ഇത്തരം മഹാന്മാരെ കുറിച്ചുള്ള അദ്ധ്യായങ്ങള്‍ നല്‍കിയാല്‍ അത് ഉചിതമാവും. നമ്മുടെ സംഘടന ക്ലാസുകളിലും
മറ്റു അവസരങ്ങളിലും അവരുടെ ത്യാഗ നിര്‍ഭരമായ ജീവിതം സ്മരിക്കുന്നത് ഏറെ അഭിലഷ ണീയമാവും.
മഹാനായ അലവി മൌലവി , കെ.എം .മൌലവി, ശൈകു മുഹമ്മദു മൌലവി . സൈദ് മൌലവി ,
എം .സി. സി സഹോദരങ്ങള്‍ , എന്‍ .വി. അബ്ദുസ്സലാം മൌലവി,കെ.ഉമര്‍ മൌലവി .കെ.പി. മുഹമ്മദ് മൌലവി , കെ.കെ.മുഹമ്മദു സുല്ലമി മുതല്‍ അമ്മാംകോത്ത് തുടങ്ങി അബൂബക്കര്‍
കാരക്കുന്ന് വരെയുള്ള നേതാക്കളും പണ്ടിതരും വിയോഗം പ്രാപിച്ചുവെങ്കിലും നമ്മുടെ മനസ്സുകളില്‍
അവര്‍ മായാതെ കിടക്കണം. അല്ല അവരുടെ മൂല്യവത്തായ ധന്യ ജീവിതം മായാതെ കിടക്കണം .
അള്ളാഹു അനുഗ്രഹിക്കട്ടെ.ആമീന്‍ .
പാലകടിന്‍റെ ഓരങ്ങളില്‍ കുടിയുള്ള ഈ ബ്ലോഗ്ഗിനു എല്ലാ ആശംസകളും...................
മറുപടിഇല്ലാതാക്കൂകേരളത്തിലെ ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ ചരിത്രവും നിയോഗവും എന്നാല്‍ കേരള മുസ്ലിം നവോതഥാനമാണ്, അത് മറന്നു വളരുന്ന ഒരു തലമുറയ്ക്ക് ഈ സമൂഹത്തെ ലക്ഷ്യത്തിലേക്ക് നയിക്കാനാവില്ല, പുതിയ തലമുറയ്ക്ക് ഈ മഹത്തുക്കളുടെ ചരിത്രം മനസ്സിലാക്കാനുള്ള കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിച്ചേ പറ്റൂ.
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂനേതാക്കളും പണ്ഡിതരും വിയോഗം പ്രാപിച്ചുവെങ്കിലും നമ്മുടെ മനസ്സുകളില്‍ അവര്‍ മായാതെ കിടക്കണം. അല്ല അവരുടെ മൂല്യവത്തായ ധന്യ ജീവിതം മായാതെ കിടക്കണം .
മറുപടിഇല്ലാതാക്കൂഅള്ളാഹു അനുഗ്രഹിക്കട്ടെ.ആമീന്‍ .
മുന്‍ കാല ഇസ്ലാഹി പണ്ഡിതരുടെ പേരുകള്‍ സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കുന്നവര്‍ അവരുടെ ആദര്‍ശങ്ങളില്‍ വെള്ളം ചേര്‍ക്കുന്ന ഈ ഘട്ടത്തില്‍ ഇത് പോലൊരു ശ്രമത്തിനു പ്രസക്തി ഏറെയാണ്!വക്കം അബ്ദുല്‍ ഖാദിര്‍ മൌലവിയെ നല്ലൊരു സമസ്തക്കരനായി അവതരിപ്പിക്കാനുള്ള കുടില ശ്രമങ്ങള്‍ പോലെ തന്നെയാണ് ഉമര്‍ മൌലവിയുടെയും അലവി മൌലവിയുടെയും കെ പി മുഹമ്മദ് മൌലവിയുടെയും പിന്‍ഗാമികള്‍ യാതാസ്ഥികത്വത്തിലേക്ക് തിരിച്ചു നടക്കുന്നത് കുറിക്കപ്പെടേണ്ടത് . നിസ്സഹായരായ , ജീര്‍ണ്ണതകളോട് രാജിയാവുന്ന പുരോഹിതരെയല്ല , ആര്‍ജ്ജവമുള്ള ധീര ജിഹാദിന്റെ ത്രസിപ്പിക്കുന്ന അധ്യായങ്ങളാണ് , യാതാസ്ഥികത്വത്തിന്റെ കോട്ട കൊത്തളങ്ങളെ വിറപ്പിച്ചു വിട്ട വീര മുജാഹിദുകളെയാണ് നമുക്ക് `സ്മൃതിപഥങ്ങളില്‍` കാണാന്‍ കഴിയുന്നത്!
മറുപടിഇല്ലാതാക്കൂസയ്യിദ് മുസ്തഫ തങ്ങള്‍ക്കും അബ്ദുറഹ്മാന്‍ അന്സാരിക്കും ഒരായിരം ഭാവുകങ്ങള്‍!
തില്‍ക്ക ഉമ്മത്തുന്‍ കദ് ഖലത്....
മറുപടിഇല്ലാതാക്കൂ