2014, നവംബർ 22, ശനിയാഴ്‌ച

കേരളം ആള്‍ ദൈവങ്ങളുടെ വിളനിലം ?

കേരളം ആള്‍ ദൈവങ്ങളുടെ വിളനിലം ?

വിദ്യാഭ്യാസ ആരോഗ്യ ചിന്താ ജീവിത നിലവാര കാര്യങ്ങളില്‍ ഇന്ത്യയുടെ ദേശീയ ശരാശരി പരിശോധിക്കുമ്പോള്‍ കേരളം മുന്നില്‍ തന്നെ എന്ന് പറയാറുണ്ട്‌ . കേരളം സാംസ്കാരികമായും മതപരമായും നല്ല നിലവാരം പുലര്‍ത്തുന്നു എന്ന് അവകാശപ്പെടാറുണ്ട് . സാക്ഷര സുന്ദര പ്രബുദ്ധ കേരളം , ദൈവത്തിന്‍റെ നാട് എന്നൊക്കെ നമ്മുടെ നാടിനെ വിശേഷിപ്പിക്കാറുണ്ട് . കുറെയൊക്കെ ഇത്തരം വാദമുഖങ്ങള്‍ ശരിതന്നെയുമാണ് .മറ്റു സംസ്ഥാനങ്ങളില്‍ ഇല്ലാത്ത പല നന്മകളും ഇവിടെ കാണാം . ഉയര്‍ന്ന രാഷ്ട്രീയ ബോധത്തോടെയുള്ള പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ് . നാട്ടിലെ അഴിമതികളും കൊള്ളരുതായ്മകളും രാഷ്ട്രീയ ഉദ്യോഗസ്ഥ പ്രഭുത്വവും മീഡിയകള്‍ വഴി പുറത്ത് വരുന്നത് നമ്മുടെ നാട്ടില്‍ മറ്റ് നാടുകളെ അപേക്ഷിച്ച്  മീഡിയ സ്വാധീനം വലിയതോതിലാണ് എന്ന് അറിയിക്കുന്നു .അത്  ശുഭോദര്‍ക്കമാണ് .

നമ്മുടെ നാടിന്‍റെ  യഥാര്‍ത്ഥ മുഖം

 കേരളത്തിലെ പതിനാല് ജില്ലകളിലും പല ജാതി മതങ്ങളുടെ പേരില്‍ ആള്‍ ദൈവങ്ങള്‍ സുന്ദരമായി കഴിയുന്നു . ആള്‍ ദൈവങ്ങള്‍ നമ്മുടെ നാട്ടില്‍ ഇത് തങ്ങള്‍ ഭരിക്കുന്ന നാടാണ് എന്ന നിലക്കാണ് പ്രവര്‍ത്തിക്കുന്നത് .ഒലവക്കോട്ടെ  കോഴിമുട്ട തങ്ങള്‍ മുതല്‍ തെക്കന്‍ കേരളത്തിലെ തനി പച്ചത്തെറി പറഞ്ഞ് തന്‍റെ ഭക്തജനങ്ങള്‍ക്ക് പ്രസാദവും  (അ ) ശാന്തി യും നല്‍കുന്ന പൂജാരിയും ഏഴായിരം ലോഡ് പറ പൊടിച്ചു മുപ്പത്തിയാറ് വര്‍ഷമായി ഇപ്പോഴും നിര്‍മ്മാണം തുടര്‍ന്ന് കൊണ്ടിരിക്കുന്ന കേരളത്തില്‍ ഒരു ജറുസെലം ദേവാലയം പണിയുന്ന റബ്ബര്‍ ടാപ്പ്‌ തൊഴിലാളിയായിരുന്ന തോമസ്‌ കുട്ടിയും സാമ്രാജ്യങ്ങള്‍ തന്നെ കെട്ടി പടുത്ത്തിട്ടുണ്ട് . ആട് ബലിയും കോഴി ബലിയും അടക്കം ഹോമവും മന്ത്രവാദവും നടത്തുന്ന  വയനാട്ടിലെ കല്ലൂട്ട് കാഴം ക്ഷേത്ര പൂജാരിയും പരിവാരങ്ങളും കല്ലും കഞ്ചാവും ചാരായവും ബലിയായി കിട്ടുന്ന ആടും കോഴിയും രാത്രിയില്‍  ഇരുന്നു കഴിക്കുന്ന ലോക കള്ളന്മാരാണ് .ഇതൊക്കെ ഉദാഹരണങ്ങള്‍ മാത്രം .

വലിയ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്ത ആള്‍ദൈവങ്ങള്‍ ,തങ്ങന്മാര്‍ ,മുസ്ലിയാക്കള്‍ ,പുരോഹിതര്‍ ,പൂജാരിമാര്‍ ,പണിക്ക്നമാര്‍ ,ഒരു ജോലിയും അറിയാതെ മടിയന്മാരയോ ജോലി രഹിതരായോ നടന്നിരുന്ന ആളുകള്‍ സിദ്ധന്‍ ചമഞ്ഞ് അല്ലെങ്കില്‍ ബീവി ചമഞ്ഞു വന്‍ സമ്പത്താണ്‌ കൊള്ളയടിക്കുന്നത് .പണവും സ്വര്‍ണ്ണവും ഇല്ലാത്ത പൂജയും ഹോമ കര്‍മ്മങ്ങളും ഇല്ല എന്നതാണു വാസ്തവം . സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്ന കടുത്ത  ചൂഷണങ്ങളും ഇക്കൂട്ടരില്‍ ധാരാളമാണ് .

സിദ്ധന്മാര്‍ സാഡിസറ്റുകള്‍
 
സാഡിസ്റ്റുകള്‍ എന്നാല്‍ ക്രൂരതയില്‍ ആനന്ദം കാണുന്നവര്‍ എന്നാണ് സിദ്ധന്മാര്‍ ക്രൂരതയില്‍ ആനന്ദം കണ്ടെത്തുന്നു എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ ആക്ഷേപിക്കുവാനാവില്ല .കാരണം  കരുനാഗപള്ളിയില്‍ മരണപെട്ട ഹസീന എന്ന യുവതിയെ ചികിത്സിച്ച (പീഡിപ്പിച്ച ) മന്ത്രവാദി അതി ക്രൂരമായാണല്ലോ മന്ത്രവാദം നല്‍കിയത് .
'' മന്ത്രവാദി തന്റെ കാല്‍മുട്ട് മടക്കി ഹസീനയുടെ നട്ടെല്ലില്‍ അമര്ത്തി വെച്ച് മുതുകില്‍ കയറിയിരുന്നു തലമുടിക്ക് കുത്തിപ്പിടിച്ച് തല പിറകോട്ട് വലിച്ചുയര്ത്തുകയും ചെയ്തു '' കൂടാതെ സഹായിയെ കൊണ്ട് ആ സമയത്ത്  വായിലേക്ക് കുപ്പി പിടിപ്പിച്ചതും നെരുകെയില്‍ കത്തി ചൂണ്ടി നിര്‍ത്തുകയും ചെയ്തു . ഇത് വായിക്കുന്ന മനസ്സാക്ഷിയുള്ള ഏതൊരു  മനുഷ്യനും പറയും സിദ്ധന്‍ സാഡിസ്റ്റ് ആന്നെന്ന് .അല്ലെങ്കില്‍ സിദ്ധന്മാര്‍ സാഡിസ്റ്റുകളാണെന്ന്.
സിദ്ധന്മാരുടെ തന്ത്രം
തങ്ങളുടെ അധോലോക പ്രവര്‍ത്തനങ്ങള്‍ ,നിയമ വിരുദ്ധ ,അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ ,ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ എന്നിവ പുറത്ത് വരാതിരിക്കാന്‍ ഇവര്‍ ഗുണ്ടകളെയും ക്വട്ടേഷന്‍ സംഘങ്ങളെയും കമാന്‍ഡോകളെപോലും നിയമിക്കുന്നു .ഇതൊക്കെമറച്ചു പിടിക്കാന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സഹായ പ്രവര്‍ത്തനങ്ങളും അടക്കം ചില ഘട്ടങ്ങളില്‍ ഇവര്‍ ഗവണ്മെണ്ടിനെ കവച്ചുവെക്കുന്ന വിദ്യഭ്യാസ പ്രവര്‍ത്തനം പോലും നടത്തിയേക്കാം .ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഇവരുടെ ചൂഷങ്ങളും അധോലക പ്രവര്‍ത്തനങ്ങള്‍ എന്നിവ തഴച്ചുവളരുന്നു .
ആള്‍ദൈവങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും തമ്മില്‍ അവിശുദ്ധ ബന്ധം
കേരളത്തിലെ ആള്‍ദൈവം ചമയുന്ന ഒരു അമ്മയുടെ ആശ്രമത്തില്‍ വര്‍ഷങ്ങള്‍ അവരുടെ ശിഷ്യയും ഭക്തയുമായി കഴിഞ്ഞ ഒരു സ്ത്രീ ഗെയില്‍ ട്രേഡ് വെല്‍ താന്‍ ആശ്രമത്തില്‍ വെച്ച് അവിടെയുള്ള സ്വാമികളാല്‍ ‍അനേകം തവണ ലൈംഗിക പീഡനത്തിന് ഇരയായി എന്നും ആള്‍ ദൈവമായ അമ്മ പലപ്പോഴും പലരുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ടിട്ടുണ്ട് എന്നും പറയുകയുണ്ടായി .ഒരു സ്ത്രീ ഇത്തരം പീഡനത്തിന് ഇരയായാല്‍ കേസ് എടുക്കണം എന്ന നിയമ ഉണ്ടായിരിക്കെ ചെറുവിരല്‍ അനക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് കഴിഞ്ഞില്ല . ഇതേ ആശ്രമത്തില്‍ മുമ്പൊരിക്കല്‍ ഒരു മനുഷ്യന്‍ കൊല്ലപ്പെടുകയുണ്ടായി .അതിന്റെ പ്രതികള്‍ക്കെതിരെ ഒരു നിയമനടപടിയും സ്വീകരിച്ചില്ല നമ്മുടെ ഗവന്മേന്റ്റ് .
മഹാപ്രതിഭകള്‍ പോലും ബുദ്ധി ഉപയോഗിക്കുന്നില്ല
ആള്‍ ദൈവങ്ങളുടെയും സിദ്ധന്മാരുടെയും ഭാഗ്യമെന്നു പറയാം .നമ്മുടെ നാട്ടിലെ മഹാ പ്രതിഭകളായ ഉന്നത ഉദ്യോഗസ്ഥര്‍ ,നിയമ പണ്ഡിറ്റ്‌കള്‍ ,രാഷ്ടീയ തന്ത്രശാലികള്‍ എന്നിവര്‍ ഇവരുടെ കാല്‍ക്കല്‍ പോയി സാഷ്ടാംഗം നമസ്കരിക്കുന്നു . ഇവര്‍ തങ്ങലെപോലെ മനുഷ്യര്‍ മാത്രമാണ് എന്നും അവര്‍ക്ക് പ്രത്യേകമായ ഒരു കഴിവും ഇല്ലാ എന്നും ഇവര്‍ മനസ്സിലാക്കുന്നില്ല. കേരളത്തിലെ ആദ്യ ആഭ്യന്തര മന്ത്രിയും സുപ്രീം കോടതി ജഡ്ജിയുമായിരുന്ന വ്യതിത്വം സായിബാബ ഭക്തനായിരുന്നു .ബാബയില്‍ നിന്ന് ജസ്റ്റിസ് വിഭൂതിയിലെ മോതിരം പോലും സ്വീകരിച്ചു എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട് . ചുരുക്കത്തില്‍ കേരളം ആള്‍ദൈവങ്ങളുടെ പറുദീസയായി മാറിയിരിക്കുന്നു .

മീഡിയകളുടെ പണാഭിമുഖ്യം

കേരളത്തിലെ ചാനലുകളില്‍ ചിലതും പത്രങ്ങളില്‍ ചിലതും പടര്‍ന്നു പന്തലിച്ചു വടവൃക്ഷം കണക്കെ നില്‍ക്കുന്ന ആള്‍ദൈവങ്ങളുടെ തട്ടിപ്പുകളും വെട്ടിപ്പുകളും പുറത്ത് കൊണ്ടുവരാറുണ്ട് .അത് പ്രശംസനീയം തന്നെ . പക്ഷെ ഇതേ ചാനലുകളില്‍ ,മാധ്യമങ്ങളില്‍ ആള്‍ദൈവങ്ങളുടെ പരസ്യങ്ങള്‍ ദീര്‍ഘ സമയം കാണിക്കുന്നു .അതായത് പണം ലഭിച്ചാല്‍ ഈ ആള്‍ദൈവങ്ങളുടെ അപദാനങ്ങള്‍ പാടി പുകഴ്ത്താന്‍ മീഡിയകളും വമ്പന്മാര്‍ തന്നെ .
ബോധവല്‍ക്കരണം നടത്തുക
അന്ധവിശ്വാസങ്ങള്‍ നിര്‍മ്മാര്‍ജ്ജനം നടത്താന്‍ ഐ എസ് എം കേരളത്തിലുടനീളം ഒപ്പ് ശേഖരണവും സെക്രട്ടെരിയെറ്റ് മാര്‍ച്ചും സംഘടിപ്പിച്ചു .കേരള സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിനായി പ്രാരംഭ നടപടികള്‍ ആരംഭിച്ചിരിക്കുന്നു .പക്ഷെ ഇതിലൊന്നും വലിയ പ്രതീക്ഷയില്ല .കാരണം നിയമത്തെക്കാള്‍ മനസിന്‍റെ മാറ്റമാണ് ഗുണകരം .അതിനാല്‍ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ ആള്‍ ദൈവങ്ങള്‍ക്കെതിരെ യും അന്ധവിശാസങ്ങള്‍തിരെയും ബോധവല്‍ക്കരണം നടത്താന്‍ മുന്നോട്ടു വരണം . 

 
 

 


 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ