റിയാദില്‍ എത്തി .
റിയാദിലെ ബത്ഹ ഒരു അത്ഭുദം നിറഞ്ഞ സ്ഥലമാണ് . ആളുകളെ
കണ്ടാല്‍ ഇത് വല്ല മലപ്പുരവുമാണോ എന്നുതോന്നിപ്പോകും .കാരണം നൂറുകണക്കിന് മലയാളികള്‍ !!!.കടകളിലും സ്ഥാപനങ്ങളിലും
മലയാളികള്‍ !!!. വലിയ കെട്ടിടങ്ങള്‍ !!!.നിറയെ വാഹനങ്ങള്‍!!!
പലതരം മാര്‍ക്കറ്റുകള്‍!!!. അവിടെ ഒരു ക്ളിനിക്കിനടുത്താണ്
എന്നോടു വാഹനം ഇറങ്ങി നില്‍ക്കുവാന്‍ ഉപ്പ പറഞ്ഞത് .
അവിടെ നിന്നു.ആരും എന്നെ കാത്തുനില്‍ക്കുന്നില്ല. ഒരു
അപരിചതന്‍ അവിടെ ഇരിക്കുന്നു .അയാളുടെ കയ്യില്‍ മൊബൈല്‍
ഉണ്ട് .ഒരു കോള്‍ വിളിക്കട്ടെ എന്ന് ചോദിച്ചാലോ എന്ന് മനസ്സ്
മന്ത്രിച്ചു .അങ്ങനെ ഞാന്‍ ചോദിച്ചു .എന്‍റെ കയ്യിലുള്ള നമ്പര്‍
ഉപ്പയുടെ കൂട്ടുകാരന്റെതാണ് .ഞാന്‍ വിളിച്ചു .ഫോണ് പോകുന്നില്ല .
അതില്‍ സൌദിയിലെ കോഡും.എനിക്കറിയില്ല നമ്പര്‍ എങ്ങനെ
തുടങ്ങണമെന്ന് .ഉടനെ അദ്ദേഹം ശരിയാക്കി തന്നു .തുടര്‍ന്നു
കയ്യില്ലുള്ള ബാഗ് അതാവട്ടെ പൊട്ടിയിരിക്കുന്നു .അവിടെ
വെച്ച് അടുത്ത ഫോണ് ബൂത്തില്‍ പോയി ഒരു ഫോണ്
യൂസ്ഫാകാക്ക്.അപ്പോള്‍ ഉപ്പ അദ്ദേഹത്തിന് വിളിച്ചിരുന്നതായി
പറഞ്ഞു . ഏതായാലും ബാഗിന്റെ അടുത്തേക്ക് തിരിച്ചുപോന്നു.
അവിടെ ഞാന്‍ എത്തിയ ഉടനെ ഉപ്പ പറഞ്ഞയച്ച ആള്‍ വന്നു .
അങ്ങനെ ഞാനും അയാളും ഉപ്പാന്റെ റൂമിലേക്ക് .റൂമില്‍ എത്തുന്നതിനു
മുമ്പ് വഴിയില്‍ വെച്ച് ഉപ്പയെ കണ്ടു .ഒരു സൈക്കിളില്‍ ബേജാറുള്ള
മുഖവുമായി. ഇഖാമ പ്രശ്നം കാരണം ഉപ്പാക്ക് ബത്ത്ഹയിലെക്ക്
വരാന്‍ പോലും വിഷമം!!. അങ്ങനെ ഉപ്പാന്റെ റൂമില്‍ എത്തി .റമദാന്‍
ആണല്ലോ.അല്പം കഴിഞ്ഞു നാട്ടിലേക്ക് വിളിച്ചു .പിന്നെ നോമ്പ് തുറക്കായി
അടുത്തുള്ള പള്ളിയിലേക്ക് .ഉപ്പാന്റെ റൂമിലുള്ളവര്‍ അടുത്ത പള്ളിമുറ്റത്ത്
സംഘടിപ്പിക്കുന്ന ഇഫ്താര്‍ പരിപാടിയില്‍ വെച്ചാണ് നോമ്പ് തുറക്കല്‍!!.
അങ്ങനെ ഞാനും ഉപ്പയും അവരും ഇഫ്താരിനായി .കബ്സ എന്ന്
അറിയപ്പെടുന്ന സൌദി ഭക്ഷണം.ഒരു കോഴിയുടെ നേര്‍ പകുതി,മോര് .
അങ്ങനെ സുഭിക്ഷമായ ഇഫ്താര്‍!.തരാവീഹിനു ശേഷം ബത്‌ഹയില്‍
പോയി. അവിടെ ചുറ്റി കണ്ടു!.അങ്ങനെ പിറ്റേ ദിവസം ഉപ്പ ജോലി
ചെയ്യുന്ന സ്ഥലം പോയി കണ്ടു .ഉപ്പ കാണിച്ചു തന്നു .ഉപ്പ കാണിച്ചു
തന്നു. ഉപ്പാന്റെ മുദീറിനെ കണ്ടു സംസാരിച്ചു .ഉപ്പാന്റെ ജോലിയൊക്കെ
കണ്ടു മനസ്സിലാക്കി.രണ്ടു ദിവസം കഴിഞ്ഞു ജോലി ചെയ്യുന്ന സ്ഥലത്തേക്ക്
പോവണം എന്നായിരുന്നു പ്ലാന്‍.പക്ഷെ തുരൈഫ് എവിടെ എന്ന് ആര്‍ക്കും
അറിയില്ല.അങ്ങനെ എന്നെ ഇന്റര്‍വ്യൂ ചെയ്ത സൌദിയുടെ നമ്പരില്‍
വിളിച്ചു.അദ്ദേഹം പറഞ്ഞു : റിയാദില്‍ നിന്നും പതിനഞ്ചു മണികൂര്‍
ബസ്സിനു യാത്ര ചെയ്യണം,പ്ലെയിനിനാനെങ്കില്‍ നാനൂര്‍ റിയാല്‍ വേണം.
രമദാനല്ലേ.ബസ്സിനു പോയാല്‍ അര്‍ദ്ധ രാത്രി എത്തിപെട്ടാല്‍ എന്ത് ചെയ്യും?.
സൌദികളുടെ സ്വഭാവം അനുസരിച്ച് രാത്രി ബസ് സ്റ്റാന്‍ഡില്‍ വെച്ച് വന്നു
സ്വീകരിക്കുക എന്ന് അസംഭവ്യമാണ്.അതിനാല്‍ ബസ്സ് യാത്ര ഒഴിവാക്കി.
പ്ലെയിനിനെ കുറിച്ച് അന്വേഷിച്ചു.പ്ലെയിന്‍ മൂന്നു ദിവസം കഴിഞ്ഞാണ് .
അങ്ങനെ അഞ്ചു ദിവസം റിയാദില്‍ ഉപ്പാന്റെ അടുത്തു നിന്നു. മുമ്പ്
രണ്ടു ദിവസം ദമാമില്‍ നിന്നുവല്ലോ. ഒരു വെള്ളിയാഴ്ച രാവിലെ റിയാദില്‍
നിന്നും തുരൈഫിലേക്ക് പ്ലെയിന്‍ കയറി.രണ്ടു മണിക്കൂറിലേറെ യാത്ര
കഴിഞ്ഞപ്പോള്‍ തുരൈഫില്‍ എത്തി.പക്ഷെ അവിടെയും എന്നെ
സ്വീകരിക്കുവാന്‍ ആരും ഉണ്ടായില്ല.ഞാന്‍ ഉടനെ ഒരു അറബിയെ
സമീപിച്ചു സലാം പറഞ്ഞു. അയാളോട് കാര്യം പറഞ്ഞു. അയാള്‍
വാഹനത്തില്‍ കയറാന്‍ പറഞ്ഞു. ഞാന്‍ കയറി.അദ്ദേഹം തുരൈഫില്‍
ജാലിയാത്തില്‍ കൊണ്ടു പോയി ഇറക്കി.അവിടെയും വെള്ളിയാഴ്ച
ആയതിനാല്‍ ഒഴിവു.പക്ഷെ വാതിലില്‍ മുട്ടി .ഒരാള്‍ തുറന്നു.
എന്നിട്ടെന്തായി....
മറുപടിഇല്ലാതാക്കൂ