2010, ജൂൺ 20, ഞായറാഴ്‌ച

സൌദിയിലേക്ക് കാല്‍കുത്തിയപ്പോള്‍ .

സൌദിയിലേക്ക് കാല്‍കുത്തിയപ്പോള്‍ .

വിശുദ്ധഖുര്‍ആനുംതിരുസുന്നതുംആകുന്നഇസ്ലാമികശരീഅത്  ഭരണ
ഘടനയായി അംഗീകരിച്ച ലോകത്തിലെ ഒരേ ഒരു രാഷ്ട്രം !!!.അതാണല്ലോ സൌദിഅറേബ്യ.അല്‍മംലകതുല്‍അറബിയ്യതു സൌദിയ്യ!!!.അന്ന്റമളാന്‍ആയിരുന്നു. ഒന്നാമത്തെദിവസം.നാലരമണിക്കൂറിനുശേഷം ദമാമിലെ രാജ്യാന്തര വിമാന താവളത്തില്‍ ഇറങ്ങി .മനോഹരമായ ലോകോത്തര വിമാനത്താവളം !!!!.സമ്പത്ത് കൊണ്ടു അല്ലാഹു അനുഗ്രഹിച്ച ഒരു രാജ്യം !. പുറത്ത് വന്നപ്പോള്‍ സ്വീകരിക്കുവാനായി യൂസുഫ്ക എന്ന് വിളിക്കുന്നബഹുമാന്യനായ എഞ്ചിനീയര്‍ യൂസുഫ് തോട്ടശ്ശേരി,സാധു എന്നുവിളിക്കുന്നസാദിഖ്കള്ളിക്കാട്,അദ്ധേഹത്തിന്റെ അനിയന്‍ ഷമീര്‍ എന്നിവരൊക്കെ .അവരെ കണ്ടപ്പോള്‍ കൊടക്കാട് നിന്നും ഞാന്‍ പാലക്കാട്കള്ളികാടുഎത്തിയപോലെ.ഇരുപത്തിയഞ്ച്മിനിട്ട്.
.വഴിയോരങ്ങളില്‍നോമ്പുകാര്‍ക്കായി ഇഫ്താരിനായി
കിറ്റുകള്‍വിതരണംചെയ്യുന്നു. രമളാനില്‍ സൌദിയിലെ പ്രധാനപാതകളിലെല്ലാം
ഖൈരിയ്യ സ്ഥാപനങ്ങള്‍ഉത്തമമായഭക്ഷണങ്ങള്‍ യാത്രക്കാരെ ഉദ്ദേശിച്ചു
വിതരണംചെയ്യും. അതാതുസ്ഥലങ്ങളിലെആളുകള്‍ക്കായിപ്രധാനമായും
തൊഴിലാളികളെയുംപ്രവാസികളെയുംഉദ്ദേശിച്ചുനിരവധിവലുതും
ചെറുതുമായഇഫ്താര്‍പ്രോഗ്രാമുകള്‍!!!.അതിരിക്കട്ടെ. യാത്രക്കിടെ ബാങ്ക് വിളിച്ചു.ലഭിച്ചഈത്തപ്പഴവും വെള്ളവുംബണുംതൈരുംഒക്കെയായി ഒരുനോമ്പുതുറ!!!.അതുംവാഹനത്തില്‍വെച്ച്!!!.അങ്ങനെയൂസുഫ്ക്കാന്റ
വീട്ടില്‍എത്തി.അദ്ധേഹത്തിന്റെഭാര്യഷാഹിനടീച്ചര്‍വിശാലമായ
നോമ്പുതുരക്കായി വിഭവങ്ങളുമായികാത്തുനില്‍ക്കുന്നു .ദമ്മാമില്‍എത്തിയതായി ഉപ്പാക്ക് വിളിച്ചു .ഹംസസുല്ലമിക്ക് വിളിച്ചു. ഇഫ്താരുംവിശ്രമവും ഒക്കെകഴിഞ്ഞുപള്ളിയിലേക്ക്. സുന്ദരമായ പള്ളി!!. ധാരാളം ആളുകള്‍ !. മനോഹരമായ ഖുര്‍ആന്‍ പാരായണം!!!.അതിനു ശേഷം ദാമ്മാമിലുള്ള റഫീഎന്ന് വിളിക്കുന്ന റഫീക്ക് സാഹിബുംകുടുംബവും ലത്തിക്ക അങ്ങനെ നിരവധികള്ളിക്കാടുകാര്‍!!!. പാലക്കാടുകാര്‍ . എല്ലാവരെയും
കണ്ടു സലാം പറഞ്ഞു .സംസാരിച്ചു . നാടുംവീടുംകുടുംബത്തെയും ഭാര്യയെയും അരുമമകനെയും ഇട്ടേച്ചു  പോയ വിഷമത്തിന്റെ ഒരു കണിക പോലുംമനസ്സിലേക്ക് വന്നില്ല???.പിറ്റേദിവസംജുമുഅക്കായി പോയി.അവിടെമലയാളഖുതുബനടക്കുന്നഒരുപള്ളിയു ണ്ടായിരുന്നു.ജുമുഅക്ക്ശേഷംശബാബ് വില്‍ക്കുന്നു.അവിടെതന്നെ
മറ്റൊരു വിഭാഗം നവയാധാസ്ഥിതികര്‍അവരുടെ വിഷംപുരട്ടിയ പ്രസിദ്ധീകരണങ്ങളുംവില്‍ക്കപ്പെടുന്നു.പള്ളിയുടെവാതില്നുപുറത്ത്.
അന്ന്അവിടെധാരാളംആളുകള്‍.പിന്നീട് എപ്പഴോ ആ മലയാള ഖുതുബ
നടന്നു വന്നത് നിന്നുപോയത്രേ .പള്ളി പോളിക്കുകയും അത്
നീ ര്‍മ്മിക്കതിരിക്കാന്‍ആര്‍.എസ്‌.എസിനെ പോലും കൂട്ടുപിടിക്കുന്നവര്‍!!!.
കള്ളകേസ്കോടുക്കു-ന്നചിലര്‍ഉണ്ടല്ലോ!!!. വൈകുന്നേരം കടന്നുപോയി.രാത്രിത്രവീഹിനുശേഷംദമാം ഇസ്ലാഹി സെന്ററില്‍ പോയി .
അന്ന് അവിടെഒരു മീറ്റിങ്ങ് ഉണ്ടായിരുന്നു . അബ്ദുല്‍ ലത്ത്വീഫ്കരിമ്പുലാക്കല്‍അവിടെഅന്ന്കോളേജിന്റെപിരിവാനായി വന്നിരുന്നു .അദ്ദേഹത്തിന്റെപ്രസംഗം !.പിന്നീറ്റ്മീറ്റിംഗ്!.ഒരുസംഘടന പ്രവര്‍ത്തകനെസന്തോഷിപ്പിക്കുന്ന ചിന്താപ്രോക്തമായഅഭിപ്രായങ്ങള്‍ .
എല്ലാ അംഗങ്ങളുംസജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്നു!! . ഞാന്‍അത്ഭുതപ്പെട്ടു .
കടലിനക്കരെ ഇങ്ങനെയും . അവരെപരിചയപ്പെടാന്‍ എന്നോടു ഒന്ന്സംസാരിക്കുവാന്‍ പറഞ്ഞു.ഞാന്‍ അല്പം പ്രസംഗിച്ചു .എന്നെസന്തോഷിപ്പിച്ചവരുടെആചടുലത ,
സജീവത ഞാന്‍എടുത്തുപറഞ്ഞു.ദമ്മാമിലെ കേരള ഇസ്ലാഹിസെന്റര്‍ദആവത്ത്
രംഗത്ത് നമ്മുടെഒരുഅഭിമാനമാണ് !!!.നൂറു കണക്കിന് പ്രവര്‍ത്തകര്‍ .ഖുര്‍ആന്‍ലേണിംഗ് ക്ലാസുകള്‍ . ഭാഷണങ്ങള്‍,ഹദീസ് ക്ലാസുകള്‍ ,പുസ്തക ,കാസറ്റ്,സീഡി
തുടങ്ങി  നിരവധി സംരംഭങ്ങള്‍!!!.മലയാള ഖുതുബയുള്ള പള്ളി ,മദ്രസ്സ തുടങ്ങിഎങ്ങും ഇസ്ലാഹിന്റെ പ്രകാശ കിരണങ്ങള്‍ !!!.

രണ്ടു ദിവസത്തിനു ശേഷം ദമ്മാമില്‍ നിന്നും റിയാദിലേക്ക് പോയി .ഉപ്പയുടെഅടുത്തേക്ക് .പിന്നെ എന്റെ ജോലി സ്ഥലം റിയാദിന്റെയും ദാമ്മമിന്റെയും ഇടയിലുള്ളതാണ് എന്ന ഒരുധാരണ ഉണ്ടായിരുന്നു .പക്ഷെതുരൈഫ്‌ ആര്‍കും അറിയില്ലായിരുന്നു . നേരത്തെ പറഞ്ഞ മീറ്റിങ്ങില്‍നൂറോളംആളുകള്‍ഉണ്ടായിട്ടും അവര്‍ക്കൊന്നുംഈസ്ഥലംഅറിയില്ലായിരുന്നു.ഹഷിമ്ക്ക(സൌദിഇന്ത്യന്‍ ഇസ്ലാഹിസെന്ററിന്റെഇപ്പോഴത്തെനാഷണല്‍ കമറ്റി പ്രസിഡനടു ) പറഞ്ഞു :വളരെ ദൂരത്താണ് ,പ്ലെയിന്‍ കയറി [പോവണം .പക്ഷെഎന്റെമുന്‍ ദാരണ നിമിത്തം അതൊന്നും മുഖവിലക്കെടുത്തില്ല. അങ്ങനെ റിയാദില്‍ എത്തി . ഉപ്പാക്ക് എന്നെ ബസ് സ്റ്റേഷനില്‍ വന്നു സ്വീകരിക്കുവാന്‍ സാധിക്കുമായിരുന്നില്ല .കാരണം ഉപ്പയുടെ ഇഖാമ (രസിടനടു പെര്‍മിറ്റു കാലാവധി തീര്‍ന്നതായിരുന്നു )ഞാന്‍ ഒരു ടാക്സി പിടിച്ചു .അവിടെ നിന്ന് ബത്ഹ യിലേക്ക് പത്തുറിയാല്‍ കൊടുത്താല്‍മതി .പക്ഷെ സൌദികളും മറ്റു ചിലരും കൂടുതല്‍വങ്ങും .അതിനാല്‍ഞാന്‍ചോദിച്ചു: കം ഫുലൂസ് ഇലബാത്ഹ ? അയാള്‍ പറഞ്ഞു : മാഫീമുഷ്കില്‍ , ഇറകബ് . ഞാന്‍:കംഫുലൂസ് ?അയാള്‍ പറഞ്ഞു :ഇഷ്രീന്‍ റിയാല്‍ .ഞാന്‍ :നുതീക അശ്ര ഫകത്വു . അയാള്‍ പറഞ്ഞു :അയുവാ!.അങ്ങനെ ബതുഹയിലെ ഒരു ക്ലിനിക്കിന്റെ അടുത്തു ഉപ്പപറഞ്ഞ സ്ഥലത്ത് ഞാന്‍ ഇറങ്ങി.അവിടെ എന്നെ സ്വീകരിക്കാന്‍ ആരുംഉണ്ടായിരുന്നില്ല. അന്ന്എന്റെ അടുത്ത്മൊബൈല്‍ഉണ്ടായിരുന്നില്ല.ഉപ്പാക്ക്പോലും.  അതിനാല്‍ ബേജാര്‍ ആയിരുന്നു.ബസ്സ്‌ കേടുവന്നതിനാല്‍.
സമയം ഏറെ വൈകി .

അഭിപ്രായങ്ങളൊന്നുമില്ല: