2010, ജൂലൈ 5, തിങ്കളാഴ്‌ച

പ്രവാസിയുടെ മനസ്സ് !!!

പ്രവാസിയുടെ മനസ്സ് !!!

ദിവസങ്ങള്‍ കഴിഞ്ഞു പോയി.പകല്‍ നോമ്പ് .രാത്രി അത്താഴത്തിനു നോമ്പ് തുറക്കുന്ന സ്ഥലത്തുനിന്നുകൊണ്ടുവരുന്ന ഭക്ഷണം കഴിക്കും.അവസാനത്തെ ദിവസങ്ങളായപ്പോള്‍ ഓഫിസ് അവധി പ്രഖ്യാപിച്ചു.നോമ്പ് ഇരുപത്തിയാരിനു മുതല്‍ ശവ്വാല്‍ ഏഴുവരെ അവധി.നോമ്പ് കഴിയുന്നത്‌ വരെ ഓഫിസ് അടച്ചിടും.ഇഫ്താര്‍ മാത്രം. രാവിലെ ഉറക്കമുന്നര്‍ന്നാല്‍ പിന്നെ കുളിയോ അലക്കാലോ കഴിഞ്ഞാല്‍ അല്പം വായിക്കും.ഖുര്‍ആന്‍ ഓതും.പിന്നെ മനസ്സില്‍ ഓരോ ചിന്തകള്‍.ഓരോ ദിവസം കഴിയുംതോറും ഓഫീസിലെ ഏകാന്തതയും മനസ്സിലെ ചിന്തകളും വര്‍ദ്ധിച്ചുവന്നു. പത്രം .ടി.വി .ന്യൂസ് ഇതൊന്നും ഇല്ല .ഫോണോ മൊബൈലോഇല്ല. എല്ലാ അര്‍ത്ഥത്തിലും  പ്രയാസകരമായ മാനസികാവസ്ഥ.എങ്കിലും മന്നസ്സിന്റെ ഒരു കോണില്‍;എങ്ങനെയെങ്കിലും
പിടിച്ചു നില്‍ക്കണം എന്ന ചിന്ത!!!.ഈ ഇരു ചിന്തകളും തമ്മില്‍ രാവും പകലും  ചിന്താപരമായ ഏറ്റുമുട്ടല്‍നടത്തികൊണ്ടിരുന്നു!!!.ശവ്വാലിന്റെ  അമ്പിളി മാനത്ത്  തെളിഞ്ഞതായി
 അറിവ് ലഭിച്ചു . ഒഫിസിന്റെ   അടുത്തെറോട്ടിലൂടെ വാഹനങ്ങള്‍ ചീറിപ്പഞ്ഞു കൊണ്ടിരിക്കുന്നു!!!.എങ്ങു ബഹളം .സന്തോഷം .എന്‍റെതാമസസ്ഥലമായ ഓഫീസില്‍
 ഞാന്‍ ഒറ്റയ്ക്ക് .പല ചിന്തകള്‍. കുറെ കഴിഞ്ഞപ്പോള്‍ തീരുമാനിച്ചു.അതിരാവിലെ 
കുളിച്ചു സുന്ദരനായി പെരുന്നാള്‍ നമസ്കാരത്തിന് പോവണം.സുബഹിക്ക് ശേഷം നേരം
ഒന്നുകൂടി വെളുത്തു.ഉടനെ കുളിക്കാന്‍ നോക്കി.പക്ഷെ അസ്ഥി വേദനിക്കുന്ന തണുപ്പ്.
മെല്ലെ വെള്ളത്തില്‍ തൊട്ടു വുളു ചെയ്തു. ചെറിയ പെരുന്നാള്‍ നമസ്കാരത്തിനു
പുറപ്പെടുന്നതിനു മുമ്പായി അല്പം ഭക്ഷണം കഴിക്കുന്നത്‌ സുന്നത്താണല്ലോ.പക്ഷെ
ഒട്ടിപ്പിടിച്ച ഈത്തപ്പഴം അല്ലാതെ ഒന്നുമില്ല.ഒരു കട്ടന്‍ കിട്ടിയാല്‍ എന്ന് ഒരു പൂതി.
പക്ഷെ എങ്ങനെ കിട്ടും??.കിച്ചന്‍ ഉള്ളതിന്റെ ചാവി ഇല്ല.ഏതായാലും ബലം പിടിച്ചു
ഒരു ഈത്തപ്പഴം എടുത്തു തിന്നു.പള്ളിയിലേക്ക് നടന്നു.തണുത്ത; തൊലിയുടെ ഉള്ളിലേക്ക്
കയരിചെല്ലുന്ന കാറ്റ് മുഖത്തേക്ക് അടിച്ച്കൊന്ടിരുന്നു. പള്ളിയിലേക്ക് എത്തുന്നതിനു മുമ്പ്
അതാ കേള്‍ക്കുന്നു ഇസ്തവൂ  ,ഇസ്തഖീമൂ ,അള്ളാഹു അക്ബര്‍.അള്ളാഹു അക്ബര്‍!!
നമസ്കാരം തുടങ്ങി.പള്ളിയിലേക്ക് എത്തിയപ്പോള്‍ ഒരു രക് അ കഴിഞ്ഞുപോയിരുന്നു.
മാത്രമല്ല നമസ്കരിക്കുവാന്‍ സ്ഥലമില്ല.അങ്ങനെ ഫൈനോ ടാവ്വലോ മറ്റോ സുജൂദ്
ചെയ്യുന്ന സ്ഥലത്ത് വെച്ച് പള്ളിമുറ്റത്ത് ആ മണ്ണിലും മണലിലും ഒരു പെരുന്നാള്‍ നമസ്കാരം.
ഹ്രദയ ഭേദകം!!!. നമസ്കാരം സലാം  വീട്ടിയോ എന്ന് സംശയം ആളുകള്‍ പലരും
ഇറങ്ങി ഒഅടുന്നു .ഖുതുബ കേള്‍ക്കുവാന്‍  അവര്‍ക്ക് സമയമില്ല.  ഞാന്‍ ഖുതുബ
ശ്രദ്ധിച്ചു കേട്ടു.നല്ല കാര്യങ്ങള്‍!!!.പക്ഷെ ആളുകള്‍ കഴിഞ്ഞു കിട്ടാന്‍ കാത്തിരിക്കുന്നത് പോലെ.
അങ്ങനെ ആ ഖുതുബയും കഴിഞ്ഞു. എല്ലാവരും വാഹനത്തില്‍ കയറി ചീറിപ്പാഞ്ഞു പോയി
.മറ്റുള്ളവര്‍ കുശലം പറഞ്ഞും കെട്ടിപ്പിടിച്ചും ഉമ്മവെച്ചും ഒക്കെ .എന്നെ ആര് നോക്കാന്‍ .
പുതിയ ആളല്ലേ. മലയാളികലെ  പോലും കാണാന്‍ കഴിഞ്ഞില്ല. അങ്ങനെ റൂമില്‍ പോയി.
രാവിലെ ഒരു ചായ കിട്ടാന്‍ വല്ല ചന്സുമുന്ടോ.പുറത്ത് നോക്കി.മാര്‍ക്കറ്റു എല്ലാം
അടച്ചു ഒരീച്ച പോലും അവിടെയില്ല. കൂടുതല്‍ എനിക്കറിയുകയുമില്ല. പുറത്ത് ഇറങ്ങും ,പിന്നെ
അകത്തു കയറും.അങ്ങനെ രണ്ടു മൂന്നു പ്രാവശ്യം. മനസ്സിന്റെ വ്യാകുലത വര്‍ദ്ധിച്ചു വന്നു.
കുറെ കഴിഞ്ഞു .ഇടക്ക് കരച്ചില്‍ വരും. അപ്പോള്‍ വീട്ടില്‍ നിന്നു പോരുന്നത്തിനുമുമ്പായി
ഭാര്യയോടു പറഞ്ഞ കാര്യം ഓര്മ വരും. ഞങ്ങള്‍ക്കിടയില്‍ ഉണ്ടായ ചില പടലപ്പിണക്കം
കാരണം ഞാന്‍ അവളോടു പറഞ്ഞിരുന്നു ഏതായാലും ഇനി രണ്ടു വര്ഷം കഴിഞ്ഞു നമുക്ക്
കാണാം.എന്നാലും നല്ല നിലക്ക് തന്നെ യാത്ര പറഞ്ഞത് .അങ്ങനെ ദുഹുര്‍ ബാങ്ക് വിളിച്ചു.
ഞാന്‍ പള്ളിയില്‍ പോയി നമസ്കരിച്ചു.വെറുംഅഞ്ചാറ് ആളുകള്‍. അത് കഴിഞ്ഞ ഞാന്‍
നേരെ അങ്ങോട്ട്‌ നടന്നു. വല്ല ഹോട്ടലോ,വല്ല മലയാളിയെയോ കണ്ടുമുട്ടിയാല്‍ എന്ന
വിചാരത്തോടെ. കുറെനടന്നപ്പോള്‍ കാളികാവുകാരാനായ  ഹുസൈന്‍ എന്നയാളെ കണ്ടുമുട്ടി.
അയാള് നോമ്പിന്റെ പത്തൊമ്പത്ദിവസത്തെ എന്‍റെ ക്ലാസ്സില്‍ ഒരു ദിവസം വന്നിരുന്നു.
അന്ന് ഞാന്‍ അയാളെ നോട്ടുചെയ്തിരുന്നു.പിറ്റേ ദിവസങ്ങളില്‍ അയാളെ കുറിച്ച
 മറ്റുള്ളവരോട് അന്യേഷിക്കുകയും
ചെയ്തു.വര്‍ക്ക് ഷാപ്പില്‍ ജോലി ചെയ്യുന്ന  അയാള് തിരക്ക് കാരണം വരന്‍ പറ്റുന്നില്ല
എന്ന് പറഞ്ഞുവെന്നു ക്ലാസ്സിനു  വരുന്നവര്‍ പറഞ്ഞു . ആ മനുഷ്യനെയാണ്‌ ഞാന്‍ കണ്ടു
മുട്ടുന്നത്. അയാള്  ഉച്ചക്ക് ബിരിയാണി അടിക്കാം എന്ന് കരുതി ഹോട്ടല്‍
ലക്ഷ്യമാക്കി ധ്രതിയില്‍ നടക്കുകയായിരുന്നു.അപ്പോള്‍ കണ്ടുമുട്ടിയ എന്നെയും വിളിച്ചു.
എന്തെന്നില്ലാത്ത ഒരു ആശ്വാസം .അല്ലാഹുവേ നിനക്ക് ഒരായിരം സ്തുതി.
അപോഴെക്കും ഞാന്‍ വലിയ ഒരു തീരുമാനത്തില്‍ എത്തിയിരുന്നു.!!!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ