2011, ഏപ്രിൽ 30, ശനിയാഴ്‌ച

എന്‍ഡോസള്‍ഫാന്‍!!!!

എന്‍ഡോസള്‍ഫാന്‍!!!!
എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു , പക്ഷെ വിവിധ പേരുകളില്‍ അത് ഇനിയുംവന്നേക്കാം .ഭരണകൂടങ്ങള്‍മാത്രമല്ല ജനങ്ങളെ സ്നേഹിക്കുന്നവര്‍
 ജാഗ്രതകാന്നിക്കണം. വെള്ളത്തെയും മണ്ണിനെയും`.

 ശുദ്ധമായി ലഭിക്കണമെങ്കില്‍ നല്ല ജാഗ്രത പുലര്‍`ത്തിയെ മതിയാകൂ. രാഷ്ട്രീയക്കാരുടെ വിശ്വസ്തത സംശയിക്കപ്പെടനം .കാരണം കേരളത്തില്‍
2006 ല്‍ നിരോധിക്കപ്പെട്ട എന്‍ഡോസള്‍ഫാന്‍ , കാസര്‍കോടും പാലക്കാടും ,ഇടുക്കിയിലും ഉപയോഗിക്കുന്നു. ഒരു കേസ് പോലും എടുത്തിട്ടില്ല .കഷ്ടം !!. നമ്മുടെ രാഷ്ട്രീയക്കാരുടെ തൊലിക്കട്ടി !!!!. എന്ടോസുല്ഫനെതിരെ  സംസാരിക്കുന്ന പാര്‍ട്ടിക്കാര്‍
 തന്നെയാണ്  അത് തെളിക്കുന്ന പ്ലാന്റെഷന്‍ കോര്‍പ്പരേഷന്‍ ഭരിക്കുന്നത്‌.
അവരുടെ തിന്മകളെ മറച്ചു വെച്ചാണ് ഇവര്‍ വാ തോരാതെ സംസാരിക്കുന്നത് . സ്വന്തം കണ്ണിലെ കോല്‌ മാറ്റാതെ മറ്റവന്റെ കണ്ണിലെ കരടിനെതിരെ പ്രതികരിക്കുന്ന തിയറി.!!!!!!!!!!!.
 നമ്മുടെ നാട്ടിലെ കേന്ദ്ര മന്ത്രിമാര്‍ മാലത്തിലായിരുന്നോ.?? എന്ത് കൊണ്ടു
വ്യക്തമായി ഈ വിഷത്തിനെതിരെ അവര്‍ സംസാരിച്ചില്ല. വിഷത്തിനെതിരായ നിലപാടാണ് അവര്‍ക്ക് എന്ന് പറയുന്നു.പക്ഷെ
ആയിരക്കണക്കിന് മനുഷ്യര്‍` ജീവച്ച്ചവമായി നരകിക്കുമ്പോള്‍ മൌനം പാലിക്കുവാന്‍ ഇവര്‍ക്ക് എന്ത് പറ്റി???.

ക്രത്യമായ വിദഗ്ദമായ ചികിത്സ അവര്‍ക്ക് നല്‍കണം, പെന്‍ഷന്‍ നല്‍കണം , മരണപ്പെട്ട വരുടെ ബന്ധുക്കള്‍ക്ക് സാമ്പത്തിക  സഹായം നല്‍കണം. അവര്‍ക്കായി സ്കൂള്‍ സ്ഥാപിക്കണം . അത്തരം പ്രദേശങ്ങളില്‍
നിന്ന്‍ വിഷാംശം നീക്കം ചെയ്യണം .. സര്‍വ്വ ശക്തനായ ദൈവമേ , ഈ
പാവപ്പെട്ട മനുഷ്യര്‍ക്ക്‌ ആയുരാരോഗ്യം നല്‍കേണമേ .

2 അഭിപ്രായങ്ങൾ:

  1. മനുഷ്യന്റെ ജനിതകഘടനയെത്തന്നെ മാറ്റിമറിക്കുന്ന ദുരന്തങ്ങള്‍ വരുംതലമുറകളിലും ആവര്‍ത്തിക്കുമെന്ന സൂചനകളാണിത്. പ്രഖ്യാപിക്കപ്പെട്ട നഷ്ടപരിഹാരങ്ങളുടെ പൊള്ളത്തരങ്ങള്‍ ഇവിടെ തുറന്നുകാട്ടപ്പെട്ടു. തങ്ങളുടെ ദുരിതത്തിനുകാരണം എന്‍ഡോസള്‍ഫാന്‍ എന്ന മാരകകീടനാശിനിയാണെന്ന യാഥാര്‍ഥ്യം അറിയാത്ത അനേകര്‍ ഇപ്പോഴും ഇവിടെയുണ്ട്. ഒരു സര്‍വേകളിലും ഇവരുള്‍പ്പെട്ടിട്ടില്ല. വിഷംതീണ്ടിയ ഗ്രാമങ്ങളിലൂടെയുള്ള യാത്രകളില്‍ എത്രയോ നിഷ്‌കളങ്കരായ മനുഷ്യരെ കണ്ടുമുട്ടുന്നു. അവര്‍ കടന്നുപോകുന്ന ദുരന്തത്തെക്കുറിച്ചറിവില്ലാത്ത പാവങ്ങള്‍.

    കാസര്‍കോട്ടെ കുന്നിന്‍പരപ്പുകളില്‍ ആകാശത്തുകൂടി മരുന്നടിച്ച് ഇടയ്ക്കിടെ കടന്നുപോകുന്ന വലിയ പക്ഷിയെ (ഹെലികോപ്ടര്‍) കാണാന്‍ കൂട്ടംചേര്‍ന്ന് ആഘോഷപൂര്‍വം ഓടിപ്പോയ ഒരു തലമുറയുണ്ടായിരുന്നു... ബാല്യത്തിന്റെ കുതൂഹലങ്ങളൊഴിഞ്ഞു. ആഘോഷങ്ങളടങ്ങി. ലോഹപ്പക്ഷി വട്ടമിട്ടു പറന്ന ഇടങ്ങളില്‍ ദുരിതങ്ങളുടെ കാഹളം മുഴങ്ങുകയാണ്. അജ്ഞാത രോഗങ്ങളും മരണവുമായി അത് ഒരു തലമുറയെ മുഴുവന്‍ വേട്ടയാടുന്നു.

    ഏക്കറുകളോളം പരന്നുകിടക്കുന്ന കുന്നിന്‍പുറമാണ് മുതലപ്പാറ. കണ്ണെത്താദൂരം പരന്നുകിടക്കുന്ന മഞ്ഞപ്പുല്ലുകൊണ്ട് മൂടിയ പാറപ്രദേശം. പട്ടികജാതിയില്‍പ്പെടുന്ന മൊകേരറാണ് കോളനിയിലെ അന്തേവാസികള്‍. കോളനി സ്ഥാപിച്ചിട്ട് 75 വര്‍ഷമായി. അത്രതന്നെ പ്രായമുണ്ട് കോളനിയിലെ പൊതുകിണറിനും. ''മരുന്നു തളിക്കുന്ന സമയത്ത് ഓലകൊണ്ട് മൂടിവെക്കും. എന്നിട്ട് എന്ത് കാര്യം?''

    മറുപടിഇല്ലാതാക്കൂ
  2. കാസര്‍കോട്: പ്ലാന്റേഷന്‍ തൊഴിലാളിയായിരുന്ന വി. അമ്പുവിന്റെ മകളാണ് കാര്‍ത്ത്യായനി. ഇപ്പോള്‍ 31 വയസ്സുള്ള കാര്‍ത്ത്യായനി പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കാഴ്ച കുറഞ്ഞുവരുന്നത് ശ്രദ്ധയില്‍ പെടുന്നത്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ പൂര്‍ണമായും അന്ധയായി. പിന്നീട് അര്‍ബുദത്തിന്റെ തേരോട്ടമായിരുന്നു ആ ശരീരത്തില്‍.

    കാസര്‍കോട്: ബോവിക്കാനത്ത് ആലൂരിലാണ് ആയിഷത്ത് ഷാഹിന (15) യുടെ വീട്. മലഞ്ചെരിവിലൂടെ ഇറങ്ങുന്ന ദുര്‍ഘടപാത. കൂലിപ്പണിക്കാരനായ അബ്ദുള്‍റഹ്മാന്റെ ആറു മക്കളില്‍ നാലാമത്തവളാണ് ഷാഹിന. മൂത്ത സഹോദരന്‍ അഷ്‌റഫ് (22) അജ്ഞാതരോഗം വന്ന് മരിച്ചു. പത്തു വയസ്സുവരെ ആരോഗ്യവാനായിരുന്നു അവന്‍. തളര്‍ച്ചയും വിറയലും നടക്കാന്‍ വയ്യാത്ത അവസ്ഥയുമായിരുന്നു തുടക്കം. പിന്നീട് ശരീരം ക്ഷീണിക്കാന്‍ തുടങ്ങി. നെഞ്ച് വീര്‍ത്തു. വിടര്‍ന്ന കണ്ണുകള്‍ ചെറുതായി കോങ്കണ്ണായി. വൈകാതെ സ്‌കൂളില്‍ പോകാനാകാതെ കിടപ്പിലായി. അവസാനനാളുകളില്‍ കാഴ്ചയും പോയി. ഭക്ഷണം കഴിക്കാനാകാതെ, ഉറങ്ങാനാകാതെ....
    ''പ്ലാന്റേഷനില്‍ മരുന്ന് തളിക്കുന്നകാലത്ത് വീടിനു മുകളില്‍ ഹെലികോപ്റ്റര്‍ വന്ന് ഇങ്ങനെ കറങ്ങും. മഞ്ഞ് പരക്കുംപോലെ മരുന്ന് (എന്‍ഡോസള്‍ഫാന്‍) വന്ന് മുറ്റത്ത് വീഴും. അക്കാലത്ത് ആലൂരിലെ പല വീടുകളിലെയും കാലികളും ആടുകളും ചത്തിരുന്നു.'' ഷാഹിനയുടെ ഉപ്പ അബ്ദുള്‍ ഖാദര്‍ ഓര്‍ക്കുന്നു.

    കാസര്‍കോട്: കണ്ണു കീറാത്ത, മലദ്വാരമില്ലാത്ത കുഞ്ഞിനെയാണ് കടിഞ്ഞൂല്‍പ്രസവം ഫൗസിയയ്ക്ക് നല്കിയത്. ''കാഞ്ഞങ്ങാട്ടെ മന്‍സൂര്‍ ഹോസ്‌പിറ്റലില്‍വെച്ചായിരുന്നു പ്രസവം.

    കാസര്‍കോട്: മുളിയില്‍ പഞ്ചായത്തിലെ ബോവിക്കാനത്ത് മല്ലംപള്ളിക്ക് സമീപമുള്ള പ്ലാന്റേഷന്‍ ഏരിയയിലെ പാരമ്പര്യവൈദ്യനായ അബ്ദുള്‍ റഹ്മാന്റെ മൂത്ത മകളാണ് ഫാത്തിമ. അഞ്ചാമത്തെ വയസ്സില്‍ കുട്ടിക്ക് ഒരു പനി വന്നു. കേള്‍വിയും മിണ്ടാട്ടവും ഇല്ലാതായി. കുറേക്കാലം ബോധമില്ലാതെ കിടപ്പിലായിരുന്നു. ഇന്ന് പരസഹായമില്ലാതെ എഴുന്നേറ്റുനില്‍ക്കാനോ പ്രാഥമിക കാര്യങ്ങള്‍ ചെയ്യാനോ വയ്യ. ''ചെറുപ്പത്തില്‍ ചുറുചുറുക്കുള്ള കുട്ടിയായിരുന്നു അവള്‍. നന്നായി പാടും.'' ഉമ്മ ഫാത്തിമ ഓര്‍ക്കുന്നു.

    കാസര്‍കോട്: കൂട്ടിലടച്ച ഒരു മെരുങ്ങാത്ത മൃഗത്തെ ഓര്‍മിപ്പിക്കുന്നതാണ് ഉണ്ണികൃഷ്ണന്റെ ചേഷ്ടകള്‍. നിന്നിടത്ത് നില്‍ക്കില്ല, മിണ്ടില്ല, കേള്‍ക്കില്ല. അസ്വസ്ഥനായി കറങ്ങിക്കൊണ്ടേയിരിക്കും.

    കാസര്‍കോട്: ബോവിക്കാനത്തുള്ള മുതലപ്പാറ എസ്.ഇ.എസ്.ടി. കോളനിയിലാണ് സുജാതയുടെ വീട്. ജയന്തിയുടെ നാലു മക്കളില്‍ മൂത്തവള്‍. എഴുന്നേറ്റ് നില്ക്കാനോ നടക്കാനോ വയ്യ. കൂലിപ്പണി ചെയ്താണ് കുടുംബം പുലരുന്നത്.

    ഉടലിനേക്കാള്‍ വലിയ തലയുള്ള ശരണ്യക്ക്, ഇരിക്കാന്‍ വിഷമമാണ്. തലയുടെ ഭാരം ഉടലിന് താങ്ങാന്‍ പറ്റില്ല. അതുകൊണ്ട് കൈപൊട്ടിയ ഒരു കസേരയുടെ മേലെ ശരണ്യ ഇരിക്കുകയല്ല, കിടക്കുകയാണ്. നാലു കുട്ടികളില്‍ മൂന്നാമത്തവളാണ് ശരണ്യ.

    പാലക്കാട്: ചെമ്മണാമ്പതി മാന്തോപ്പിനിടയിലൂടെ പോയാല്‍ ചുമട്ടുതൊഴിലാളിയായ മണിയുടെ വീട്ടിലെത്താം. ഈ വീട്ടിലാണ് ത്വക്‌രോഗിയായ ഒന്നര വയസ്സുള്ള ജയചന്ദ്രനുള്ളത്. മണി- സെല്‍മ ദമ്പതിമാരുടെ മൂന്നാമത്തെ കുട്ടിയാണ് ജയചന്ദ്രന്‍. ആദ്യത്തെ കുട്ടി ഇതേപോലെ ത്വക്‌രോഗം ബാധിച്ച് മരിച്ചു. എത്രയോ തലമുറയായി ഈ മണ്ണില്‍ കഴിഞ്ഞു കൂടുന്നവരാണിവര്‍. അവരുടെ പരമ്പരയില്‍ ആര്‍ക്കും ഇങ്ങനെയൊരു അവസ്ഥ മണിക്ക് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല.

    സര്‍വ്വ ശക്തനായ ദൈവമേ , ഈ
    പാവപ്പെട്ട മനുഷ്യര്‍ക്ക്‌ ആയുരാരോഗ്യം നല്‍കേണമേ .

    മറുപടിഇല്ലാതാക്കൂ