2011, സെപ്റ്റംബർ 24, ശനിയാഴ്‌ച

നിയമം എടുത്തു കളയാന്‍ പോകുന്നു!!!

 ആത്മഹത്യ . പ്രബുദ്ധമായ സമൂഹത്തിന്റെ മുഖം വികൃതമാക്കുന്ന സംഭവങ്ങള്‍ !!!!.ഒരു നല്ല സമൂഹത്തിനു ഒരു വിധത്തിലും  ആശ്വാസ്യമാല്ലാത്ത  പ്രവര്‍ത്തനം. ബുദ്ധിമാനായ മനുഷ്യന്‍
ഭീരുവായി പ്രതിസന്ധികളുടെ മുമ്പില്‍ പരാജയപ്പെടുന്ന രംഗം .ധീരതയും
കരുത്തും ത്യജിക്കുന്ന സന്ദര്‍ഭം .  ദുഃഖം , വ്യസനം എന്നിവ ബന്ധുക്കള്‍ക്കും സമ്മാനിക്കുന്ന വേള. ആത്മഹത്യ മഹാ ദുരന്തം തന്നെ .

നമ്മുടെ നാട്ടില്‍ ആത്മഹത്യ വരദ്ധിക്കുന്നു.സ്കൂളിലും കോളേജിലും പഠിക്കുന്ന കുട്ടികള്‍ മുതല്‍ പ്രണയബദ്ധരായ യുവതികളും യുവാക്കളും
കടങ്ങളില്‍ അകപ്പെട്ടവര്‍ ,മാനഹാനി സംഭവിച്ചു എന്ന് കരുതുന്നവര്‍ ,
മാരകമായ രോഗങ്ങള്‍ക്ക് വിധേയരായവര്‍ ,വലിയ ഇടപാടുകളിലും മറ്റും  ചതിക്കപ്പെട്ടു എന്ന് കരുതുന്നവര്‍ പിന്നെ മറ്റൊന്നും ആലോചിക്കുന്നില്ല ആത്മഹത്യ മാത്രമാണ് ഇനി പരിഹാരം എന്ന് കരുതുന്നു .

വിഷം കഴിക്കുന്നവര്‍ ,കയറില്‍ തൂങ്ങുന്നവര്‍ ,ട്രെയിനുമുമ്പില്‍ ചാടുന്നവര്‍ ,പുഴയില്‍ ചാടുന്നവര്‍ തുടങ്ങി വാഹനം സ്വയം
അഗാതധയിലേക്ക് ഓടിക്കുന്നവര്‍  എന്നിങ്ങനെ ജീവന്‍ ഹോമിക്കുന്നവരുടെ
പട്ടിക നീളുന്നു .തോക്കില്‍ ഉണ്ട നിറച്ചു സ്വ നെഞ്ചില്കേക്ക്  വെടിയുതിര്‍ക്കുന്നവരും
അക്കൂട്ടത്തിലുന്ടു .

ആത്മഹത്യമഹാ പാതകമായി മതങ്ങള്‍ കാണുന്നു .അതിന്റെ വലിയ
 ശിക്ഷയെ കുറിച്ചു മത ദര്‍ശനങ്ങള്‍ ജന സമൂഹത്തെ തെര്യപ്പെടുത്തുന്നു .
സമൂഹങ്ങ്ങ്ങളും എക്കാല ഘട്ടത്തിലും ആത്മഹത്യയെ എതിര്‍ക്കുകയും
അത് മഹാ തിന്മയായി കാണുകയും ചെയ്തു പൊന്നൂ .

ഈ യടുത്തു ഹുമാനിട്ടി റൈറ്റ്സ് ഓഫ് ഇന്ത്യ എന്ന സംഘടന
പറയുന്നത് കൊച്ചു കേരളത്തില്‍ ഓരോ ദിവസത്തിലും മൂന്ന് പേര്‍
ആത്മഹത്യ ചെയ്യുന്നു .അഞ്ചു പേര്‍ ആത്മഹത്യക്ക് ശ്രമിക്കുന്നു .
ലോകത്ത് ഓരോ നാല്‍പ്പതു സെക്കന്റിലും ഒരാള്‍ വീതം, ആത്മഹത്യ ചെയ്യുന്നു .വ്യാപകമായ തോതില്‍ ആത്മഹത്യ നിരക്ക് വര്‍ദ്ധിച്ചിരിക്കുന്നു .

പക്ഷെ ഇതിനേക്കാള്‍ സങ്കടകരമായ കാര്യം ; ഇന്ത്യ രാജ്യത്ത് 
ഭരണഘടനയില്‍ തന്നെ എഴുതിവെച്ച ആത്മഹത്യ കുറ്റകരമാനെന്ന
നിയമം എടുത്തു കളയാന്‍ പോകുന്നു എന്നതാണ് .ഇതിനായി
ശ്രമിച്ച്ചുകൊന്റിരിക്കുന്നു . ഇന്ത്യാ രാജ്യത്തെ നാല് സംസ്ഥാന ങ്ങള്‍  
ഒഴികെ എല്ലാ സം സ്ഥാനങ്ങളും ഈ പുതിയ നിയമത്തിനു പച്ച
ക്കൊടി  കാണിച്ചു കഴിഞ്ഞു  . 

മൂല്യങ്ങള്‍ സംരക്ഷിക്കുവനാഗ്രഹിക്കുന്ന ജനങ്ങള്‍ ഇതിനെതിരായി
 മുന്നോട്ടു വരണം . നമ്മുടെ രാജ്യത്ത് ഒരു നിലക്കും ഗുണകരമല്ലാത്ത
ഒരു നിയമം എന്തിനു കൊണ്ടുവരണം ? . ഇതിനെതിരെ ഭരണാധികാരികളുടെ ജന്നു തുരപ്പിക്കുവാനും ജനങ്ങളെ ബോധവല്‍ക്കരിക്കുവാനും ആഹ്വാനം ചെയ്യട്ടെ .പരമകാരുണികനായ
സാക്ഷാല്‍ ദൈവത്തിന്റെ അനുഗ്രഹം എല്ലാവര്ക്കും ഉണ്ടാകട്ടെ .ആമീന്‍



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ