ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് ഒരു നവോഥാന പ്രസ്ഥാനം!!!
ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് ഇസ്ലാമിന്റെ യഥാര്‍ത്ഥ ആദര്‍ശവും ആശയവും പഠിപ്പിക്കുവാനും അവരെ സംസ്കരിക്കുവാനും അമുസ്ലിംകള്‍ക്ക് ഇസ്ലാമിന്റെ സുന്ദരമായ മുഖം മനസ്സിലാക്കി കൊടുക്കുവാനുമുള്ള ഒരു നവോഥാന പ്രസ്ഥാനമാകുന്നു ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് . അതിന്റെ കേരള ഘടകമാകുന്നു കേരള നദു വത്തുല്‍ മുജാഹിദീന്‍` എന്ന പ്രസ്ഥാനം . പ്രസ്ഥാനത്തിന്റെ നേതാക്കള്‍ ഇന്ത്യാ രാജ്യത്തെ നിരവധി ജനങ്ങള്‍ക്ക് ഇസ്ലാമിക ആശയം എത്തിക്കുക മാത്രമല്ല ലോകത്തെ തന്നെ നിരവധി വേദികളില്‍ ആധുനിക വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ , പ്രഭാഷണങ്ങള്‍ എന്നിവ അവതരിപ്പിച്ചിരിക്കുന്നു . അമേരിക്ക പോലെയുള്ള രാജ്യങ്ങളില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ ഉടലെടുത്തപോള്‍ ഖത്തറില്‍` സംഘടിപ്പിക്കപ്പെട്ട ലോക ഇസ്ലാമിക സാമ്പത്തിക സമ്മേളനത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി മുവമെന്റിന്റെ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പ്രബന്ധം അവതരിപ്പിക്കുകയുന്ടായി.
അപ്രകാരം കേരളത്തില്‍ കഴിഞ്ഞ കാലഘട്ടങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട സമ്മേളനങ്ങള്‍ ലോക ശ്രദ്ധ ആകര്ഷിച്ചതായിരുന്നു . ഡോ. ജമാല്‍ ബദവി , ഡോ .ചന്ദ്ര മുസഫ്ഫര്‍ തുടങ്ങി ലോക പ്രസിദ്ധ ഇസ്ലാമിക പ്രബോധകര്‍ പങ്കെടുത്തു . സാംസ്‌കാരിക ലോകത്ത് പ്രവര്‍ത്തിക്കുന്നവരും ബുദ്ധിജീവികളായി അറിയപ്പെടുന്നവരുമായ പലരും പ്രസ്തുത പ്രഭാഷണങ്ങള്‍ ശ്രദ്ധിക്കുകയുന്ടായി.
സമൂഹത്തിന്റെ പൊതുപ്രശ്നങ്ങളിലും ആവശ്യമായി വന്നാല്‍ പ്രസ്ഥാനം ഇടപെടുന്നു .ആദര്‍ശത്തില്‍ വിട്ടുവീഴ്ചയില്ലാതെ സഹകരിക്കുവാന്‍ പറ്റുന്ന കാര്യങ്ങളില്‍ ഇതര സംഘടനകളുമായി പ്രസ്ഥാനം സഹകരിക്കുന്നു.
ശബാബ് വീകലി, അത്തൌഹീദ് മാസിക,പുടവ കുടും`ബ മാസിക എന്നിവ പ്രസ്ഥാനത്തിന്റെ ജിഹ്വകലാകുന്നു . കൂടുതല്‍ വിവരങ്ങള്‍ വെബ്സൈടു നോക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ