2010, ഏപ്രിൽ 21, ബുധനാഴ്‌ച

ഞാനായത് എങ്ങനെയെന്നു കുറിക്കട്ടെ ???



ഞാന്‍ ഞാനായത് എങ്ങനെയെന്നത് ഇവിടെ ചേര്‍ക്കട്ടെ .സ്കൂള്‍ പഠന കാലത്ത് ട്യൂഷനോ മറ്റു സംവിധാനങ്ങളോ എനിക്ക് ലഭിച്ചിരുന്നില്ല .അതിനാല്‍ തന്നെ അല`പ്പം ദുര്‍`ബ്ബലമായിരുന്നു എന്‍റെ സ്കൂള്‍` പഠനകാലം. എങ്കിലും ഞങ്ങളുടെ ബാച്ചില്‍ നല്പ്പത്തിഎട്ടു  കുട്ടികള്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയപ്പോള്‍
എട്ടു കുട്ടികള്‍ പാസായതില്‍ ഞാനും ഉണ്ടായിരുന്നു . അത് വളരെ സന്തോഷകരമായ ഒരു ഘട്ടമായിരുന്നു .സാധാ സ്ക്കൂളുകള്‍ക്ക് അതിന്റെതായ പ്രാധാന്യം ഉണ്ടെന്നത് ഒരു സത്യം തന്നെയാണ് .പക്ഷെ ഗൌരവമായി ഇംഗ്ലീഷ് പഠിപ്പിക്കപ്പെട്ടിട്ടില്ലയെങ്കില്‍  അത് ഒരോ കുട്ടിയുടെയും ജീവിതത്തില്‍ വലിയ തകര്‍ച്ചക്ക് കാരണമാകും എന്നത് എന്‍റെ ജീവിതത്തിലെ അനുഭവമാകുന്നു. സാമ്പത്തിക ഭാരത്തിന്റെ നെല്ലിപ്പടി കണ്ട എന്‍റെ കുടും`ബം പഠിക്കണം എന്തെങ്കിലും ആകണം എന്ന ആഗ്രഹത്തോടെ മങ്കട ഗവര്‍മെന്റ് വോക്കെഷനന്ല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ പഠിക്കുവാനായി എന്നെ ചേര്‍ത്തു. അനഗോട്ടും ഇങ്ങോട്ടുമായി   അറുപതു കിലോമീറ്റര്‍ ദിവസേന യാത്ര ചെയ്തു പഠിക്കുക ദുഷ്കരമായിരുന്നു എന്ന് പറയാതെ വയ്യ .കോഴ്സ് പൂര്‍ത്തിയാക്കുന്നതിനു ആറുമാസം  മാത്രം ബാക്കിയുള്ളപോള്‍ ഫിനാന്‍സ് ക്രയ്സിസ് നിമിത്തം  ആ പഠനം നിര്‍ത്തി . പത്താം ക്ലാസ് കഴിഞ്ഞതുമുതല്‍ തന്നെ ഒഴിവുള്ള ദിവസങ്ങളില്‍ പാറമടകളില്‍ ജോലിക്ക് പോകുമായിരുന്നു .

പഠനം നിര`ത്തിയത് മുതല്‍  മന്നര്‍ക്കാടുള്ള ഒരു ഹാര്ദുവേര്സില്‍ ജോലി നോക്കി .എട്ടുമാസത്തോലമായപ്പോല്‍ അല`പ്പം സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു. ക്രത്യമായി പറഞ്ഞാല്‍ ഉപ്പ ഗള്‍ഫില്‍` പോയി ഒരു വര്‍ഷമായി . അല്പം പണം അയക്കുവാന്‍ തുടങ്ങി. ആസമയത്താണ് ഞങ്ങളുടെ പള്ളിയില്‍ ഒരു ചേകനൂര്‍ ആശയക്കാരന്‍ മൂന്നു വര്‍ഷത്തോളമായി ഖുതുബ നടത്തി വന്നത്  ഞങ്ങള്‍ ഐ.എസ. എം കാര്‍ പ്രശ്നമാക്കി . ജില്ല കമ്മറ്റിക്ക് പരാതി അയച്ചതും അങ്ങനെ തുടര്‍ നടപടി ഉന്ന്ടായതുമൊക്കെ .ആ പ്രശ്നം ഒരു വിപ്ലവമായിരുന്നു അത് . പ്രായം ചെന്നവരിലധികവും ചെകനൂരിന്നു അനുകൂലവും ഏതാനും ചെറുപ്പക്കാര്‍ ഇതിനെതിരെ ശക്തമായി നിലകൊള്ളുകയും ചെയ്തു .ബഹളമയമായ ആ പ്രശനത്തില്‍ സജ്ജീവമായി ഇടപെടാനും കേരളത്തിലെ ഏടവും വലിയ ഹദീസ് പന്റ്ന്റിതനായ ജനാബ് എ. അബ്ദുസ്സലാം സുല്ലമിയെ കോണ്ടുവന്നു " ഹദീസ് ഇസ്ലാമിന്റെ രണ്ടാം പ്രമാണം '' എന്ന വിഷയത്തില്‍ ഉജ്ജ്വലമായ് പ്രഭാഷണം സംഘടിപ്പിക്കുവാനും സാധിച്ചതില്‍ ഞാന്‍ അഭിമാനം  കൊള്ളുകയാണ് . ഐ.എസ. എം മേഘല കമ്മറ്റി യുമായി സഹകരിച്ചു ഐ.എസ. എം യൂനിറ്റ് കമ്മറ്റി  നടത്തിയ ആ ദ്വുദിന പ്രഭാഷണ പരിപാടിക്ക് നേത്രത്വം നല്‍കിയത് ഇന്നത്തെ ഐ.എസ. എം സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ എം ജലീല്‍ മാസ്റര്‍ , ഇന്നത്തെ പാലക്കാട്‌ ജില്ല കെ എന്‍ എം ജില്ല ജോ.സെക്രട്ടറി ഉബൈദ് മാസ്റ്റര്‍ എന്നിവരായിരുന്നു എന്നതും ശ്രദ്ദേയമാകുന്നു . ഇത് പ്രത്യേകം പറയുവാന്‍ കാരണം ആദര്‍ശത്തെ സംപത്തിച്ച്ചു സന്ഘടനക്കകത്ത് വിവവാധങ്ങളില്ലത്ത്ത ആ കാലത്ത് ആദര്‍ശത്തിന് വേണ്ടി പോരാടുവാന്‍ അടിയുരച്ച്ചു നിന്ന ഒരു നല്ല വ്യക്തിത്വമാകുന്നു എന്‍ എം ജലീല്‍ മാസ്റര്‍ ,ഉബൈദ് മാസ്റ്റര്‍ എന്നിവരൊക്കെ . അന്ന് ആ പ്രശനത്തില്‍ മൌനം പാലിച്ച ചിലര്‍ ഇന്ന് ഞങ്ങളുടെ ആദര്‍ശം ചോദ്യം ചെയ്തത് , ഒരു പകഷെ ധാര്മികതുയ്ടെ അര്‍ഥം (തരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പോലും ) മാറിയത കോണ്ടാണോ?. അറിയില്ല !.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ