2011, ജൂൺ 3, വെള്ളിയാഴ്‌ച

പരിസ്തിഥി ദിനവും ഇസ്ലാമും!!!

പരിസ്തിഥി  ദിനവും ഇസ്ലാമും!!!

ജൂണ്‍ അഞ്ചു എന്ന ദിവസത്തിന്റെ സവിശേഷത സ്കൂള്‍ കുട്ടികള്‍ മുതല്‍ ചായക്കടയില്‍
 പത്ര  വായന നടത്തുന്ന തൊഴിലാളികള്‍ക്ക് വരെ നന്നായി
അറിയാം ഇന്ന്. പരിസ്തിഥിയെ പ്പറ്റി ഇന്ന് പലരും സംസാരിക്കുന്നു .എഴുതുന്നു .
രാഷ്ട്രീയക്കാര്‍ ,പരിസ്തിഥി വാദികളോ
പരിസ്തിഥി സ്നേഹികളോ ആയി അറിയപ്പെടുന്നവര്‍ . നല്ലത് തന്നെ .

ഇസ്ലാം സകലതും അറിയുന്ന അള്ളാഹു എന്ന പ്രപഞ്ച നാഥന്റെ
സന്ദേശം ആയതു  കൊണ്ടു തന്നെ പ്രകൃതിക്ക്കനുകൂലമായ
മതം എന്ന് വിളിക്കാവുന്ന മതമാകുന്നു .മനുഷ്യന്റെതടക്കമുള്ള
ഈ പ്രപഞ്ചത്തിലെ ജീവികളുടെ സുഖകരമായ ജീവിതത്തിനു ആവശ്യമായ
സുവ്യക്തമായ നിര്‍ദ്ദേശങ്ങള്‍ വിശുദ്ധ ഖുര്‍ആനിലും നബി വചനങ്ങളിലും
കാണാവുന്നതാണ് . ഒരാവര്‍ത്തി വായിക്കുവാന്‍ സന്നദ്ധരാകുന്നവര്‍ക്ക്
ഖുര്‍ആനിലും നബി വചനത്തിലും പ്രകൃതി സൌഹൃദ സമീപനങ്ങള്‍
വ്യക്തമായി മനസ്സിലാക്കാവുന്നതാണ് .

സൂര്യ ചന്ദ്ര നക്ഷത്രങ്ങള്‍ അടങ്ങിയ ആകാശലോകത്തെ പ്പറ്റി നിരവധി
കാര്യങ്ങള്‍ പരാമര്‍ശിക്കുന്നു .ജലാശയങ്ങളെപ്പറ്റിയും നദികള്‍,പച്ചപ്പ് ,
സസ്യങ്ങള്‍ , വൃക്ഷങ്ങള്‍ , ശുദ്ധ വായു ,ശുദ്ധ വെള്ളം  ,കുന്നുകള്‍ ,പര്‍വ്വതങ്ങള്‍
പൂക്കള്‍ തുടങ്ങി സുന്ദരവും മനോഹരവുമായ ഒരു പ്രകൃതിയെപ്പറ്റി
അവയില്‍ നമുക്ക് വായിക്കാം . അവ സംരക്ഷിക്കണം എന്നുള്ള ആഹ്വാനം!

ദാഹ ജലം നല്‍കാന്‍ എത്ര മാതൃകകളാണ് ഇസ്ലാമില്‍ .നായക്ക് വെള്ളം
 കൊടുത്തതും ഉസ്മാന്‍  ഖലീഫ റൂമാ കിണര്‍ വാങ്ങി പൊതുജനങ്ങള്‍ക്കു 
കൊടുത്തതും ഓര്‍ക്കുക . വെള്ളത്തില്‍ വിസര്‍ജ്ജനം പാടില്ല എന്ന്
പഠിപ്പിച്ച്ചിരിക്കുന്നു .കായ്ഫലമുള്ള വൃക്ഷങ്ങള്‍ യുദ്ധ സന്ദര്‍ഭത്തില്‍ പോലും മുറിക്കരുത് എന്ന്നുള്ള ആഹ്വാനം ഇസ്ലാമിലല്ലാതെ മറ്റൊരു ദര്‍ശനത്തിലും കാണില്ല .

മരം നട്ടുവളര്‍ത്തുന്ന വ്യക്തി പരിസ്തിഥി സംരക്ഷിക്കുന്നതോടൊപ്പം
അല്ലാഹുവിന്റെ അടുക്കല്‍ പ്രതിഫലത്തിന് അര്‍ഹനായിത്തീരുകയും
ചെയ്യുന്നു . പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് മാതാവിന്റെ മുലപ്പാല്‍ കൊടുക്കുവാനുള്ള
  കല്‍പ്പന തന്നെ ഇസ്ലാമും പ്രകൃതിയും എത്ര അടുപ്പമുന്റെന്നു  അറിയിക്കുന്നു .

പ്രക്ര്തിയെ ദ്രോഹിച്ചു ,മലകളും കുന്നുകളും മണ്ണ് മാന്തി നശിപ്പിച്ചു ,
ചെടികളെയും മരങ്ങളെയും വെട്ടി നശിപ്പിച്ചു , മണല്‍ വാരി;പുഴകളെ
പാടെ തകര്‍ത്തു ,ജലാശയങ്ങളെ കൊല ചെയ്തു ,എന്തിനേറെ വീട്ടിന്റെമുറ്റത്തു 
പോലും സിമന്റു വിതച്ചാല്‍ ദാഹജലം പെട്രോള്‍പോലെ ക്യ്വൂ നിന്ന് 
കൂടുതല്‍ പണം കൊടുത്തു വാങ്ങേണ്ട ഗതികേട് വരും .
കാര്‍ഷിക വൃതിയോടുള്ള ഇന്നത്തെ കേരളീയന്റെ  സമീപനവും
പുനരാലോചിക്കണം .കൃഷി ചെയ്യാതെ ഭൂമി വൃഥാ ഇടുന്നവന്റെ
ഭൂമിയില്‍ കാര്‍ഷിക വൃത്തി താല്പ്പര്യപ്പെടുന്നവന്നു കൃഷിയിരക്കാം
എന്ന് ഉമര്‍ ഖലീഫ പറഞ്ഞത് സ്മരിക്കുക.

1 അഭിപ്രായം:

 1. അജ്ഞാതന്‍2011, ജൂൺ 11 12:47 PM

  പരിസ്ഥിതി സ്നേഹം വിശ്വാസികള്‍ക്ക് അനിവാര്യമാണെന്ന് ഖുരാനിലും ഹദീസിലും കാണാം .
  പക്ഷെ അതൊന്നും പറയണ്ടാ , പറഞ്ഞാല്‍ വ്യതിയാനം വരും എന്നാണല്ലോ ചിലര്‍
  പറയുന്നത് , തൌഹീദ് മാത്രം പറഞ്ഞാല്‍ മതിയത്രെ,കാലം അവര്‍ക്ക് മാപ്പുനല്കില്ല .
  പരിസ്ഥ്തി ചൂഷണം ചെയ്യുന്നത് എതിര്‍ക്കാന്‍ വിശ്വാസികള്‍ മുന്പ്ട്ടു വരട്ടെ , പ്രിയ
  സയ്യിദ് പാലക്കാടിന് അഭിനന്ദനം !!!

  മറുപടിഇല്ലാതാക്കൂ