ഫാമിലി കൊണ്ടുവരാനുള്ള ശ്രമം .
ഇവ്ടെയെത്തി ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്റെ മനസ്സ് വേദനിച്ചുകൊന്ടെയിരുന്നു . അപ്രദീക്ഷിതമായ ഒറ്റപ്പെടല്‍ തന്നെ
കാരണം .മുമ്പ് സൂചിപ്പിച്ച ,പെരുന്നാള്‍ ദിവസം ഞാന്‍ എടുത്ത വലിയ
ആ തീരുമാനം ഫാമിലി കൊണ്ടുവരാനുള്ളതായിരുന്നു.
എന്റെ തീരുമാനം മാത്രം പോരല്ലോ .ആദ്യമായി അതിന്റെ നിയമ
വശങ്ങളെ പ്പറ്റി അന്വേഷിച്ചു , യൂസുഫ്ക്കക്ക് വിളിക്കും .ഉപ്പയോട്
അനുവാദം ചോദിച്ചു ഞാന്‍ കത്ത് എഴുതി .ഞാന്‍ വിചാരിച്ചത് അത്
കിട്ടിക്കാനുമെന്നാണ് .അതുകൊണ്ടാണ് രണ്ടു ദിവസം കഴിഞ്ഞു ഉപ്പ വിളിച്ചപ്പോള്‍ കത്ത് കിട്ടി ഉപ്പ വായിച്ചിരിക്കും എന്ന നിലക്ക് ഞാന്‍ സംസാരിച്ചത് .പക്ഷെ അത് കിട്ടിയിരുന്നില്ല . എന്തായാലും ഉപ്പ സമ്മതിച്ചു . അങ്ങനെ ഞാന്‍ മുദീറിനോട് കാര്യം പറഞ്ഞു .
അദ്ദേഹം ആവശ്യമായ ലെറ്റര്‍ തരാം എന്ന് പറഞ്ഞു .പണം ആയ
മുറക്ക് പോകാന്‍ തയ്യാറെടുത്തപ്പോള്‍ കൂടെ ജോലി ചെയ്യുന്ന
ബംഗാളി ശൈഖു ബദീഉസ്സമാന്‍ ഫാമിലി വിസക്കായി ആഗ്രഹിക്കുന്നു
എന്ന്പറഞ്ഞു . അങ്ങനെ ഞങ്ങള്‍ എല്ലാം റഡ്യാക്കി .
ഫലസ്ത്തീന്‍ വംശജനായ ഷെയ്ഖ് അബ്ദുല്ലായാസീനെ കൂട്ടി
ഞങ്ങള്‍ സൌദി ജോര്‍ദ്ദാന്‍ അതിര്‍ത്തിയായ ഹദീസയിലേക്ക്
പോയി .അവടെ നിന്നാണ് ജിദ്ധയിലെകുള്ള ബസ്സ് കിട്ടുക,
വൈകിട്ട് നാലര മണിക്ക് എത്തിയ ഞങ്ങള്‍ക്ക് മഗ്രിബ് ആയപ്പോള്‍
ബസ്സ് വന്നു യാത്ര ആരംഭിക്കുവാന്‍ സാധിച്ചു, പിറ്റേ ദിവസം
പതിനൊന്നു മണിയോടെ ജിദ്ധയിലെത്തി. അടുക്കത്ത് ഗഫൂറിനെ
വിളിച്ചു ,അവന്‍ ശരഫിയ്യില്‍ വന്നു ഇസ്ലാഹീ സെന്ററില്‍ വരാന്‍
പറഞ്ഞു .ഞാന്‍ ജിദ്ധയിലാധ്യമായി എത്തുകയാണ്. ശരഫിയ്യയിലെത്തിയ്പ്പോള്‍ ജുമുഅക്ക് സമയമായിരിക്കുന്നു.
ഞങ്ങള്‍ വുളു എടുത്തു പള്ളിയില്‍ കയറി .ജുമാ നമസ്കരിച്ചു .
ഞങ്ങളുടെ അടുത്ത് ബാഗുകള്‍ ഉണ്ട് . ഗഫൂറിനെ കണ്ടില്ല .മൂസക്കോയ
പുളിക്കല്‍ തന്ന വര്‍ത്തമാനം ദിനപത്രത്തിന്റെ കാര്‍ഡ് എന്റെ
കയ്യിലുള്ളത് ഒരു മുജാഹിദ് കാരന്‍ കണ്ടു .ഞങ്ങള്‍ പള്ളിയിളിരിക്കുന്നു,
ജനങ്ങള്‍ ജുമാ കഴിഞു പിരിഞ്ഞുപോകുന്നു . ആ വേളയിലാണ്
എന്റെ കയ്യില്‍ വര്‍ത്തമാനത്തിന്റെ കാര്‍ഡ് അദ്ദേഹം കണ്ടത് .
എന്നെ സമീപിച്ചു പരിചയപ്പെടാന്‍ ശ്രമിച്ചു .എനിക്കാകട്ടെ ആളെ മുഖ
പരിചയമുണ്ട് , പേര് പറഞ്ഞ ഉടനെ ശരിക്കും ഓര്‍മ്മ വന്നു .
ശംസുദ്ധീന്‍ അയനിക്കോട് .നാട്ടില്‍ വെച്ചു അറിയാവുന്ന ആള്‍ .
അല്‍ഹംദുലില്ല. അദ്ധീഹം ഇസ്ലാഹീ സെന്റരിലേക്ക് കൊണ്ടു പോയി .
ഞങ്ങള്‍ രണ്ടു പേരും അവിടെ വൈകുന്നേരം വരെ വിശ്രമിച്ചു .
പിന്നീട് ബംഗാളീ ശൈഖിന്റെ കൂട്ടുകാരുടെ അടുത്തേക്ക് പോയി .
അവിടെ താമസം .
അതിരാവിലെ റിയാദ് ബാങ്കിലേക്ക് ,വിസയുടെ പണം അത്ച്ച്ചു ,
രസീട്ടുമായി വിസാ ഓഫീസിലേക്ക് .പ്രാര്‍ഥിച്ചു .അല്ലാഹു
സ്വീകരിച്ചു.വിസ ലഭിച്ചു , അല്ഹംടുലില്ല .മുഖം തെളിഞ്ഞു .
സന്തോഷം .സെന്ററില്‍ ജോലിചെയ്യുന്ന ഒരാളുടെ ജേഷ്ടന്‍ അന്ന്
നാട്ടിലേക്ക് പോകുന്നു .വന്ടൂരിലേക്ക് ,വിസയുടെ ഫോട്ടോകോപ്പി
എടുത്തു ഞാന്‍ അദേഹത്തെ അന്ന് അപ്പോള്‍ തന്നെ അത് ഏല്‍പ്പിച്ചു .
മൂന്നു നാല് ദിവസങ്ങള്‍ കൊണ്ടു ഉമ്മുക്കുല്സുവിന്റെ കയ്യില്‍
വിസ ലഭിച്ചു .പിന്നെ ഏറെ വൈകിയില്ല .ഒന്നര മാസം കൊണ്ടു
വന്നു.അല് ഹംടുലില്ല . ഞങ്ങള്‍ വിട്ടു നിന്നത് വെറും അഞ്ചര
മാസം മാത്രം .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ