*************************
കൂട്ടുകാരെ പറ്റി പറഞ്ഞുവല്ലോ . അതില്‍ ഞാന്‍ പുളിക്കല്‍ ജാമിയ സലഫിയ്യയില്‍ പഠിക്കുന്ന സമയത്ത് വളരെ നല്ല ചില കൂട്ടുകാരെ എനിക്ക് ലഭിച്ചത് ഇവിടെ രേഖപ്പെടുത്തുകയാണ് അതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു . ആദ്യ വര്ഷം തന്നെ ആത്മ സുഹ്ര്ത്തുക്കലായ ചിലര്‍ !!!!. ഹാഫിസ് അബ്ദുര്‍ രഹീം രണ്ടത്താണി അവരില്‍ എടുത്തു പറയേണ്ടതാണ് .ആദര്‍ശ സുഹ്രത്ത് എന്ന് അദ്ദേഹത്തെ പറ്റി വിശേശി പ്പിക്കുകയാണ് .ആ വര്ഷം തന്നെ കണിയാപുരം നസറുദ്ദീന്‍ ,എടക്കര മുഹമ്മദ് തുടങ്ങിയവരുമായി ബന്ധപ്പെട്ടു . അവരൊക്കെ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള നമ്മുടെ സുഹ്ര്ത്തുക്കലാണ് . വളരെ സീനിയരായ അവരുമായി ഉള്ള ബന്ധം ധാരാളം അറിവുകള്‍ നേടിത്തരുവാന്‍ സാധിച്ചു .അല്‍ഹംദുലില്ല.
ആദ്യ വര്ഷം തന്നെ എടക്കര മുഹമ്മദുമയി സൌഹ്ര്ദമായി. ഞാന്‍ കണിയാപുരം നസറുദ്ദീന്‍ സലഫിയുമോത്ത് കോട്ടപ്പുറം മദ്രസാ അധ്യാപകനായി .ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു അധ്യാപകന്റെ ചാന്‍സ് അവിടെ ഉണ്ടായി . അങ്ങനെ മുഹമ്മദ് എന്ന നമ്മുടെ സുഹ്രത്ത് അവിടെ അധ്യാപകനായി . ആ സൌഹ്രദം നല്ല പോലെ ഇന്നും തുടരുന്നു . അദ്ദേഹത്തിന്റെ പഠനം പൂര്‍ത്തിയാക്കി കാമ്പസ് വിട്ടപ്പോള്‍ പോലും ഞാന്‍ എവിടെ യുണ്ടോ അദ്ദേഹം അവിടെ വന്നു എന്നെ സന്ദര്‍ശിക്കുമായിരുന്നു . പഠിക്കുന്ന കാലത്ത് തന്നെ പല സ്ഥല്ലത്തെക്കും ഒന്നിച്ച് പ്രസംഗങ്ങള്‍ കേള്‍ക്കുവാനായി പോയിരുന്നു .ഒരിക്കല്‍ ഒളവട്ടൂര്‍ എന്ന പ്രദേശത്തേക്ക് പ്രസംഗത്തിനായി പോയി അത് കഴിഞ്ഞപ്പോള്‍ വാഹനമില്ല .രാത്രി സമയം !!! അങ്ങനെ ഞങ്ങള്‍ കുറെ നടന്നു .പിന്നീട് കൈ കാനിച്ച്പ്പോള്` ഒരു ലോറി നിര്‍ത്തുകയും അതില്‍ കയറി കുണ്ടോട്ടി വരെ എത്തുകയും ചെയ്തു . മറ്റൊരിക്കല്‍ കൊട്ടപ്പുരം അങ്ങാടിയില്‍ രാത്രി പന്ത്രണ്ടു മണി സമയത്ത് പിലാത്തറ മുജാഹിദ് സമ്മേളനത്തിന്റെ പ്രചാരണത്തിനായി ചുവരെഴുത്ത് നടത്തുകയായിരുന്നു .പെട്ടെന്ന്‍ പോലീസ് വന്നപ്പോള്‍ അദ്ദേഹവും ഞാനും ഒഴികെ എല്ലാവരും ഓടിപോയിരുന്നു.
ഒരു ദിവസം മൈസൂരിലേക്ക് അല്ലെങ്കില്‍ ഊട്ടിയിലേക്ക് ടൂര്‍ പോകുവാന്‍ വേണ്ടി മുഹമ്മദു എന്നെ അവന്റെ വീട്ടിലേക്കു ചെല്ല്വാന്‍ പറഞ്ഞു . അവധിക്കാലാമായ അന്ന് ഞാന്‍ ഞ്ങ്ങലുടെ നാട്ടില്‍ ഉള്ള പള്ളിയില്‍ ബാങ്ക് വിളിക്കുവാനായി ഒരു മാസത്തേക്ക് ചാര്‍ജ്ജ് എടുത്തിരിക്കയായിരുന്നു .പെരിന്തല്‍മണയില്‍ എത്തിയപ്പോഴേക്കും വൈകിയിരുന്നു .രാത്രി എട്ടു മണിക്കാണ് അവിടെ നിന്ന് ബസ്സ് കിട്ടിയത് .അങ്ങനെ അത് എടക്കര എത്തിയപ്പോഴാകട്ടെ പതിനൊന്നു മണിയോടു അടുത്തിരുന്നു . ഞാനാകട്ടെ ആ വഴി ആദ്യമായാണ് യാത്ര ചെയ്യുന്നത് .എന്റെ വിചാരം അവിടെ നിന്ന് കാരപ്പുരത്തെക്ക് ആ സമയത്ത് ബസ്സ് ഉണ്ട്ട് എന്നാണു .എടക്കര എത്തി ബസ്സ് അന്യഷിച്ചപ്പോല്‍ ബസ്സില്ലെനു അറിഞ്ഞു . അങ്ങനെ ഓട്ടോ എടുത്തു കാരപ്പുരത്ത് എത്തി .ഇന്നത്തെ പ്പോലെ കരണ്ടു ,ഫോണ്‍,നല്ല റോഡ് എന്നിവയൊന്നും അന്ന് ഇല്ലായിരുന്നു .അത്ര സമയം മുഹമ്മദു അവിടെ എന്നെ കാത്തു നിന്നതായി ഒരാള്‍ പറഞ്ഞു .ആ സമയത്ത് കടുത്ത ഇരുട്ട് , ഭീകരമായിരുന്നു .കാരപ്പുരത്ത് നിന്നും പിന്നെയും രണ്ടു കിലോമീടര്‍ ദൂരം അദ്ദേഹത്തിന്റെ വീട്ടിലേക്കു ഉണ്ടായിരുന്നു .ഓട്ടോക്കാരന് പണം നല്‍കി . ഇരു വശവും റബ്ബര്‍ മരങ്ങള്‍ വളര്‍ന്നു ഉയര്‍ന്നു നില്‍ക്കുന്ന , വെളിച്ചത്തിന്റെ കണിക പോലുമില്ലാത്ത , കല്ല് പാകിയ റോഡു . പക്ഷെ ധൈര്യമായി മുഹമ്മദിന്റെ വീട് ലക്ഷ്യമാക്കി നടന്നു .അരക്കിലോമീട്ടര്‍ ആയപ്പോഴ് ഒരു അരണ്ട വെളിച്ചം .ആ ഗ്രാമത്തിലെ തൊഴിലാളിയായ ഒരാളുടെ വീട് . അദ്ദേഹം ആരാണ് എന്ന് ഉറക്കെ വിളിച്ചു ചോദിച്ചു . ഞാന്‍ പറഞ്ഞു മുഹമ്മദിനെ പറ്റി . അടുക്കത്ത് അബ്ദുല്‍ ഗഫൂറിനെ പറ്റി .അങ്ങനെ ആ മനുഷ്യന്‍ എന്നെ അടുക്കത്തിന്റെ വീട്ടിലേക്കു കൊണ്ടുപോയി ആക്കി . സാഹസികമായ ആ യാത്ര ഒന്നര പതിറ്റാണ്ട് കഴിഞിട്ടും എന്‍റെ മനസ്സില്‍ മായാതെ കിടക്കുന്നു !. ഇതൊക്കെ മുഹമ്മദുമായുല്ല ബന്ധം അറിയിക്കുന്നു .
അങ്ങനെ പിറ്റേ ദിവസം പ്ലാനിട്ടു . മൈസൂര്‍ ,ഊട്ടി എന്നിവ മാറ്റിവെച്ചു .സൈനുല്‍ ആബിദീന്‍ എന്ന കൂട്ടുകാരനും അടുക്കത്ത് അബ്ദുല്‍ ഗഫൂറും ഞങ്ങളുമോക്കെ വയനാട് ഫൈസലിന്റെ വീട്ടിലേക്കു പോകുവാനും അങ്ങനെ എടക്കള്‍ ഗുഹ ,പൂക്കോട്ടു തടാകം, വയനാട് ചുരം എന്നിവ കാണുവാനായി നാടുകാണി വഴി പോയി . നല്ല ഒരു യാത്രയായിരുന്നു അത് .
മാത്രമല്ല ആലപ്പുഴ യിലേക്ക് ഒരു പ്രാവശ്യം പി.എസ്. സി എഴുതാന്‍ അദ്ദേഹത്തിന്റെ കൂടെപ്പോയി .അങ്ങനെ അത് കഴിഞ്ഞു വടുതല യുള്ള നമ്മുടെ രണ്ടു സുഹ്രത്തുക്കളെ (( നൌഫര്‍ , ഫാറൂഖ്)) കാണാന്‍ പോയി .അവിടെ താമസിച്ചു .പിറ്റേ ദിവസം വടുതലയില്‍ നിന്നും കൊച്ചിവരെ ജലപാതയിലൂടെ യാത്ര ചെയ്തു വന്നത് മനോഹരമായ ഒരു ഓര്‍മയാണ് .
ഞാന്‍ അരീകോട് സുല്ലമിലേക്ക് വന്നപ്പോള്‍ അവനും അവിടെ ഒരു ദിവസം വന്നിരുന്നു .പിന്നെ എടക്കര കോളേജില്‍ അധ്യാപകനായി ചേര്‍ന്നപ്പോള്‍ അവിടെയും അദ്ദേഹം വന്നു . മൂത്തേടം പള്ളിയില്‍ രണ്ടു തവണ എന്നെ വന്നു കാണുകയും താമസിക്കുകയും ചെയ്തു . ബി.എഡ് നു പഠിക്കുവാന്‍ മഞ്ചേരിയില്‍ ആയിരുന്നപ്പോള്‍ പുല്ലൂര്‍ എന്ന സ്ഥലത്താണ് ഞങ്ങള്‍ താമസിച്ചത് .അവിടെ അദ്ദേഹം രണ്ടിലധികം തവണ വരികയും താമസിക്കുകയും ചെയ്തു .എന്‍റെ വീട്ടില്‍ പല തവണ അദ്ദേഹം വന്നു .ഒരു ദിവസം രാത്രി വന്നപ്പോള്‍ അദ്ദേഹത്തിനു സ്ഥലം മാറി ഒരു കിലോമീറ്റര മുമ്പ് ഇറങ്ങി നടന്നാണ് എത്തിപ്പെട്ടത് .
പാലക്കാട് കള്ളിക്കാട് വന്ന്പ്പോള്‍ അവിടെയും വന്നു . പല പ്രാവശ്യം . അദ്ദേഹം വന്നാല്‍ സുബഹിക്ക് .അല്ലെങ്കില്‍ ഇഷയ്ക്ക് അദ്ദേഹമായിരിക്കും ഇമാം . ഒരു തവണ കള്ളിക്കാട് വന്നപ്പോള്‍ എം.എസ.എം ന്റെ ഒരു സ്വാതന്ത്ര്യ ദിന പരിപാടിയില്‍ അദ്ദേഹം പ്രസംഗിച്ചത് ഹ്യദ്യമായ ഒരു അനുഭവമായിരുന്നു. എന്‍റെ വിവാഹത്തിനു അവനും അടുക്കത്ത് ഗഫൂറും വളരെ ദൂരെ നിന്ന് ബൈക്കില്‍ വന്നത് ""മരിച്ചാലും മറക്കില്ല '" എന്നൊക്കെ പറയുന്നത് പോലെ അത്രമാത്രം നന്ദിയോടെ ഓര്‍ക്കുകയാണ് .അവന്റെ നിക്കാഹിനും വിവാഹത്തിനും എല്ലാം ഞാനും പോയിരുന്നു .കോഴിക്കോട് കണ്ണഞ്ചേരി നിന്നപ്പോള്‍ അവിടെ പ്പോയി താമസിച്ചു . അവന്റെ കൂടെ അവനു വേണ്ടി ആദ്യമായി പെണ് കാണാന് പോയി . അവന്‍ വളാഞ്ചേരി എം. ഇ .എസില്‍ നിന്നിരുന്ന സമയത്ത് ഞാന്‍ അവിടെ പോയിട്ടിട്ടുന്ട്. താമസിച്ച്ചിട്ടുന്ടു . നല്ല ബന്ധം . മുഹമ്മദു നബി പറഞ്ഞു വല്ലോ :: അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഇഷ്ടപ്പെടുന്നവര്‍ അന്ത്യനാളില്‍ അല്ലാഹുവിന്റെ സിംഹാസനത്തിന്റെ തണലിലായിരിക്കും .അള്ളാഹു ആനു ഗ്രഹിക്കട്ടെ. ആമീന്‍
ഞാന്‍ ഗള്‍ഫില്‍ വന്നപ്പോഴും ആ ബന്ധം തുടരുന്നു .അവന് ജോലിയൊക്കെ ലഭിച്ചപ്പോഴും ഗവര്‍മെന്റു കോളേജു അധ്യാപകനായപോഴും വിനയത്തോടെ എന്‍റെ കാര്യങ്ങള്‍ അന്യോഷിച്ചു കൊണ്ടിരുന്നു .പിന്നെ എന്‍റെ പെങ്ങള്‍ സാബിറക്ക് അവന്റെ നാട്ടില്‍ നിന്ന് വിവാഹം ഉണ്ടാക്കിയതും അവന്‍ തന്നെ !. അള്ളാഹു ആ സുഹ്രത്തിനെ സ്വര്‍ഗം നല്‍കി അനുഗഹിക്കട്ടെ .ആമീന്‍
كيف حالك يا مصطفي
മറുപടിഇല്ലാതാക്കൂالحمد لله والصلاة والسلام علي سيد المصطفي
മറുപടിഇല്ലാതാക്കൂيا مصطفي كيف حالك أخبرني عن بعض زملائك علي تيوتر
ولك مني ألف مبروك
"മറ്റൊരിക്കല്‍ കൊട്ടപ്പുരം അങ്ങാടിയില്‍ രാത്രി പന്ത്രണ്ടു മണി സമയത്ത് പിലാത്തറ മുജാഹിദ് സമ്മേളനത്തിന്റെ പ്രചാരണത്തിനായി ചുവരെഴുത്ത് നടത്തുകയായിരുന്നു .പെട്ടെന്ന്‍ പോലീസ് വന്നപ്പോള്‍ അദ്ദേഹവും ഞാനും ഒഴികെ എല്ലാവരും ഓടിപോയിരുന്നു."
മറുപടിഇല്ലാതാക്കൂപോലീസ് വന്നപ്പോള്‍ മറ്റെല്ലാവരും ഓടിപ്പോയത് എന്തിനായിരുന്നു. അതാണ് ആലോചിച്ചിട്ട് പിടി കിട്ടാത്തത്. ങ്ഹാ... വല്ലാതെ ആലോചിക്കേണ്ട അല്ലെ...! ഞാന്‍ ഇപ്പോഴാ നമ്മുടെ സുല്ലമിയുസ്താദിന്റെ ഈ ലേഖനങ്ങളൊക്കെ കാണുന്നത്. ഇന്‍ശാഅല്ലാഹ്.. സാവധാനം നോക്കാം.