2010, ഏപ്രിൽ 25, ഞായറാഴ്‌ച

കൂട്ടുകാര്‍ ജീവിതത്തിന്റെ ഭാഗം .


ഞാന്‍ ഞാനായത് നാലാം ഭാഗം
=======================
എന്‍റെ ജീവിതത്തിലെ കൂട്ടുകാരെ യാണ്  ഇവിടെ ഓര്‍ക്കുവാന്‍ ശ്രമിക്കുന്നത് . എല്‍ .പി .സ്കൂളില്‍ പഠിക്കുന്ന സമയത്ത് പ്രധാനമായും നജീബ് , അബൂബക്കര്‍ ,മുഹമ്മദാലി തുടങ്ങി നിരവധി പേര്‍ !.അക്കാലത്ത് നല്ല വണ്ണം പഠിക്കുവാനായി സാധിച്ചു . പക്ഷെ അന്ന് ഇന്നത്തെ പ്പോലെ ഇംഗ്ലീഷ് വിദ്യാഭ്യാസം എല്‍ .പി സ്കൂളില്‍ ഉണ്ടായിരുന്നില്ല . അത് ഒരു കുറവ് തന്നെയെന്നു ഞാന്‍ അഭിപ്രായപ്പെടുന്നു .

നാലാം ക്ലാസില്‍ നിന്ന് പാസായ ശേഷം കുണ്ടൂര്‍ കുന്നു എന്ന സ്ഥലത്താണ് യു.പി. സ്ക്ള്ളില്‍ ചേര്‍ന്നത് .അവിടെയും  കൂട്ടുകാര്‍ ഉണ്ടായിരുന്നു .ജയപ്രകാശ് ,അബ്ദുല്‍ നാസര്‍, അബ്ദുല്‍ സമദ് തുടങ്ങിയവര്‍ . മൂന്നു കിലോമീറ്റര്‍ വീതം അങ്ങോട്ടും ഇങ്ങോട്ടും നടന്നു പഠിക്കുവാന്‍ പോകുകയെന്നത് ചിലപ്പോളൊക്കെ വലിയ സന്തോഷം പ്രധാനം ചെയ്തു .
കാരണം കളിച്ചും ചിരിച്ചും തമാശ പറഞ്ഞും അങ്ങനെ പോക്കും വരവും !. ഉച്ചക്ക് ഭക്ഷണം കഴിക്കുന്നത്‌ ഒരത്ഭുതമായിരുന്നു .നല്ല ഒരു ഗ്രാമത്തിലായിരുന്നു സ്കൂള്‍ .ചെറിയ ചെറിയ പാറകളും
അല്‍പ്പം ഉയര്‍ന്നു നില്‍ക്കുന്ന പുല്ലുകളും ഒക്കെയുള്ള പറമ്പുകള്‍ ! തോട് ! കണ്കുളിര്മയെകുന്ന വയല്‍ ! വയലോരത്ത് ഇരുന്നു വെള്ളത്തിലേക്ക് നോക്കി തമാശ പറഞ്ഞു കൂട്ടാനും ഉപ്പേരിയും സമ്മന്തിയും പരസ്പരം കയ്മാറി ഭകഷണം കഴിക്കുന്നത്‌ രാസവഹമായിരുന്നു.

ഹൈസ്കൂള്‍ പഠിക്കുമ്പോള്‍ മേല്‍ സൂചിപ്പിച്ച സുഹൃത്തുക്കള്‍ക്ക് പുറമേ ബഷീര്‍ കൊടക്കാട് അബ്ദുല്‍ കരീം ,അബ്ദുല്‍ നാസര്‍ തെക്കുംപുരം ,ഹനീഫ കൊടുന്നോടു തുടങ്ങിയവര്‍ കൂടിയുണ്ടായിരുന്നു . കൂടാതെ മോഹനന്‍ ,ഉദയന്‍ തുടങ്ങിയവരും.

പിന്നീട് മങ്കട വോക്കെഷനല്‍ ഹൈസ്കൂളില്‍ ചേര്‍ന്നപ്പോള്‍ അവിടെയും കൂട്ടുകാര്‍ . പക്ഷെ അല്‍പ്പം തെറ്റായ ചിന്തകള്‍ പങ്കുവെക്കുവാന്‍ മാത്രം കയ്യിരിപ്പുള്ളവരും അങ്ങനെ പലരും അവിടെ കാണാമായിരുന്നു . ക്ലാസ് കട്ട് ചെയ്തു സിനിമക്ക് പോയവര്‍ , സമരത്തിനു പോയവര്‍ തുടങ്ങി .... എങ്കിലും പരിധി വിട്ടു കളിച്ചിട്ടില്ല എന്ന് ആല്മാര്ത്തമായി പറയുവാന്‍ സാധിക്കും . ബാക്കി പിന്നീട് .അള്ളാഹു അവര്‍ക്കെല്ലാം സന്മാര്‍ഗം പ്രധാനം ചെയ്യട്ടെ .ആമീന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ