2010, മേയ് 4, ചൊവ്വാഴ്ച

ഖുതുബ നടത്തുവാന്‍ ലഭിച്ച സ്ഥലങ്ങള്‍ .


ഞാന്‍ ആറാം ഭാഗം ....

ഖുതുബ പറഞ്ഞ സ്ഥലങ്ങള്‍ ഓര്മവരികയാണ് .മിമ്പരുകള്‍  മുസ് ലിം` സമുദായത്തെ ഉദ്ധരിക്കുവാനുള്ള ഒരു സുപ്രധാന വേദിയാണല്ലോ . ശ്രോദ്ധാക്കള്‍ ഓരോ വാക്കും സസൂക്ഷ്മമായി ശ്രദ്ധിക്കുമല്ലോ . ഓരോ വക്കും ശ്രദ്ധിച്ച് ഉപയോഗിക്കണം . നല്ല വണ്ണം തയ്യാറാകണം .   ആദ്യമായി ഖുതുബ പറഞ്ഞത്  പുളിക്കല്‍ ജാമിയ സലഫിയ്യയിലെ കാമ്പസ് പള്ളിയില്‍ വെച്ച് തന്നെയാകുന്നു . കോളെജിലേക്ക് കാല്‍കുത്തിയ വര്‍ഷം തന്നെ . പിന്നീട്  കിഴിശ്ശേരി അടുത്തുള്ള ഒരു സ്ഥലത്തായിരുന്നു .അതിനു ശേഷം എടപ്പാളില്‍ നിന്നും` പോയി ` പുറനഗ് എന്ന സ്ഥലത്ത്  ആയിരുന്നു. ക്രമപ്രകാരം ഓര്‍ക്കുന്നില്ല എങ്കിലും കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി , കുണ്ടുങ്ങല്‍ , പുന്നക്കല്‍ ,പുത്തൂര്‍`,അടിവാരം എന്നീ സ്ഥലങ്ങള്‍ , മലപ്പുറം ജില്ലയിലെ സിയാംകന്ടം ,കോട്ടപ്പുറം ,ചെമപ്രകാട്ടൂര്‍, തെക്കും` മുറി ,അരീക്കോട് അടുത്ത പ്രദേശം ,മരുത, പാലാങ്കര, കുറ്റിപ്പുറം  തുടങ്ങിയവയൊക്കെ ഓര്‍മയില്‍ മിന്നിമറയുന്നു .പാലക്കാട് ജില്ലയില്‍ എന്‍റെ നാടായ കൊടക്കാട് , ആര്യംപാവ് ,ജൈനിമേട് , കൊടുന്തിരപുള്ളി തുടങ്ങിയ സ്ഥലങ്ങളില്‍  ഖുത്ബ നടത്തി . ഇതൊക്കെ ഒന്ന് ,അല്ലെങ്കില്‍ രണ്ടു , അല്ലെങ്കില്‍ നാലു വരെ പ്രാവശ്യം ഖുതുബ നടത്തിയതാകുന്നു .


എന്നാല്‍ സ്ഥിരമായി ഖുതുബ നടത്തിയ സ്ഥലങ്ങള്‍ ഇവിടെ പ്രത്യേകം സൂചിപ്പിക്കുകയാണ് . ആദ്യമായി  ഞാന്‍ സ്ഥിരമായി ഖുതുബ നിര്‍വഹിച്ചത് കാലിക്കറ്റ്‌ എയര്‍പോര്‍ട്ടിന്റെ പിന്‍`ഭാഗത്ത് സ്ഥിതി ചെയ്യുന്ന  ഇ.എം .ഇ .എ കോളേജിന്റെ കാമ്പസ് പള്ളിയില്‍ ആയിരുന്നു .കോളേജിന്റെ വളരെ പിന്‍ഭാഗത്ത് ,പറങ്കിമാവിന്‍ കാട്ടില്‍, അതികമാരും ശ്രദ്ധിക്കാത്ത ,പല വിദ്യാരത്തികള്‍ക്കും അജ്ഞ്ഞാതവുമായ ,തീരെ മോഡിയോന്നുമില്ലാത്ത ആ പള്ളി യില്‍` എന്നെ ഖത്തീബായി നിയോഗിച്ചത് ഐ.പി .അബ്ദുസ്സലാം ആയിരുന്നു .ഒരു സ്വഫ്ഫ് നിറച്ച് ആളുകള്‍ അന്ന് അവിടെ ജുമുഅക്ക് സ്മ്മേളിക്കുമായിരുന്നില്ല .എങ്കിലും ആ കോളേജിലെ പല പ്രൊഫസര്‍മാരും പ്രിന്‍സിപ്പലും സ്ഥിരമായി വരും . പക്ഷെ മാസങ്ങള്‍  കഴിഞ്ഞപ്പോള്‍ ആളുകള്‍ കൂടി .വിദ്യാരത്തിനീകളും   ധാരാളമായി വന്നു . മുന്നോട്ട് പോയി . പള്ളിയില്‍ അറ്റകുറ്റ പണികള്‍ നടത്തി . ആളുകള്‍ നിരഞ്ഞ്ഞ്ഞു കവിഞ്ഞു . അക്കാലത്ത് അവിടേക്ക് യാത്രസൌകര്യങ്ങള്‍ഇല്ലായിരുന്നു .  ക്ലേഷങ്ങള്‍  സഹിച്ചു ഒരാഴ്ച പോലും മുടക്കാതെ നന്നായി തയ്യാറായി ഖുതുബക്കായി അവിടെ ഞാന്‍ എത്തും .അതിനലയിരിക്കാം ആളുകള്‍ നിരഞ്ഞ്ഞ്ഞു കവിഞ്ഞ്ഞ്ഞത് .  അവിടെ അരീക്കൊട്ടുകാരനായ  ഇസമാഈല്‍  സാഹിബ്  പള്ളിയുടെ കാര്യം നല്ല വണ്ണം ശ്രദ്ധിക്കുമായിരുന്നു . മുജാഹിദ് സെന്ററില്‍ നിന്നായിരുന്നു പോക്കുവരവ്  ചെലവുകള്‍  ലഭിച്ചിരുന്നത് .  പക്ഷെ ഒന്നര കൊല്ലം മുന്നോട്ടു പോയ ആ നന്മക്ക് കെ.എന്‍.എം  സെക്രട്ടറി .എ.പി. അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ തടയിട്ടു .ഞാന്‍ ഇഖ് വാനിയനെന്നു പറഞ്ജ്ഞ്ജ്  എന്നെ ഒഴിവാക്കി . 


പിന്നീട്  ഞാന്‍ ഖതീബായി നിന്നത് പുളിക്കളിനടുത്തെ അരൂരിലാണ് . അനേകം ചുരു ചുറുക്കുള്ള , സമര്‍പ്പണ ബുദ്ധിയുള്ള , ആദര്ശത്തിന്റെ പിന്‍ബലമുള്ള ആ യുവാക്കള്‍ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു .അവരെ അള്ളാഹു അനുഗരഹിക്കട്ടെ . ആമീന്‍ . ഒരു വരഷം അവിടെ നിന്ന് സേവനം അനുഷ്ടിച്ചു . സുല്ലമിലെ പഠന ശേഷം` എടക്കര അല`ഹുദ (ഗയ്ഡന്‍സ്) കോളേജില്‍ അധ്യാപകനായപ്പോള്‍ അരൂരിലേക്ക് ഖുതുബക്ക് വരിക വളരെ പ്രയസമായപ്പോള്‍ അരൂരിലെ ഖുതുബ നിര`ത്തുകയും മൂത്തേടം പള്ളിയില്‍ ഖുതുബ ഏറ്റെടുത്തു .അവിടെ ഒരു വര്‍`ഷം` ആയപ്പോള്‍ ബി. എഡ് നു പഠിക്കുവാനായി കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ  മഞ്ചേരി സെന്ററില്‍ സീട്ട് ലഭിച്ചു . അതിനാല്‍` മൂത്തേടം വിട്ടു . പിന്നീട് ബി. എഡ് പഠനകാലത്ത്‌  മഞ്ചേരി അടുത്ത പുല്ലൂരില്‍ ഖുതുബ ഏറ്റെടുത്തു .ഏകദേശം` ഒരു വര`ഷം` അവിടെ ഖുതുബ നടത്തി . മഞ്ചേരിയുള്ള പ്രവര്‍`ത്തകന്മാര്‍` നേതാക്കള്‍` എന്നിവരുമായി ബന്ധപ്പെടുവാന്‍ അക്കാലത്ത് സാധിച്ചു . ബി. എഡ് കഴിഞ്ഞപ്പോള്‍ പിന്നെ നാട്ടില്‍ പോയി .അവിടെ ആര്യമ്പാവില്‍ ഖുതുബ നടത്തി .അധികം വയ്കാതെ വീണ്ടും മൂത്തെടത്തെക്ക്  പോയി .എടക്കര കോളേജില്‍ അധ്യാപകനായി . അഞ്ചാറ് മാസം തുടര്‍ന്നു . പിന്നീട് വിവാഹം ആയപ്പോള്‍ അവിടെ നിന്ന് നാട്ടിലേക്കു പോന്നു .അങ്ങനെ ഒരു ദിവസം ഷരഫുദ്ധീന്‍ മൌലവി പറഞ്ഞതനുസരിച്ചു കള്ളിക്കാട് പോയി .അവിടെ പള്ളി, മദ്രസ ,ട്യൂ ഷന്‍ ,സംഘടന പ്രവര്‍ത്തനം . എന്നിങ്ങനെ. ചെര്‍പ്പുള്ളശേരിയില്‍ ഖുതുബ . വലിയ ആ പള്ളിയില്‍ ഖുതുബ നല്ല ഒരു കര്ത്തവ്യമായിരുന്നു . ആര് മാസം അത് തുടര്‍ന്നു . പിന്നെ ഡോ. സലിം ചെര്‍പുല്ലശേരിയുടെ നിര`ദേശ പ്രകാരം തൂതക്കടുത്ത പാറാല്‍ എന്ന സ്ഥലത്ത് ഖുതുബ ഏറ്റെടുത്തു . അവിടെയും ആര് മാസം .പിന്നീട് ഒരു ഒമ്പത് മാസം കള്ളിക്കാട് തന്നെ ഖുതുബയായി .അപ്പോളാണ്   ഗള്‍ഫിലേക്ക് ചാന്‍സ് ലഭിച്ചത് .


ഗള്‍ഫില്‍` മലയാളത്തില്‍ ഖുതുബ നടത്തുക പ്രത്യേകിച്ചും സൌദിയില്‍ പ്രയാസമാണല്ലോ . പക്ഷെ ജീവിതത്തില്‍ ആദ്യമായി ഞാന്‍ അറബില്‍ ഖുതുബ നടത്തി . അത് സൌദിയില്‍ ഞാന്‍ വന്ന സ്ഥലത്ത് നിന്ന് അറുപതു കാലത്ത് അകലെ ഒരു സിമന്റ് ഫാക്ടറി വന്നു . അവിടെ സൌദികള്‍ , മിസ്രികള്‍ ,സുഡാനികള്‍,ജോര്‍ദാനികള്‍, സിരിയക്കാര്‍ ,ലബനാനികള്‍ തുടങ്ങി അറബു വംശജരും ഇന്ത്യക്കാര്‍ ,പാകിസ്ഥാനികള്‍ , അഫ്ഗാനികള്‍ ,ബംഗ്ലാദേശികള്‍ ,ശ്രീലംന്കക്കാര്‍ തുടങ്ങി വിവിധ നാട്ടുകാര്‍ ,പല വിധ ഭാഷക്കാര്‍ , പല ജോലിയും ചെയ്യുന്നവര്‍ അങ്ങനെ വൈവിദ്ധ്യം നിറഞ്ഞ അവിടെ അറബിയില്‍ ഖുതുബ നടത്തുകയും നമസ്കാര ശേഷം അതിന്റെ ആശയം മലയാളത്തില്‍ വിവരിക്കുകയും ചെയ്യുകയായിരുന്നു . പല തവണ അങ്ങനെ അവിടെ ഖുതുബ നടത്തി .


പിന്നീട് ഞാന്‍ ഗള്‍ഫില്‍  വന്നു  നാലു വര്ഷം` പൂര്ത്തിയാകുവാനായ സമയത്ത് ആദ്യമായി നാട്ടില്‍ പോകുന്ന സമയത്ത് ദമ്മാമില്‍ എത്തിയപ്പോള്‍ ഖുതുബ നടത്തുവാന്‍ എന്നോട് ആവശ്യപ്പെടകയും അതനുസരിച്ച് ആദ്യമായി ഞാന്‍ ഗള്‍ഫില്‍ വെച്ചു മലയാളത്തില്‍ ഖുതുബ നടത്തി . ദമ്മാമിലെ നമ്മുടെ പ്രവര്‍ത്തകര്‍ കഴിഞ്ഞ പതിമൂന്നു വര്‍ഷമായി അവിടെ ഒരു ലേബര്‍ ക്യാമ്പില്‍ ഖുതുബ നടത്തുന്നു . പ്രവാസികളായ ദാമ്മാമിന്റെ വിവിധ ഭാഗത്ത് ജോലി ചെയ്യുന്ന ആളുകള്‍ ,ഉന്നത ഉദ്യോഗസ്ഥര്‍ ,ബിസിനസ്സുകാര്‍ തുടങ്ങി പലരും അവിടെ ഖുതുബ കേള്‍ക്കുവാനായി വരുന്നു . പള്ളി നിരഞ്ഞുകവിയുക പതിവത്രേ !. 


ഗള്‍ഫില്‍ നിന്ന് നാട്ടില്‍ പോയപ്പോള്‍ അടുത്ത ദിവസം തന്നെ കേരള മുസ് ലിം നവോഥാന പ്രസ്ഥാനമായ മുജാഹിദ് സംഘടനയുടെ ആസ്ഥാനം സി. ഐ .ജി എന്ന്‍ അറിയപ്പെടുന്ന മര്‍കസു ദ്ധഅവ സന്ദര്‍ശിച്ചു . കെ. പി. സകരിയ്യ , ത്വയ്യിബ് സുല്ലമി , പി.വി. കുഞ്ഞികോയ മാസ്റ്റര്‍ തുടങ്ങിയവരെ കണ്ടു . ആ സന്ദര്‍ഭത്തിലാണ്   ബേപ്പൂര്‍ അടുത്ത നടുവട്ടം സ്വദേശി ഫിറോസ്‌  അവിടെ ഖതീബിനെ വേണം എന്ന് പറഞ്ഞു വന്നത് .    ഞങ്ങളുടെ അധ്യാപകനായിരുന്ന ഐ.പി. അബ്ദുസ്സലാം ആ സമയത്ത് അത് എന്നോട് ഏറ്റെടുക്കുവാനായി പറഞ്ഞു . അങ്ങനെ  നാട്ടില്‍ നിന്നും മടങ്ങും വരെ രണ്ടര മാസം ഞാന്‍ അവിടെ ഖുതുബ നടത്തി . ദീര്‍ഘ നാളുകള്‍ക്ക് ശേഷം കുറഞ്ഞകാലമാന്നെങ്കിലും സ്ഥിരമായി ഖുതുബ നടത്തുവാന്‍ നടുവട്ടം എന്ന പ്രദേശം എനിക്ക് ലഭിക്കുകയായിരുന്നു .


 പിന്നീട്  ദമ്മാമിലെ നമ്മുടെ യുവജന സംഘടനയായ "യുവത" സംഘടിപ്പിച്ച അധാര്മികക്കെതിരെ യുവശക്തി എന്ന കംപയിനിനു പങ്കെടുക്കുവാന്‍ ആദര്‍ശ യുവത്വം എന്ന വിഷയം അവതരിപ്പിക്കുവാന്‍ എന്നെ വിളിച്ചുപ്പോള്‍ വീണ്ടും പ്രസ്തുത പള്ളിയില്‍ ഖുതുബ നടത്തി . അല`ഹംദുലില്ല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ