2010, ഏപ്രിൽ 21, ബുധനാഴ്‌ച

പഠനം പാല്‍ പായസമല്ല , ജീവ വായു .


ഞാന്‍ ഞാനായത് രണ്ടാം ഭാഗം
========================
വിശുദ്ധ ഖുറാന്‍ മാത്രം മതി ഹദീസില്‍ വൈരുദ്ധ്യമുന്ടു . അത് ജൂതന്മാര്‍ ഉണ്ടാക്കിയതാകുന്നു എന്നൊക്കെ പറഞ്ഞു ആ മൌലവിയെ ന്യായീകരിക്കുവാന്‍ ശ്രമിച്ച്ചിരുന്നവര്‍ ഐ .എസ .എം കാരെ ആക്ഷേപിക്കുകയും ചെയ്തു . ഞങ്ങളെ അക്ഷേപിച്ച്ചത് പോട്ടെ മഹാനായ അബൂഹുരൈര (ര ) വിനെ ആക്ഷേപിച്ച്ചവരകുന്നു അവര്‍ . പക്ഷെ അവര്‍ ഇന്ന് ആദര്‍ശത്തിന്റെ വക്താക്കള്‍ .!

അക്കാലത്ത് പഠിക്കുവാന്‍ നല്ല മോഹം .ഇക്കാര്യം ഞാന്‍ ഉബൈദ് മാസ്റ്റരുമായി സംസാരിച്ചു .അദ്ദേഹം പുളിക്കല്‍ ജാമിയ സലഫിയ്യ യെ കുറിച്ചു പറഞ്ഞു തന്നു . അങ്ങ്ങ്ങനെ സ്വ പ്രേരണയാല്‍ ഞാന്‍ അവിടെ ചേര്‍ന്ന് പഠിക്കുവാന്‍ ആരംഭിച്ചു . ആദ്യ വര്ഷം നല്ല അനുഭവങ്ങ്ങ്ങള്‍ പ്രധാനം ചെയ്ത കാലമായിരുന്നു .
ധാരാളം വായന , പ്രസംഗ പരിശീലനം ,പ്രബോധക രംഗത്ത്  ഒരു നല്ല കാല്‍വെപ്പ്‌ .അല്‍ഹംദുലില്ല.കണിയാപുരം നസറുദ്ദീന്‍ സലഫി അന്ന് കോളേജില്‍ ഉയര്‍ന്ന ക്ലാസിലെ പഠിതാവയാരുന്നു. അദ്ദേഹവുമായി ഉള്ള പരിചയം എന്നെ കോട്ടപ്പുറം മദ്രസയിലെ അധ്യാപക വ്ര്ത്തിയില്‍ എത്തിച്ചു . തുടര്‍ച്ചയായി നാലുകൊല്ലം അവിടെ അധ്യാപകനായി. പഠനത്തോടൊപ്പം അധ്യാപനവും .പിന്നെ എനിക്ക് ലഭിച്ച നല്ല ഒരു കൂട്ടുകാരനാകുന്നു എടക്കര മുഹമ്മദു .അള്ളാഹു അദ്ദേഹത്തെ പ്രത്യേകം അനുഗ്രഹിക്കട്ടെ .ആമീന്‍

അക്കാലയളവില്‍ പി.വി.കുഞ്ഞിക്കോയ മാസ്റ്റര്‍ എന്ന വ്യക്തിത്വവുമായി നല്ല ബന്ധം തുടര്‍ന്നുവന്നു .ഒന്നാം വര്‍ഷത്തില്‍ തന്നെ ജാമിയ കാമ്പസില്‍ ഖുതുബ പറഞ്ഞു .രണ്ടാം വര്ഷം മുതല്‍ ഖുതുബയും മദ്രസ അധ്യാപനവും തുടര്‍ന്നുവന്നു . ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതില്‍ ജാമിയില്‍ എം.എസ.എം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു .അക്കാലത്ത്  കെ.പി. അബ്ദുറഹ്മാന്‍ സുല്ലമി ,കെ .പി സകരിയ്യ ,മുസ്തഫ ഫാറൂഖി,മുജീബ് റഹ്മാന്‍ കിനാലൂര്‍ തുടങ്ങിയവരെ കോണ്ടുവന്നു ക്ലാസ്സുകള്‍ , മുഖാമുഖം ,ചര്‍ച്ചകള്‍ ,ഖുതുബ ട്രെയിനിംഗ് എന്നിവ സംഘടിപ്പിച്ചു .മാത്രമല്ല അബ്ദുല്‍ അഹദ് മദനി യെ ബി ഫാം കുട്ടികള്‍ക്ക് ക്ലസിനായി കൊണ്ടുവന്നു . പക്ഷെ അതിന്‍ അല്പകാലം മുമ്പുമുതല്‍ സംഘടനയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു .ഇത് വേണ്ട വിധത്തില്‍ ആസമയത്ത് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു .പക്ഷെ അലി അബ്ദുരസ്സഖ് മൌലവി പോലെയുള്ള വര്‍ ഞങ്ങള്‍ക്ക് പിന്നില്‍` ഐ.എസ.എം കാര്‍ ഉണ്ടെന്നു തെറ്റിദ്ദരിച്ച്ച്ചു. അങ്ങനെ ഫോണ്‍` വന്നു എന്ന് പറഞ്ഞു എന്നെ ഓഫീസിലേക്ക് വിളിച്ചു അടിക്കുവാന്‍ ശ്രമിച്ചു .ഭീകരമായി ഭീഷണിപ്പെടുത്തി .! അള്ളാഹു പോരുത്ത് കൊടുക്കട്ടെ.അങ്ങനെയാണ് സത്യത്തില്‍ സന്ഘടനക്കകത്ത് പ്രശ്നങ്ങള്‍ ഉണ്ടെന്നു മനസ്സിലായത് .മാത്രമല്ല ഇതുഇനു മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ക്ലാസ്സില്‍ വെച്ചുതന്നെ ഹുസൈന്‍ മടവൂരിനെ കുറിച്ചു, അബ്ദുസ്സലാം സുല്ലമിയെ കുറിച്ചു ഒക്കെ നല്ലതല്ലാത്ത പലകാരയങ്ങളും പറയുമായിരുന്നു .അതിനിടക്കാണ്‌ കോളേജില്‍ നിരന്തരമായി പല പ്രശ്നങ്ങളും ഉടലെടുത്തത് .അധ്യാപകരുടെ നിയമനം , അവരുടെയും അതോരിട്ടിയുറെയും പെരുമാറ്റം, ധാര്‍മികമായ അധപ്പതനം,ഹോസ്റ്റലിലെ കുട്ടികളെ അകാരണമായി മര്‍ദ്ദിക്കുക തുടങ്ങി  പലതും  കാമ്പസില്‍  ഉണ്ടായി കൊണ്ടിരുന്നു .ഇതിനെതിരെ ശക്തമായി കുട്ടികളെ സംഗടിപ്പിച്ച്ചു ഞാന്‍ പോരാടി യത് അഭിമാന പൂര്‍വ്വം ഓര്‍ക്കുകയാണ് . അവസാനം കോളേജ് അനിശ്ച്ച്ചിതമായി അടച്ചിട്ടു .കുട്ടികളെയും രക്ഷിതാക്കളെയും കൂട്ടി എന്റെയും നമ്മുടെ സുഹ്രത്തുക്കളായ യൂനുസ് സലിം കാവനൂര്‍ ,അബൂഹുരൈര തുടങ്ങിയവരുടെ നേത്രത്വത്തില്‍ കൊട്ടപ്പുറാം മദ്രസ ഹാളില്‍ വെച്ചു ഒരു യോഗം ചേര്‍ന്നു . കാശ് നല്‍കി രസീട്ടു വാങ്ങിയാണ് അവിടെ പരിപാടി നടത്തിയത് . പക്ഷെ പലരും അതൊരു വിഷയമാക്കി .അതിന്റെ മാനേജരായിരുന്ന പി.വി .കുഞ്ഞിക്കോയ മാസ്റ്റര്‍ അതിനൊക്കെ തക്കതായതും രസകരമായതും ആയ  മറുപടി നല്‍കി .ഇതൊക്കെ അവിഭക്ത കെ.എന്‍.എം നേതാക്കള്‍ക്ക് വലിയ തലവേദനയായി .അവര്‍ ഈ പോരാട്ടങ്ങള്‍ക്ക് മുന്നില്‍ നിന്ന എന്നെ പുറത്താക്കി . എന്റെ പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റു അകാരണമായി തടഞ്ഞു വെച്ചു . അങ്ങനെ ഒരു ദിവസം യൂനുസ് സലീമും അവന്റെ വന്ദ്യനായ പിതാവും കോളെജിലേക്ക് വന്നതായിരുന്നു .അവിടെ എത്തുന്നതിനുമുംപായി  എന്നെ പുറത്താക്കിയതായി അവന്  അറിഞ്ഞുവത്രെ . അതോടെ എന്റെ സുഹ്രത്ത് യൂനുസ് ഇങ്ങ്ങ്ങനെ പറഞ്ഞതായി മറ്റു കൂട്ടുകാര്‍ എന്നോടു പറഞ്ഞു ."" സയ്ദിനെ  പുറത്താക്കിയ കോളേജില്‍ ഞാന്‍ പഠിക്കില്ല ""എന്ന് പറഞ്ഞു അവന്‍ ഉപ്പയെയും കൂട്ടി കോളേജില്‍ പോയി ടി.സി വാങ്ങി വീട്ടിലേക്കു മടങ്ങി . അള്ളാഹു എന്റെ ആ പ്രിയ സുഹൃത്തിന് ഇഹത്തിലും പരത്തിലും അനുഗ്രഹങ്ങള്‍ നല്‍കട്ടെ .ആമീന്‍ .മറ്റുള്ള ഒട്ടേറെ കുട്ടികള്‍ മറ്റു കോളെജിലേക്ക് കൂടുമാരി.

ഞാന്‍ പഠിക്കുവാനായി കരിങ്ങനാട് കോളേജില്‍ പോയെങ്കിലും അതിന്റെ അന്നത്തെ മേധാവിയായ അബ്ദുല്‍` ഹഖ് സുല്ലമി ,ഹഖിനോട് ഒരു പ്രതിപത്തിയും ഇല്ലാതെ എന്നെ ചേര്‍ക്കുവാന്‍ തയ്യാറാകാതെ തിരിച്ച്ചയച്ച്ചു . പല ഘട്ടങ്ങളിലും നല്ല സഹായങ്ങളും ഉപദേശങ്ങളും തന്ന പി.വി .കുഞ്ഞിക്കോയ മാസ്റ്റര്‍ ഈ വിഷയത്തില്‍` ഇടപെട്ടു .കുനിയില്‍ ഹമീദ് എന്ന് പറയുന്ന ഹമീട് മൌലവിയുമായി അദ്ദേഹം ബന്ധപ്പെട്ടു .കുശാഗ്ര ബുദ്ധിയുള്ള എനിക്ക് ഒരു പരിചയവുമില്ലത്ത കുനിയില്‍ ഹമീദ് മൌലവി എന്നെ അദ്ദേഹം വര്‍ക്ക് ചെയ്യുന്ന അരീകോട് സുല്ലമുസ്സലാം കോളേജില്‍ നവ യാഥാസ്ഥി തിക നേതാക്കളായ പ്രിന്‍സിപ്പല്‍ ഫാത്വിമ ടീച്ചരുറെയും അധ്യാപകന്‍ ആരിഫ് സൈന്ന്റെയും (അദ്ദേഹം ഒരു നല്ല വ്യക്തിയാണ്) കണ്മുമ്പില്‍ വെച്ചു അവിടെ ചേര്ത്തു. രേഖകള്‍ എല്ലാം പൂര്‍ണമായി ശരിയക്കിയപ്പോലാണ് ഇവിടെ ചേര്‍ന്നത് ഒരു ഐ.എസ.എം കാരനാന്നെന്നത്‌ അവര്‍ക്ക് മനസ്സിലായത് . അരീകോട് പഠിക്കുന്ന കാലത്ത് പുളിക്കല്‍ ജാമിയിലെ പ്രധാന കുട്ടികളെ സംഘടിപ്പിച്ച്ചു കോട്ടപ്പുറത്ത് ഓ . അബ്ദു റഹ്മാന്‍ സാഹിബിന്റെ വീട്ടില്‍ വെച്ചു ഗ്രൂപ്പ് യോഗം നടത്തി .സംഘടനയിലെ സത്യാവസ്ഥ മനസ്സിലാക്കി കൊടുക്കുവാനായി നടത്തിയ ആ ക്ലാസ്സില്‍ അലി മദനി മോരയൂര്‍ പങ്കെടുത്തു .

കെ .കെ .മുഹമ്മദു സുല്ലമി യുടെ ഖുര്‍ ആന്‍ ക്ലാസ് അരീകോട് എത്രയോ വര്‍ഷങ്ങളായി അരീകോട് നടന്നു വരികയായിരുന്നു . അങ്ങനെ അതില്‍` പങ്കെടുത്തു ആ മഹാന്റെ എളിയ ശിഷ്യനാവാന്‍ എനിക്ക് സാധിച്ചു .പുളിക്കല്‍ ജാമിയില്‍  മൂന്നു വര്ഷം എന്‍റെ അധ്യാപകനായിരുന്ന കെ.പി സകരിയ്യ മൌലവി അരീകോട് സുല്ലമിലും` ഫൈനല്‍ ക്ലാസ്സിനു ഞങ്ങളുടെ അധ്യാപകനായിരുന്നു . അദ്ദെഹത്തുഇനു പുറമേ ഡോ. അബ്ദു റസാഖ് സുല്ലമി അരീകോട് , ത്വയ്യിബ് സുല്ലമി , ആരിഫ് സൈന്‍ എന്നിവരെ ഒഅര്ക്കതെ വയ്യ .  പിന്നെ സംഘടന പ്രശ്നങ്ങള്‍ കൊടുമ്പിരി കൊണ്ടപ്പോള്‍ അരീക്കോട്ടെ വിദ്യര്ത്തികലെ സത്യാവസ്ഥ മനസ്സിലാക്കി കൊടുക്കുവാനായി അരീകോട് സുല്ലമുസ്സലാം ഹൈസ്കൂളില്‍ വെച്ചു ഒരു രാത്രി സംഘടന ക്ലാസ് സംഘടിപ്പിക്കുകയുന്ടായി. എന്റെയും `യൂനുസ് സലീം , വടകര തസ്നീം എന്നിവരുടെ നേത്രത്വത്തില്‍` സംഘടിപ്പിച്ച ആ യോഗത്തില്‍` അരീകൊട്ടെ സുല്ലമുസ്സലാം മദ്രസ സദരിന്റെ സാനിദ്ധ്യത്തില്‍` കെ .എന്‍. സുലൈമാന്‍ മദനി യാന്നു അതില്‍` കാര്യങ്ങള്‍ വിശദീകരിച്ചത് .ഇതൊക്കെ ഒരു വിപ്ലവം തന്നെ യായിരുന്നു .അങ്ങനെ പറയുവാന്‍ കാരണം അതെങ്ങാനും ജമിയ്യത്തുകാര്‍ അറിഞ്ഞാല്‍ ഭാവി യെ ബാധിക്കുംയിരുന്നു. പക്ഷെ തത്രങ്ങലുറെ മുമ്പില്‍` അവരുടെ കണ്ണുകള്‍ ഉറങ്ങിപ്പോയി !.

തര്‍ക്കവിതര്‍ക്കങ്ങളും രഹസ്യയോഗങ്ങളും ഒക്കെയായി ഒരു നല്ല കാലം .അല്ല ഒരു പരീക്ഷണ കാലം .അധ്യാപനത്തിന്റെ മഹത്വം അറിയാത്ത ചിലര്‍ ക്ലാസ്സില്‍ പോലും എത്ര മഹാന്മ്രെയാണ് കടിച്ചു കീറിയത് ?. കുട്ടശ്ശേരി മുഹമ്മദു മൌലവി, ഹുസൈന്‍ മടവൂര്‍ ,കെ.കെ .മുഹമ്മദു സുല്ലമി ,കോയകുട്ടി ഫാറൂഖി ,അബ്ദുസ്സലാം സുല്ലമി തുടങ്ങി അവരുടെ ഇരയായത് .കഠിനമായ എതിര്‍പ്പിന്റെ മുമ്പിലും പതറാതെ നിന്ന് ഞാന്‍ പഠിച്ചു ആ ബാച്ചിലെ കൂടുതല്‍` മാര്‍ക്ക് നേടിയ വിദ്യാര്ത്തിയായി മാറുക മാത്രമല്ല അരീകോട് മണ്ടലം കമ്മറ്റിയുടെ സമ്മാനദാനം , അരീകോട് ജമിയ്യത്തുല്‍` മുജഹീദീനിന്റെ സമ്മാനദാനം എന്നിവ വാങ്ങുവാന്‍ സാധിച്ചതില്‍` അഭിമാനം കൊള്ളുന്നു.

ശബാബിലൂടെയും ഐ.എസ.എം ലൂടെയും സംഘടനയിലേക്ക് വന്ന ഞാന്‍ സ്വാഭാവികമായും അതിനോട് കൂടുതല്‍ ആഭിമുഖ്യം കാണിച്ച്ചിരിക്കാം. പക്ഷെ അത് കൊണ്ടല്ല ഞാന്‍ നവയയാതാസ്തികര്‍ക്ക് എതിരായി
കെ .എന്‍ .എം ന്റെ ഭാഗത്ത് നിലയുരപ്പിച്ചത്‌. പ്രശനത്തില്‍ വിശുദ്ദ ഖുറാന്‍ പറഞ്ഞിട്ടുള്ളതുപോലെ സത്യത്തിന്റെ ഭാഗത്ത് നിലകൊള്ളുകയനുന്റായത്. അവരുടെ  ആരോപന്നങ്ങളിലോന്നിലും  ഒരു സത്യവുമില്ല എന്ന്  എന്ന്   പുളിക്കല്‍ കോളേജില്‍ പഠിച്ചിരുന്ന കാലത്ത് സംഗടന പ്രശനം ഗുരുതരമായപ്പോള്‍  പി.വി.കുഞ്ഞിക്കോയ മാസ്ടരുറെ   വീട്ടില്‍സംഘടിപ്പിക്കപ്പെട്ട യോഗത്തോടെ എനിക്ക് ബോധ്യമായി .മാത്രമല്ല  ആദര്‍ശ വ്യതിയാനം അല്പമെങ്കിലും ഉള്ളത് അവരുടെ ഭാഗത്താണെന്ന് വസ്തുനിഷ്ടമായി എനിക്ക് മനസ്സിലായി .അല്‍ഹംദുലില്ല. ആ യോഗത്തില്‍ സി അബ്ദുല ലത്ത്വീഫ് മാസ്റ്റര്‍ , ഓ അഹ്മദ് സഗീര്‍ , എം. കെ .മുഹമ്മദ്‌ അലി , സിടലവി മദനി കൊട്ടപ്പുരം,എന്നിവര്‍ക്ക് പുറമേ ഈ വിനീതനും നമ്മുടെ സുഹ്ര്ത്തുമായ അബ്ദുല്‍ ജലീല്‍ ആമയൂര്‍ എന്നിവര്‍ പങ്കെടുത്തു.  സത്യത്തിന്റെ ആളുകള്‍ക്ക് അള്ളാഹു രക്ഷ നല്കുമാരവട്ടെ .ആമീന്‍ .

1 അഭിപ്രായം:

  1. assalamu alaikum varahmathullahi wabarakathhu
    orupadu karyangal ariyuvan sadhichchu.Nammal kanumpoal inganeyonnum karuthiyirunilla.Mathathinte aalukalayi ariyappedunnavar thinmakku koottu nilkkuka namukku angeekarikkuka sadhyamalla. sathyathil thankalude jeevitham thinmakkethire oru poarattamukunnu. athu nannayi!.
    All the best
    your friend
    Basheer

    മറുപടിഇല്ലാതാക്കൂ