ആദര്‍ശ രംഗത്തെ ചില സംഭവംങ്ങള്‍ ഇവിടെ സൂചിപ്പിക്കാതെ വയ്യ !. ഹോസ്ടലില്‍ താമസിച്ചു പഠിക്കുന്ന ഞങ്ങള്‍ ക്യാമ്പസ് വിട്ടു പുറത്ത് പോകണമെങ്കില്‍ വാര്‍ടന്റെ അനുവാദം അനിവാര്യമായിരുന്നു. ചിലപ്പോളൊക്കെ ചോദിച്ചും മറ്റു ചിലപ്പോള്‍ അനുവാതമില്ലാതെയും ഒക്കെ പുറത്ത് പോകുക പതിവായിരുന്നു .ഫുട്ബോള്‍ കാണുവാന്‍ വളരെ താല്‍പ്പര്യമുള്ള എനിക്ക് അതിനു പലപ്പോളും ഹോസ്റല്‍ നിയമം ലംഘിക്കേന്റിവന്നു. പക്ഷെ അതിനെക്കാള്‍ ഞാന്‍ പുറത്ത് പോയത്; പ്രത്യേകിച്ചു മഗ്രിബിന് ശേഷം പുറത്തുപോയത് ഇസ്ലാഹി ,ഖുരാഫി പ്രഭാഷണങ്ങള്‍ ,ഖണ്ടന മണ്ടന പ്രസംഗംങ്ങള്‍ എന്നിവ കേള്‍ക്കുവാനയിരിക്കും.
സുന്നികള്‍ ധാരാളമുള്ള ഒരു നാട്ടില്‍ നിന്നുള്ള വ്യ്ക്തിയായത് കൊണ്ടായിരിക്കാം ഇത്തരം പ്രഭാഷണങ്ങോലോടു ഇത്ര ആഭിമുഖ്യം . അവയൊക്കെ കുറെ പ്രയോജനം ചെയ്തു .എന്റെ നാട്ടില്‍ ധാരാളം തവണ ഇത്തരം പ്രസംങ്ങങ്ങള്‍ സംഘടിപ്പിക്കുവനായി ഞാന്‍ അവിടുത്തെ ഐ.എസ്.എം സെക്രട്രി ആയിരുന്നപ്പോള്‍ സാധിച്ചു . ചില അപ്രമുഖരായ എന്നാല്‍ ദുര്വ്യാഖ്യാനത്ത്തില്‍ നല്ല പരിചയമുള്ള ഉഗ്രവാദി സുന്നി മുസ്ലിയാക്കലോടു നേരിട്ട് സംവാദങ്ങള്‍ നടത്തുവാനും സാധിച്ചു .
ലാ ഇലാഹ ഇല്ലള്ള എന്ന ആദര്‍ഷത്തിനായി നിലകൊള്ളുന്ന ഐ.എസ്.എം ചങ്ങല്ലീരിയില്‍ സംഘ ടിപ്പിച്ച ഒരു പ്രസംഗം ഉഗ്രവാധികളായ സുന്നികള്‍ കയ്യേറി .എന്ന്നു മാത്രമല്ല തുടങ്ങി പത്ത് മിനിട്ട് ആയപ്പോളെക്കും ഒരു കല്ല് വന്നു വീണു .പിന്നീട് ഒരോന്നായി അത് തുടര്‍ന്നു .ഒരു ഭാഗത്ത് ആയുധ സജ്ജരായ സുന്നികള്‍ , മറുഭാഗത്ത് ആദര്‍ശം മാത്രം നെഞ്ചിലേറ്റിയ മുജാഹിദുകള്‍ . അവര്‍ പല പ്രാവശ്യം കല്ല് എറിഞ്ഞപ്പോള്‍ തിരിച്ച്ചങ്ങോട്ടും എറിഞ്ഞു .ഇരുമ്പിന്റെ കസേരയായിരുന്നു അന്ന് ഇരിക്കുവാനായി ഉണ്ടാകുക . അവ ഉയര്‍ത്തി പിടിച്ചു അവരെ തിരിച്ചെറിഞ്ഞു .സംഘടിതരായ അവര്‍ എറിഞ്ഞു മുന്നോട്ടു വന്നു എറിയുകയായിരുന്നു. അപ്പോള്‍ ഐ.എസ്.എം ന്റെ ചുരുച്ചുരുക്കുള്ള പ്രവര്‍ത്തകര്‍ ലാ ഇലാഹ ഇല്ലള്ള എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു ശക് തമായി തിരിച്ചടിച്ചു .അവര്‍ യാ ശയ്ഖു മുഹ്യദ്ദീന്‍ എന്നും` വിളിച്ചു ഒരു മണിക്കൂര്‍ ഘോര യുദ്ധം ! പ്രസംഗത്തിന്റെ ആരംഭത്തില്‍ ആദ്യ കല്ല് വന്നപ്പോള്‍ തന്നെ എന്‍.എം. ജലീല്‍ മാസ്റ്റര്‍ , ഉബൈദ് മാസ്റ്റര്‍ , വഹീദ് മദനി തുടങ്ങിയവര്‍ പ്രസംഗകനായ് സുരക്ഷിത വലയം തീര്‍ത്തു. കൂടുതല്‍ എരുകള്‍ വന്നപ്പോള്‍ ഭയം കാരണം പ്രസംഗകനായ സകരിയ്യ സ്വലാഹി ഇറങ്ങി അടുത്തുള്ള വീട്ടിലൂടെ ഇറങ്ങി അതിന്റെ പിന്നിലൂടെ ഓടി.
മുറിവ് കൊണ്ടവാരായ ഞങ്ങളെ എല്ലാം ആശുപത്രിയിലേക്ക് എത്തിച്ചു .അവിടെ അട്മിറ്റായി.കുറെ കഴിഞ്ഞപ്പോള്‍ ഒരാള്‍ മരണപ്പെട്ടതായി അറിഞ്ഞു . പിറ്റേ ദിവസം പലരും നോക്കി നില്‍ക്കെ എന്‍.എം. ജലീല്‍ മാസ്റ്റര്‍ കിണറ്റിലിറങ്ങി. അപ്പോഴാണ് ഒന്നല്ല രണ്ടു പേര്‍ അതിലുള്ളതായി അറിയുന്നത് . ആ സമയത്ത് പലരും വികാരപരമായി പെരുമാറുന്ന ഒരു ഘട്ടമായിരുന്നു അത് . പക്ഷെ എന്‍.എം. ജലീല്‍ മാസ്റ്റര്‍ അത് വക വെക്കാതെ ആ മയ്യിത്തുകള്‍ പുറത്തെടുക്കാന്‍ പാടുപെട്ടു . വിവരന്നാതീയമായ അദ്ദേഹത്തിന്റെ ആ സമയത്തെ പ്രവര്‍ത്തനം അതുല്യമായ ഒന്നായി ചരിത്രത്തില്ഉം പ്രവര്ത്തകരുടെ മനസ്സുകളിലും രേഖപെടുത്തപ്പെട്ടിരിക്കുന്നു . മരണമടഞ്ഞവരില്‍ ഒരാള്‍ ചിറക്കല്‍ പ്പടി സ്വദേശി ബഷീര്‍ സാഹിബാകുന്നു . അള്ളാഹു അദ്ദേഹത്തിനു കരുണ ചെയ്യട്ടെ . പോസ്ടുമോര്ടം ചെയ്യുവാനും ഖബരടക്കുവാനും ഐ.എസ്. എം പ്രവര്‍ത്തകര്‍ വളരെ ത്യാഗം ചെയ്തു . ഞങ്ങള്‍ കുറച്ചു പേര്‍ ആശുപത്രിയിലും .അവിടെയും ഭീഷണികള്‍ ഉണ്ടായി . രാത്രി ആശു പത്രിയിലായ ഞങ്ങളെ കാണുവാന്‍ പാലക്കാട് ജില്ല നേതാക്കള്‍ എത്തുന്നതിനു മുമ്പായി മലപ്പുറത്ത് നിന്നും പി.ടി വീരാന്‍കുട്ടി സുല്ലമി, വി.ടി.ഹംസ എന്നിവര്‍ അതിരാവിലെ അവിടെ എത്തിയിരുന്നു !
മറ്റൊരു സംഭവം ഐ.എസ്. എം പുളിക്കല്‍ മേഖല കമ്മറ്റി പുളിക്കല്‍ സംഘടിപ്പിച്ച മുഖാമുഖം ആയിരുന്നു . പി.ടി.വീരാന്‍ കുട്ടി സുല്ലമി , അലി പത്തനാപുരം ,സി .അബ്ദുല്‍ ലത്ത്വീഫ് മാസ്റ്റര്‍ ,ഹമീദലി പുളിക്കല്‍ , പി.വി .കുഞ്ഞിക്കോയ മാസ്റ്റര്‍ ,കെ. അബൂബക്കര്‍ മൌലവി എന്നിവരുടെ നേത്രത്വത്തില്‍ നടന്ന ആ മുഖാമുഖാത്തില്‍ അബ്ദുസ്സലാം സുല്ലമി ,പി.ടി . അബ്ദുല്‍ അസീസ് സുല്ലമി ,ഷഫീഖ് അസ്ലം ,അബ്ദുല്‍ ലത്ത്വീഫ് കരുംപിലാക്കള്‍ എന്നിവരായിരുന്നു പ്രഭാഷകര്‍ . വിഷയ അവതരണം നടന്നു അലപ്പമോക്കെയായപ്പോല്‍
ഉഗ്രവാധി സുന്നികള്‍ അത് കലക്കി .വളണ്ടിയര്‍മാര്‍ ഏറെ ത്യാഗം അനുഭവിച്ചു .പലര്‍ക്കും ഏറു കൊണ്ടു .
ഈ രണ്ടു സംഭവങ്ങളിലും എനിക്ക് വളന്റിയരായി പങ്കെടുക്കാന്‍ സാധിച്ചു . അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം നമ്മുടെ നേതാക്കളിലും ഉലമാക്കളിലും പ്രവര്‍ത്തകരിലും വര്ഷിക്കുമാരവട്ടെ .ആമീന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ