ഏഴാം ഭാഗം .
വിശുദ്ധ ഖുര്‍ആന്‍ പഠിക്കുക .പഠിപ്പിക്കുക എന്നതൊക്കെ മുസ് ലിമിന്റെ ജീവിത ദൌത്യമാകുന്നു . വളവും` വക്രതയുമില്ലാതെ ഖുര്‍ആനും ഹദീസും ജനങ്ങളെ പഠിപ്പിക്കുവാനും അങ്ങനെ സമൂഹത്തെ സമുദ്ധരിക്കുവാനും ഉള്ള ശ്രമം നവോഥാന പ്രസ്ഥാനത്തിന്റെ കര്ത്തവ്യമാണല്ലോ. തൊള്ളായിരത്തി അമ്പതുകളില്‍
ആദ്യമായി കെ.എന്‍.എം രൂപീക്രതമായപ്പോള്‍ അതിന്റെ ജനറല്‍ സെക്രട്ടറി എന്‍ .വി . അബ്ദുസ്സലാം മൌലവി ആയിരുന്നു . അദ്ദേഹം തന്റെ പ്രബോധന ജീവിതത്തില്‍ ഖുര്‍ആന്‍ പഠിപ്പിക്കുവനായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത് . അദ്ദേഹത്തിന്റെ കീഴില്‍ അരീക്കോട്ടു, കോഴിക്കൊടു തുടങ്ങിയ സ്ഥലങ്ങളില്‍ നടന്നു വന്ന
ഖുര്‍ആന്‍ ക്ലാസ്സ് പ്രസിദ്ധമായിരുന്നു . അനേകം ആളുകള്‍ സത്യവിശ്വാസത്തിന്റെ മധുരം നുകര്‍ന്നു. ഖുര്‍ആന്‍ പഠനം ജനകീയമാക്കുവാന്‍ കേരളത്തിലെ ആദ്യ സംരംഭം .
അതിന്റെ ഗുണങ്ങളില്‍ നിന്ന് ആവേശം ഉള്‍കൊണ്ടു കേരളത്തിലെ ഇസ് ലാഹി പ്രസ്ഥാനത്തിന്റെ യുവജന ഘടകം ഐ. എസ . എം കേരളത്തിനകത്തും പുറത്തും ആരംഭിച്ച ഖുര്‍ആന്‍ പഠന പരിപാടിയാണ് ഖ്യു.എല്‍.എസ് .വിദ്യാര്ത്തിയായിരിക്കെ തന്നെ ഖുര്‍ആന്‍ പഠിപ്പിക്കുവാന്‍ ലഭിച്ച അവസരം ! . അതിലൂടെ സ്വയം ഖുര്‍ആന്‍ പഠിക്കുവാന്‍ സാധിക്കുമല്ലോ. അങ്ങനെ ഒരു ദിവസം ഫൈനല്‍ ഫസ്റ്റ് ഇയര്‍ പഠിക്കുമ്പോള്‍ സിയാം കണ്ടം എന്ന സ്ഥലത്ത് ഒരാള്‍ക്ക് പകരമായി ക്ലാസെടുക്കുവാന്‍ പോയി . പിന്നെ ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ അവിടെ സ്ഥിരമായി അധ്യാപകനായി മാറി . ഖുര്‍ആന്‍ പഠിക്കുവാന്‍ ലഭിച്ച ഒരു അവസരം എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുവാന്‍ ലഭിച്ച അവസരം എന്നതിനേക്കാള്‍ അതിനെ കുറിച്ചു ഞാന്‍ പറയുക ! . ഒന്നര വര്ഷം അത് നീണ്ടു നിന്നു. പിന്നെ എന്‍റെ കോളേജു ജീവിതം അരീക്കൊട്ടെക്ക് മാറിയപ്പോള്‍ അങ്ങോട്ട് വരിക പ്രയാസമായി . അരീക്കോട്ടു പഠനകാലത്ത് അവിടുത്തെ സയന്‍സ് കോളേജില്‍ ചില പ്രാവശ്യങ്ങളിലായി ഞാന്‍ ക്ലാസ് എടുത്തു .
അരീക്കോട്ട് പഠിക്കുന്ന കാലത്ത് പുളിക്കല്‍ അരൂരില്‍ ഖുതുബ നടത്തിയിരുന്നുവല്ലോ . അക്കാലത്ത് അവിടെ യുള്ള യു. പി . സ്കൂളില്‍ ജുമാ നമസ്കാര ശേഷം ഖുര്‍ആന്‍ ക്ലാസ് നടത്തി വന്നു .
അരീക്കോട് കെ.കെ . മുഹമ്മദു സുല്ലമിയുടെ ഖുര്‍ആന്‍ ക്ലാസില്‍ പടിക്കുവാന്‍ സാധിച്ചു . പിന്നെ മൂത്തേടത്ത് എത്തിയപ്പോള്‍ എടക്കര ഗൈഡനസ് കോളേജില്‍ അട്യാപകനായി .ആ അവസരത്തില്‍ എടക്കര യൂനിറ്റ് കാര്‍ക്കായും മൂത്തേടത്ത് അവിടുത്തുകര്‍ക്കായും ചുങ്കത്തറയില്‍ അവിടുത്തുകര്‍ക്കായും ക്ലാസ് എടുത്തു . മഞ്ചേരി വന്നപ്പോള്‍ പുല്ലൂരില്‍ അവിടുത്തെ ഇസ് ലാമിക് സെന്ററിലും ക്ലാസ് എടുത്തു . പിന്നെ പാലക്കാട്ട് വന്നപ്പോള്‍ കള്ളിക്കാട് ക്ലാസ് ആരംഭിച്ചു . അവിടുന്നു നിര്‍ത്തി പോരുവോളം അതായത് രണ്ടു വര്ഷം അവിടെ യും` ക്ലാസ് നടത്തി . മാത്രമല്ല അക്കാലത്ത് പാലക്കാട് ത്രപ്തി ഹാളിലും പി. എസ് .എന്‍ ഹാളിലും നടന്നിരുന്ന ക്ലാസ്സില്‍ പകരക്കാരാനായി പലപ്പോഴും ഞാന്‍ ക്ലാസ് എടുത്തു. അള്ളാഹു അനുഗ്രഹിക്കട്ടെ .ആമീന്‍ .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ