2010, ജൂൺ 13, ഞായറാഴ്‌ച

മഹല്ലുകള്‍ ഉത്തരവാദിത്തം നിര്‍വഹിക്കുമ്പോള്‍ !!!!


    ഏതൊരാളും ശുദ്ധമായ വെള്ളവും വായുവും നല്ല ആരോഗ്യവും ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു .അപ്രകാരം  ഇസ്ലാമിക വിശ്വാസികളെ സംബന്ധിച്ചിടതോളം താന്‍ താമസിക്കുന്ന പ്രദേശങ്ങള്‍ നല്ല ജീവിത സാഹചര്യങ്ങള്‍ കൊണ്ടും സാമൂഹിക നന്മകൊന്ടും  സജീവമാകുന്നത് ശുഭോദര്ക്കമാണ്!!! .ഒരു മഹല്‍ എന്ന നിലക്ക് അവിടെയുള്ള നിവാസികള്‍ക്ക് ആരാധനകള്‍ നിര`വ്വഹിക്കുവാന്‍ വ്രത്തിയുള്ളതും മനോഹരമായതും ആയ ഒരു പള്ളി ഉണ്ടാവുക മാത്രമല്ല ആ പള്ളി, മഹല്ലിലെ എല്ലാവര്ക്കും ഗുണകരമായ നിരവധി കാര്യങ്ങള്‍ നിരവ്വഹിക്കപപെടുന്ന ഒരു സാംസ്കാരിക കേന്ദ്രമായി മാറണം .  എന്‍റെ അനുഭവത്തില്‍` ഞാന്‍ നിന്ന സ്ഥലങ്ങ ളില്‍  എ
ങ്ങനെയായിരുന്നു പ്രവര്‍ത്തനങ്ങള്‍ എന്ന് അല്പം വിശദീകരിക്കട്ടെ .

             തിരൂര്‍ അടുത്തുള്ള താനാളൂര്‍ മഹല്‍ ഏകദേശം ഒരു നല്ല മഹാല്ലായി തോന്നി .നിരവധി ക്ഷേമ പ്രവര്‍ത്തങ്ങള്‍  അവിടെ നടന്നു വരുന്നു .സ്കൂള്‍ ,മദ്രസ ,അറബിക് കോളേജ് ,തൊഴില്‍ പരിശീലനം തുടങ്ങി നല്ല ധാരാളം ചലങ്ങള്‍ !!!. യുവാക്കള്‍ സജീവം .   അവിടെ സ്ത്രീകല്ലുക്ക്  അഞ്ച് സമയത്തും നമസ്കരിക്കുവാന്‍ സൗകര്യമുണ്ടായിരുന്നു എന്ന് മാത്രമല്ല അവിടെ അഞ്ച് സമയവും ജമാ അത്ത്  നമസ്കാരത്തിനായി നിരവധി സ്ത്രീകള്‍ പങ്കെടുക്കുമായിരുന്നു . മഹല്ലിന്റെ കീഴില്‍ നമസ്കാര പള്ളികള്‍ പരിപാലിക്കാപ്പെട്ടുവരുന്നത്  കൂടുതല്‍ ആളുകള്‍ക്ക് ജമാഅത്ത്‌ നമസ്കാരം നഷ്ടമാവാതിരിക്കുവാന്‍ കാരണമായിത്തീരും.

          വാഴക്കാട് ദാരുസ്സലം മഹല്ല് ഒരു നല്ല മഹല്ലിനു ഉദാഹരണമാകുന്നു . കുട്ടികള്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും അങ്ങനെ എല്ലാവര്ക്കും ഗുണകരമായ നിരവധി കാര്യങ്ങള്‍ മഹല്ലിനു കീഴില്‍ നടന്നു വരുന്നു . നിരവധി ജീവ കാരുണ്യ പ്രവര്‍ത്തങ്ങള്‍ !!!. നിരവധി യുവാക്കളും വിദ്യാര്ത്തികളും സജീവമായി പള്ളിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു .എങ്ങും പുഞ്ചിരി നിറഞ്ഞ ഉല്‍ബുദ്ധ യുവതത്വങ്ങള്‍ !!!. നൂറ്റാണ്ടുകളായി ഇസ്ലാഹിന്റെ സുന്ദര ശബ്ദം ആ പ്രദേശത്ത് അലയടിച്ച്കൊണ്ടിന്റിരിക്കുന്നു!!!. മഹാനായ എം .ടി .അബ്ദു റഹ്മാന്‍ മൌലവി  രഹിമഹുല്ലാഹ് ഒരു ദീപ്ത്തിയായി നിലകൊണ്ടു .ദാറുല്‍ ഉലൂം അറബിക് കോളേജ് നിലകൊള്ളുന്ന വാഴക്കാട് വിദ്യാഭ്യാസ പരമായി മുന്നിലാണെന്ന് പറയുന്നതില്‍ തെറ്റില്ല . നിരവധി നമസ്കാര പള്ളികള്‍ !. കാരുണ്യ ഭവന്‍ എന്ന മഹത്തായ സ്ഥാപനവും വാഴക്കാടിന്റെ ഇസ്ലാഹി മക്കളുടെ സംഭാവനയായി കണക്കാക്കാം.

            പുളിക്കല്‍ അടുത്ത് അരൂര്‍ ഒരു പ്രധാന മഹല്ല് ആകുന്നു . ഞാന്‍ അവിടെ ഖതീബായ സമയത്ത് ആവേശം തുളുമ്പുന്ന, ആദര്‍ശ പ്രതിബദ്ധതയുള്ള, ചുരുച്ചുരുക്കുള്ള യുവാക്കളുടെ ഒരു കൂട്ടം അവിടെ ഉണ്ടായിരുന്നു .  സാമുഹിക ക്ഷേമ ജീവകാരുണ്യ  പ്രവര്‍ത്തങ്ങളില്‍ സജീവ സാന്നിദ്ദ്യമായിരുന്നുഅവര്‍ !!!. പ്രസ്ഥാനത്തിന്റെ കാവല്‍ഭടന്മാര്‍ എന്ന്അവരെ വിശേഷിപ്പിക്കുകയാണ് !. സമ്മേളനങ്ങളില്‍ അവര്‍ സന്നദ്ധ പ്രവര്‍ത്തകരായി സാന്നിദ്ധ്യം ഉറപ്പു വരുത്തും . മുജാഹിദ് പ്രസ്ഥാനം പിളര്‍ന്നപ്പോള്‍ അരൂരില്‍ പുതിയ ഒരു പള്ളി സ്ഥാപിച്ചു അവര്‍ ജീവസുറ്റ പ്രവര്ത്തങ്ങലുമായി മുന്നോട്ടു പോകുന്നു .  
              പാലക്കാട്ട് കള്ളിക്കാട് മുജാഹിദു പള്ളി  ഒരു സാംസ്കാരിക കേന്ദ്രമാകുന്നു .സകാത്ത് ഫണ്ട് ,ഇതര സഹായ പ്രവര്‍ത്തങ്ങള്‍ മുസ്ലിങ്ങളായ എല്ലാവര്ക്കും മാത്രകാപരമാണ്.അത് പോലെ ആദര്‍ശ രംഗത്ത് വിശുദ്ധമായ കാല്വേപ്പുകള്‍ .സുബഹിക്ക് ജമാഅത്തിനു മുപ്പതോളം വരുന്ന യുവാക്കള്‍ !!!. അമുസ്ലികള്‍ കൂടി പള്ളിയുടെ പല കാര്യങ്ങളിലും സഹകരിക്കുന്നു . അവര്‍ക്കും പള്ളിയില്‍ നിന്നു പലതും ലഭിക്കുന്നു . മുസ്ലിം` സമുദായത്തിലെ ഇതര പ്രസ്ഥാനത്തിന്റെ ആളുകള്‍ പോലും പള്ളിയുമായി ബന്ധപ്പെടുന്നു . പ്രദേശത്തെ വലിയ പള്ളിയുമായും അതിന്റെ കമ്മിറ്റിയുമായും ആദര്‍ശത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ തന്നെ സഹകരിക്കാവുന്ന കാര്യങ്ങളില്‍ സഹകരിച്ചു പോകുന്നു .ഒരു നല്ല മഹല്ല് ആയി മുന്നോട്ടു പോകുവാന്‍ അവിടുത്തെ ആളുകള്‍ക്ക് സാധിക്കട്ടെ .ആമീന്‍ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ