വിവാഹം പുതിയ ലോകത്തിലേക്കുള്ള ഒരു കാല്‍വെപ്പ് .
വിവാഹം ഏതൊരാളുടെയും സ്വപ്നമായിരിക്കുമല്ലോ. ഡിഗ്രി കഴിഞ്ഞ ഉടനെ ഒരു ദിവസം സിയാംകണ്ടത്ത് നിന്നു ഒരു വിവാഹ ആലോചന വന്നു .സാധാരണ പുരുഷന്മാര്‍ അങ്ങോട്ടാണ് വിവാഹം അന്യേഷിക്കാരുള്ളത് . എന്നാല്‍ ഇവിടെ നേരെ മറിച്ചു സ്ത്രീയുടെ വീട്ടുകാരുടെ ഭാഗത്ത് നിന്നു ഇങ്ങോട്ട് വിവാഹ ആലോചന വരുന്നു .അവര്‍ മാത്രമല്ല ആ മഹല്ലിലെ മറ്റു പലരും അതിനു ശ്രമിച്ചു .സ്ത്രീയുടെ വീട്ടുകാരുടെ ഭാഗത്തുനിന്നു വിവാഹാന്യേഷണം നടത്തുന്നത് ഇസ്ലാമികമാ യി ശരിയാണ് .അബൂബക്കറും ഉമറും (ര) തങ്ങളുടെ പെണ്‍ മക്കള്‍ക്ക് വിവാഹം അന്വേഷണം നട ത്തിയിരുന്നതായി ചരിത്രത്തില്‍ കാണാം . പക്ഷെ ഈ അന്വേഷണം നടക്കുന്ന കാലത്ത് ഞാന്‍ വിവാഹം ആഗ്രഹിച്ചിരുന്നില്ല .മാത്രമല്ല ഞങ്ങളുടെ തറവാട്ടില്‍ അന്ന് വിവാഹത്തിനായി പ്രായം ആയ സത്രീകള്‍. അങ്ങനെ അത് മുടങ്ങി .അല്ലെങ്കില്‍ വേണ്ടെന്നു വെച്ചു .ഹംസ സുല്ലമിയാണ് ആ ബന്ധം നടക്കുവാന്‍ ബുദ്ധിമുട്ടാണ് എന്ന് അവരെ അറിയിച്ചത് .വിവാഹം എന്ന ആഗ്രഹത്തിന് ചിറക് മുളക്കുന്നത് എടക്കര ഗൈടന്‍സ് കോളേജില്‍ അധ്യാപകനായിരുന്ന സമയത്താണ് . പിന്നീട് ബി.എഡ്. പൂര്‍ത്തിയായി വര്‍ത്തമാനം പത്ര ത്തിന്റെ പ്രചാരണത്തിനായി ചിരക്കല്പ്പടി ഉമര്‍ , അന്‍വര്‍ സാദത്ത് എന്നിവരോടൊത്ത് കൊറ്റിയോടു എത്തിയ ഘട്ടത്തില്‍ മേഘല ഐ .എസ്.എം സമൂഹ വിവാഹം നടത്തുന്നു , അന്‍വര്‍ അതില്‍ വെച്ചു വിവാഹിതനാകുന്നു എന്നൊക്കെ അവര്‍ അറിയിച്ചു . ഉടനെ ഞാന്‍ ആലോചിച്ചു തീരുമാനത്തിലെത്തി .റിയാദിലുള്ള ഉപ്പാക്ക് കത്ത് അയക്കുക . അങ്ങനെ അയച്ചു . ഉപ്പ വീട്ടിലേക്കു വിളിച്ചു .ഞങ്ങള്‍ ബാപ്പ എന്ന് വിളിക്കുന്ന വല്ലിപ്പയും എന്‍റെ ഉമ്മയും അമ്മാ യിയും കുടുംബങ്ങളും എല്ലാം സജീവ ചര്‍ച്ച!!!! .ഭയങ്കര ബഹളം!!!! . അതിനു മൂര്ച്ച് കൂട്ടാന്‍ മറ്റൊരു കാരണം കൂടി ഉണ്ട് .അത് ഞാന്‍ വിവാഹം നടത്തുന്നത് മൂത്തെടത്ത് നിന്നായത് കൊണ്ടാണ് . പണ്ടെ ഒരു ധാരണ ഞങ്ങടെ നാട്ടിലുണ്ട് .ചുങ്കത്തറ എടക്കര ഭാഗത്ത് പോയി ജോലി ചെയ്യുന്ന വര്‍ അവിടെ നിന്നു പെണ്ണ് കെട്ടാന്‍ സാധ്യത ഉണ്ട് എന്ന് .അവര്‍ക്ക് പല അനുഭവങ്ങള്‍ ഉണ്ട് താനും . അക്കാര്യം ഈ ആലോചനയുടെ രണ്ടു വര്ഷം മുമ്പ് തന്നെ എന്നോട് എന്‍റെ അമ്മായിയും വല്ലിമ്മയും പറഞ്ഞിട്ടുണ്ട് .അതൊക്കെ യാദ്ര്ശ്ചികം. അളിയനും അമ്മയികാക്കയും ഒക്കെ രാത്രി യില്‍ വീട്ടില്‍ വരും .അങ്ങനെ വല്ലിപ്പയുമോത്ത് ചര്‍ച്ച . എല്ലാവരും ഈ ബന്ധത്തിനു എതിര് !!!. ഞാനാവട്ടെ ഈ ആലോചന പരിഗണിച്ചത് ബഹുമാന്യനായ ഹംസ സുല്ലമി പറഞ്ഞത് കൊണ്ടാ ണ് . പിന്നെ ഡിഗ്രി വരെ പഠിച്ച കുറെയൊക്കെ നല്ല സ്വഭാവമുള്ള ഒരു കുട്ടി . പാവപെട്ട ഒരു കുടു മ്പം . എന്‍റെ ആദര്‍ശം .അഞ്ചു പെണ്‍കുട്ടികളും ഒരാണും ഉള്ള കുടുംബം .അങ്ങനെ പലതുകൊണ്ടും യോജിപ്പായിരുന്നു .അതിനാല്‍ ഞാന്‍ ഈ ബന്ധം നടത്തണം എന്ന്‍ വാശി പിടിച്ചു . അങ്ങനെ വല്ലിപ്പ സമ്മതിച്ചു. അല്‍ഹംദുലില്ല .പിന്നീട് ഞാന്‍ ഏറെ കടപ്പെടുന്നത് എന്‍റെ പിതാവിനോടാണ്. കാരണം എന്‍റെ ഉപ്പയുടെ ഏക ആണ്‍ സന്തതി യാണ് ഞാന്‍ . ഉപ്പാക്ക് കല്യാണത്തില്‍ പങ്കെടു ക്കുവാന്‍ സാധ്യമാല്ലായിരുന്നു . പലതരം വിഷമങ്ങള്‍ അനുഭവിച്ചു ഗള്‍ഫില്‍ കഴിയുമ്പോള്‍ ഈ കാര്യത്തിനു സമ്മതിച്ച ഉപ്പാക്ക് അല്ലാഹു ,അദ്ദേഹത്തിന്റെ പാപം പൊറുത്തു കൊടുക്കട്ടെ . ആമീന്‍ . വിദ്യാഭ്യാസമുള്ള പാവപ്പെട്ട ആദര്‍ശ ബന്ധമുള്ള ഒരു കുട്ടിയെ വിവാഹം നടത്തണം എന്നാണു എന്‍റെ നിലപാട് , സ്‌ത്രീധനം ഇല്ലാതെ വിവാഹം കഴിക്കുവാനും!.ആ കാര്യം സമൂഹ ത്തില്‍ മിമ്പരിലൂടെ ,ക്ലാസ് കളിലൂടെ ഖുതുബകളിലൂടെ ഞാന്‍ പ്രച്ചരിപ്പിച്ച്ചതുമാണ് . അതിനാല്‍ അക്കാര്യത്തില്‍ എനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു .മാത്രമല്ല സ്തീധന രഹിത അനര്ഭാട സമൂഹ വിവാഹം കൂടിയായപ്പോള്‍ എന്‍റെ വിവാഹം അതില്‍ വെച്ചു തന്നെ വിവാഹം നടത്തണം എന്ന് എന്‍റെ നിര്‍ബന്ധം കൂടിയായി .അങ്ങനെ വിട്ടു വീഴ്ച്ചയില്ലാത്ത വാശിക്ക് മുമ്പില്‍ എന്‍റെ കുടുമ്പം കീഴടങ്ങി . അവര്‍ക്ക് വിദൂരത്ത് നിന്നു ഉള്ള ബന്ധം ആയി എന്നും ഉപ്പ വന്നിട്ടുമതി എന്നും വീട്ടില്‍ വെച്ചു നന്നായി വിവാഹം നടത്തണം എന്നൊക്കെയായിരുന്നു ഇതിനെതിരായി പറഞ്ഞ ത് . മറ്റുള്ള കാര്യങ്ങള്‍ക്ക് ഒന്നും എതിരായിരുന്നില്ല . ഏതായാലും അനുവാദക്കാര്യം മേഘല കമ്മ റ്റിയെ അറിയിച്ചു. പെണ്ണിനെ കാണാനും അവരെ നിശ്ചയത്തിനു ക്ഷണിക്കുവാനുമായി വല്ലിമ്മയ ടക്കം അളിയനും അമമായികാക്കയും മറ്റു കുടുംബാങ്കങ്ങളും ആയി അങ്ങോട്ട് പോയി . നിശ്ചയ ത്തിനു (അത് വല്ലിപ്പന്റെ നിര്‍ബന്ധത്തിനു ) അല്പം വലിയ ഒരു പരിപാടി യായി നടത്തി . അ ങ്ങനെ ആ വിവാഹം നടന്നു . ധാരാളം ആളുകള്‍ പങ്കെടുത്തു .മണ്ണാര്‍ക്കാട് മന്നയത്ത് കോമ്പ്ലക്സില്‍ വെച്ച് ആയിരുന്നു അത് . മേഘലയിലെ എല്ലാ മുജാഹിദ് പ്രവര്‍ത്തകരും പങ്കെടുത്തു . വിവാഹ ഖുതുബ നിര്‍വ്വഹിച്ചത് കെ.കെ മുഹമ്മദു സുല്ലമി ( രഹിമഹുല്ലാഹു )ആയിരുന്നു . എന്‍റെ നല്ല സുഹ്ര്ത്തുക്കളൊക്കെ പങ്കെടുത്തു .
വിവാഹത്തിനു മുമ്പ് വിവാഹത്തെ കുറിച്ചു നെയ്ത സ്വപ്‌നങ്ങള്‍ എല്ലാം പൂവണിയാന്‍ സാധിട്ടില്ല .സാധിക്കുകയുമില്ല . സ്നേഹിക്കും എന്ന് കരുതിയവര്‍ മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തുകയും ചെയ്തു . നല്ല വണ്ണം വേദനപ്പിച്ചു . ഞാന്‍ ക്ഷമിച്ചു .സഹിച്ചു. അരുതായ്മകള്‍ അവ സാനിപ്പിക്കാതെ പോയപ്പോള്‍ പ്രതികരിച്ച്ചിട്ടുന്ടു . ഏതായാലും അക്കാര്യത്തില്‍ മരണം വരെ മുന്നോട്ടു പോകുക തന്നെ .
വിവാഹ ശേഷം ഞാന്‍ നിന്ന സ്ഥലത്തേക്ക് ഒക്കെ അവളെ കൊണ്ടു പോയിട്ടുണ്ട് .ഒന്നിച്ചു താമസിക്കുവാന്‍ . വളരെ കുറഞ്ഞ ശമ്പളത്തിന് പള്ളിയില്‍ ജോലി ചെയ്തപ്പോള്‍ പോലും . പി ന്നീട് ഗള്‍ഫില്‍ വന്നു നാല് മാസങ്ങള്‍ കഴിഞ്ഞ ഉടനെ ഗള്‍ഫിലും കൊണ്ടു വന്നു . അല്ലാഹു അനു ഗ്രഹിക്കട്ടെ .ആമീന്‍ .
അല്ലാഹു അനു ഗ്രഹിക്കട്ടെ .ആമീന്‍... ആമീന്‍...
മറുപടിഇല്ലാതാക്കൂ