ഒട്ടകത്തിന്റെ നാട്ടിലേക്കു .
ജോലിക്കായി ഒരു ഗള്‍ഫ് യാത്ര ആഗ്രഹിച്ചിരുന്നതല്ല . പക്ഷെ ഒരു വ്യാഴവട്ടക്കാലത്തിലധികം പ്രവാസിയായിരുന്ന ഉപ്പാക്ക് കുടുംബത്തിന്റെ ഭാരം താങ്ങാനാവാത്തത് കൊണ്ടും ഉത്തരവാധിത്വത്തിന്റെ ചുമടു പ്രയാസകരമായത് മൊക്കെയായിരിക്കാം എന്നെ കൂടി ഗള്‍ഫിലേക്ക് എത്തിക്കണം എന്ന് ചിന്തിക്കുവാന്‍ പ്രേരിപ്പിച്ചത് . അങ്ങനെ അതിനായി ഉപ്പ ശ്രമിച്ചു ,പക്ഷെ എന്നെ കൊണ്ടു പോകുവാന്‍ ഉപ്പാക്ക് ആയില്ല . കാരണം ആയിരക്കണക്കിന് യുവാക്കള്‍ ജോലി തേടി വലിയ തുക നല്‍കി വിസ വാങ്ങി ഗള്‍ഫിലേക്ക് ഒഴുകുന്നത് കൊണ്ടും
ഒരു നല്ല വിസ ലഭിക്കാത്തത് കൊണ്ടു മൊക്കെയായിരിക്കാം ആ പൂതി സഫലമാകാ ഞ്ഞത് .എന്നിരു ന്നാലും ഇടക്കിടക്ക് ഗള്‍ഫ് യാത്രയെ സംബന്ധിച്ചു എന്നെ ഓര്മപ്പെടുത്തു കപതിവായിരുന്നു .
ഇനി എന്‍റെ മനസ്സിലുള്ള ഗള്‍ഫ് സങ്കല്പം പറയട്ടെ . ഒരു പ്രവാസിയാവാന്‍ ഒരിക്കലും ആഗ്ര ഹിച്ചിരുന്നില്ല .ഒരു ലക്ഷം രൂപ കൊടുത്തു ഒരു വിസവാങ്ങി അതിന്റെ മറ്റു ചിലവുകളും വഹി ച്ചു ഗള്‍ഫില്‍ എത്തി ജോലി ചെയ്‌താല്‍ കിട്ടുന്ന ശമ്പളം , വിസക്കായി ലോണ്‍എടുത്തതി ന്റെ പലിശ അടക്കുവാന്‍ മാറ്റിവെച്ചാല്‍ബാക്കി വളരെ തുച്ചമായിരിക്കും .ആ ബാക്കി ഉണ്ടാ യേക്കാവുന്ന തുക നാട്ടില്‍ തന്നെ ജോലി ചെയ്‌താല്‍ ലഭിഇകും എന്നൊക്കെയുള്ള കാല്‍ക്കു ലേഷന്‍ ആയിരുന്നു എന്‍റെ മനസ്സില്‍ .മാത്രമല്ല കടും`ബത്തെയും` സംഘടന പ്രവര്‍ത്ത നത്തെയും ഒക്കെ വിട്ടു നില്‍ക്കുവാന്‍ ഒരു പ്രയാസം .നിരവധി പ്രവാസികളുടെ യാതനകള്‍ കേട്ടതുമൊക്കെ ഗള്‍ഫ് എന്ന ആഗ്രഹം ഉണ്ടാകാതിരിക്കുവാന്‍ കാരണമായിരിക്കാം .
പക്ഷെ ഉപ്പയുടെ ഉണര്‍ത്തലുകള്‍ വര്‍ദ്ധിച്ചു വന്നു .അങ്ങനെ ഞാന്‍ നമ്മുടെ ഹംസ സുല്ല
മിയോടുകാര്യംപറഞ്ഞു .അദ്ദേഹമാവട്ടെ അന്ന് സൌദിയിലെ ബുകൈരിയ്യ എന്ന
സ്ഥലത്ത് ജാലിയാത്തില്‍ (സൌദി ഗവണ്മന്റിന്റെ മതകാര്യ മന്ത്രാലയത്തിനു കീഴിലെ ഇസ്ലാമിക പ്രബോധന സഹകരണ കാര്യാലയം ) ജോലി നോക്കുകയായിരുന്നു .അങ്ങനെ ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ജാളിയാതിന്റെ അടുത്ത പ്രദേശമായ രിയാദുല്‍
ഖബ്ര എന്ന സ്ഥലത്ത് ഒരു ദാഇയുടെ ഒഴിവു ഉണ്ടെന്നു അറിഞ്ഞ അദ്ദേഹം എന്നോടു എത്രയും പെട്ടെന്ന് ഒരു അപേക്ഷ ഉണ്ടാക്കുവാനും അതിനോടൊപ്പം ഷെയ്ഖ് ഹുസൈന്‍ അബൂബക്കര്‍ കോയ മടവൂര്‍ (ഹുസ്സയിന്‍ മടവൂര്‍) സാഹിബിന്റെ ഒരു ലെറ്ററും കൂടി സങ്കടിപ്പിച്ചു സി .മുഹമ്മദ് സലിം സുല്ലമി വശം -അദ്ദേഹം അന്ന് സൌദിയിലെ ഉനൈസ ജാലിയാത്തില്‍ ദാഇയായിരുന്നു -കൊടുത്തയക്കുവാന്‍ ആവശ്യപ്പെട്ടു . പ്രസ്തുത ലെറ്റെരിനായി കാലിക്കറ്റ് മാര്‍ക്കസ് ദഅവയിലേക്കു ഞാനും സുഹൃത്ത് മുഹമ്മദും കൂടിയാണ് മൂത്തെടതുനിന്നും പോയത് . പിന്നീടു കുറെ മാസങ്ങള്‍ക്ക് ശേഷം ഞാന്‍കള്ളിക്കാട് ജോലി ചെയ്യുന്ന വേളയില്‍ ഒരു ഫോണ്. ആ
സമയത്ത് ഞാന്‍ ഉണ്ടായിരുന്നില്ല .മറ്റൊരു ദിവസം വീണ്ടും ഫോണ് വന്നു .അങ്ങനെ ഞാന്‍ സംസാരിച്ചു .ധാരാളംചോദ്യങ്ങള്‍ !!!. ഞാന്‍ പരമാവധി നന്നായി ഉത്തരം പറയുവാന്‍ ശ്രമിച്ചു .അങ്ങനെ ആ ചാന്‍സു ലഭിച്ചു എന്നുതന്നെ കരുതി .പക്ഷെ അതൊക്കെ മങ്ങിപ്പോയി .
പിന്നെയും കാലം മുന്നോട്ടു പോയി . അങ്ങനെ ഒരു ദിവസം മറ്റൊരു ഫോണ് വന്നു . ആദ്യ ഫോണ് നേക്കാള്‍വളരെ കുറഞ്ഞ സമയം എന്നെ ഫോണിലൂടെ ഇന്റര്‍വ്യൂ ചെയ്തു . ഞാന്‍ വലിയ പ്രതീക്ഷ ഒന്നുമില്ലാതെ -അതിനു കാരണം ആദ്യ ഫോണും സംസാരവും മുടങ്ങിപ്പോയതിനാലാണ്- സംസാരിച്ചു . അല്‍പ്പം കഴിഞ്ഞു അതൊക്കെ മറന്നു . ഒരു ഷെയ്ഖ് വിളിച്ചുവെന്നു ഹംസസുല്ലമിക്ക് വിളിച്ചുവെന്നുമാത്രം!!!. മറ്റു കാര്യങ്ങളില്‍ വ്യാപ്രതനായി ഈ കാര്യം മറന്നിരുക്കുംപോഴാണ് മൂന്നു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ചന്ദ്രനഗരില്‍ നിന്നു ഒരു ഫോണ് . കാര്‍ഗോ ഓഫീസില്‍ നിന്നു . മഗ്രിബു നമസ്കരിച്ചു ഞാനും അബ്ദുസമദ് സാഹിബും ഒന്നിച്ചു പോയി .അത് കൈപറ്റി . അപ്പോഴോന്നും എനിക്കറിയില്ല ഇത് എന്താണെന്ന് . സമദ്ക അത് പൊളിച്ചു നോക്കി .വിസയാണെന്നു പറഞ്ഞു .ഞാന്‍ അത്ഭുതപ്പെട്ടു . പലതും മനസ്സിലേ ക്ക് ഓടി വന്നു . സന്തോഷവും ടെന്‍ഷനും . ആദ്യമായി വിസ കണ്ട ദിവസം . ഉപ്പയുടെ ആഗ്രഹം സഫലമാകുന്നുവോ ???. കുടുംബത്തെഉപേക്ഷിച്ചു ഗള്‍ഫിലേക്ക് പോകുകയോ ??? എന്നൊ ക്കെയുള്ള ചിന്തകള്‍ !!!!. വളരെ പെട്ടെന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി .
ഒരു ദിവസം രാവിലെ ഞാനും അമായിക്കാക്ക (ഹംസക്കാക്ക) യും അളിയാക്കയും പാലക്കാട്ടേക്ക് . അതി രാവിലെ അവിടെ എത്തി . അവിടുന്നു അല്പം സാധനങ്ങള്‍ - കള്ളിക്കാട് ലത്തീഫ് കാന്റെ താണ് അത് - എടുത്തു സമദ്കയുടെ കാറില്‍ നെടുമ്പാശേരിയിലേക്ക് . ക്രത്യം ഒരു മണിക്ക് പ്ലെയിന്‍ . ഭാഗ്യമോ നിര്‍ഭാഗ്യമോ എന്താണാവോ ???.ആദ്യ വിമാന യാത്ര !!!!. ദമാം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി .
Maasaha Allah... Moulaviyude blogvaayichathil nalla oru ezuth aksharathettukoodaatheyulla ezuth... ellaam padachon khaboolaakkitharatte.. Aameen
മറുപടിഇല്ലാതാക്കൂഅള്ളാഹു താങ്കളെയും കുടുംബത്തെയും നമ്മെയും ഇഹത്തിലും പരത്തിലും അനുഗ്രഹങ്ങള്‍ വര്ഷിക്കുമാരാവട്ടെ ... ആമീന്‍ ആമീന്‍
മറുപടിഇല്ലാതാക്കൂmovlaveee
മറുപടിഇല്ലാതാക്കൂkeralam mujahid prsthanathinte
verottam ninnirkunnu....
keralathileek thirichu vannu pravarthikooo
by
iblees